യെശയ്യാവ് 19:20
യെശയ്യാവ് 19:20 സമകാലിക മലയാളവിവർത്തനം (MCV)
അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും.
യെശയ്യാവ് 19:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.
യെശയ്യാവ് 19:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തുദേശത്ത് അതു സർവശക്തനായ സർവേശ്വരന്റെ അടയാളവും സാക്ഷ്യവുമായിരിക്കും. മർദകന്റെ പീഡനംനിമിത്തം അവർ സർവേശ്വരനോടു നിലവിളിക്കുമ്പോൾ അവിടുന്ന് ഒരു രക്ഷകനെ അയയ്ക്കും. അവിടുന്ന് അവർക്കുവേണ്ടി പോരാടി അവരെ മോചിപ്പിക്കും.
യെശയ്യാവ് 19:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.
യെശയ്യാവ് 19:20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പൊരുതു അവരെ വിടുവിക്കും.