സദൃശവാക്യങ്ങൾ 6:20-24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 6:20-24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALOVBSI

സദൃശവാക്യങ്ങൾ 6:20-24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തിൽ അണിയുക. നടക്കുമ്പോൾ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോൾ നിന്നെ കാക്കും; ഉണരുമ്പോൾ നിന്നെ പ്രബോധിപ്പിക്കും. കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. അവ ദുർവൃത്തരിൽനിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളിൽ നിന്നും നിന്നെ രക്ഷിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALCLBSI

സദൃശവാക്യങ്ങൾ 6:20-24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 IRVMAL

സദൃശവാക്യങ്ങൾ 6:20-24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു. അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.

സദൃശവാക്യങ്ങൾ 6:20-24 MCV (സമകാലിക മലയാളവിവർത്തനം)

എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക. നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും. കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ, അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MCV