അതിജീവിക്കുന്ന ഭയംഉദാഹരണം

അതിജീവിക്കുന്ന ഭയം

5 ദിവസത്തിൽ 2 ദിവസം

അതിജീവിക്കുന്ന ഭയം - നിങ്ങൾ ആരുടേതെന്നു അറിയുക

കർത്താവു നമ്മോടു പറയുന്നു ''ഭയപ്പെടേണ്ട ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു . നീ എന്റേതു തന്നെ ''. 

എന്തുകൊണ്ട് ഞാൻ ഭയപ്പെടുന്നു? എനിക്ക് ഇത് അജ്ഞാതമായ കാര്യങ്ങളാണ് ഇതിനെല്ലാം മുഖാന്തിരം. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയുകയില്ല. എന്താണ് മറ്റുള്ളവർ എന്നെപ്പറ്റി ചിന്തിക്കുന്നത് അഥവാ പ്രതീക്ഷിക്കാത്തത് എന്ന് എനിക്ക് അറിയുകയില്ല. എന്നാൽ .....

നമ്മൾ ആരാണ് എന്ന് നമ്മൾ സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ മനുഷ്യർ നമ്മെക്കുറിച്ച് എന്താണ് മനസിലാക്കുന്നത്

നിങ്ങളുടെ വശം 100 ഡോളർ ഉണ്ടെന്നു വിചാരിക്കുക. അത് നിങ്ങൾ ചുരുട്ടി വൃത്തികേടാക്കിയാലും അതിന്റെ വില കുറയുന്നില്ല. ശരിയല്ലേ. അത് ഇപ്പോഴും വിലയേറിയ ഡോളർ തന്നെ. നമ്മുടെ നമ്മുടെ  ജീവിതത്തിലും ഇത് തന്നെ സത്യം. നാം ജീവിതപന്ഥാവിൽ കൂടെ യാത്ര ചെയ്യുമ്പോൾ ആളുകൾ നമ്മെ താഴേക്ക് ഇടുവാൻ ശ്രമിക്കും. അഥവാ നമ്മെ പറ്റി പലതും പറയും. നമുക്ക് ഒരു വിലയും ഇല്ലാത്ത രീതിയിൽ ആക്കുവാൻ തക്കവണ്ണമുള്ളതു. എന്നാൽ ദൈവം തന്റെ മകൻ എന്ന നിലയിൽ കാണുന്നു. അവനു നീ കഴിവുള്ളവനും മതിയായവനും അത്രേ. ഞാൻ ഭയ സംശയത്തിന്റെയും ഉത്കണ്ഠയിൽ പോരാടിയ വേളയിൽ എനിക്ക് ആശ്വാസം തന്നത് ദൈവമാണ്. അവൻ എന്നെ സ്നേഹിക്കുന്നു. ഞാൻ മതിയായവൻ ആണ്. അവന്റെ ബലത്തിലാണ് എനിക്ക് എന്തും ചെയ്യുവാൻ കഴിയുന്നത്. ഇത് എന്നിൽ ഇന്നും പ്രവർത്തിക്കുന്നു.

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

അതിജീവിക്കുന്ന ഭയം

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക്‌ ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ JP Duminy ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/