സംഖ്യാപുസ്തകം 4:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 4:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.
സംഖ്യാപുസ്തകം 4:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കാഴ്ചയപ്പം വയ്‍ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്‍ക്കണം; ദിനംതോറും അർപ്പിക്കുന്ന അപ്പവും എപ്പോഴും മേശമേൽ ഉണ്ടായിരിക്കണം.
സംഖ്യാപുസ്തകം 4:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കാഴ്ചയപ്പത്തിന്‍റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കേണം.
സംഖ്യാപുസ്തകം 4:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.
സംഖ്യാപുസ്തകം 4:7 MCV (സമകാലിക മലയാളവിവർത്തനം)
“കാഴ്ചയപ്പത്തിന്റെ മേശമേൽ അവർ ഒരു നീലത്തുണി വിരിച്ച് തളികകളും പാത്രങ്ങളും കോപ്പകളും പാനീയയാഗത്തിനുള്ള ഭരണികളും അതിന്മേൽ വെക്കണം; അവിടെ നിരന്തരം ഉണ്ടാകാറുള്ള അപ്പവും അതിന്മേൽതന്നെ ഉണ്ടായിരിക്കണം.