Athiravile Thirusanidhiyilഉദാഹരണം
പച്ചവെള്ളം പ്രകൃതിയില്‍നിന്നു മനുഷ്യന് സൗജന്യമായി ദൈവം നല്‍കുന്ന വിഭവസമ്പത്താണ്. ലോകത്തെവിടെയും ഏറ്റവും വിലകുറഞ്ഞ പാനീയം വെള്ളംതന്നെയാണ്. ഇങ്ങനെ വളരെ തുച്ഛമെന്നു മനുഷ്യന്‍ കരുതുന്നതും നിര്‍ല്ലോഭമായി ലഭിക്കുന്നതുമായ പച്ചവെള്ളമെങ്കിലും ഒരുവന് കുടിക്കുവാന്‍ നല്‍കുകയാണെങ്കില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുമെന്ന് കര്‍ത്താവ് തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്യുന്നു. ഇടയന്മാരെയും ഇടയശ്രേഷ്ഠന്മാരെയും, പേരും പെരുമയുമുള്ള ദൈവദാസന്മാരെയും ആഡംബരങ്ങളോടെ സ്വീകരിക്കുവാനും, ആദരിക്കുവാനും അത്യുത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ കര്‍ത്താവിന്റെ ഈ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. യേശുവിനായി പേരും പെരുമയുമില്ലാതെ പ്രവര്‍ത്തിക്കുന്ന പരകോടികളില്‍ ഒരുവന് ഒരു പാത്രം പച്ചവെള്ളം കൊടുക്കുകയാണെങ്കില്‍ എന്നല്ല, പ്രത്യുത പച്ചവെള്ളമെങ്കിലും കൊടുക്കുകയാണെങ്കില്‍ എന്നാണ് കര്‍ത്താവ് അരുളിച്ചെയ്യുന്നത്. പ്രതിഫലം ലഭിക്കണമെങ്കില്‍ ഈ വെള്ളം എങ്ങനെയാണ് നല്‍കപ്പെടേണ്ടതെന്നും കര്‍ത്താവ് വ്യക്തമാക്കുന്നു. തന്റെ ''ചെറിയവരായ'' അഥവാ താണതലങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ശിഷ്യന്മാരുടെ ദാഹത്തെ മനസ്സിലാക്കി കുടിക്കുവാന്‍ നല്‍കുന്നവനാണ് പ്രതിഫലം ലഭിക്കുന്നത്. ഒരു പാത്രം പച്ചവെള്ളമെങ്കിലും യേശുവിന്റെ ശിഷ്യന്മാരെന്ന് കരുതി ആര്‍ക്കെങ്കിലും കൊടുക്കുമ്പോഴാണ് സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ക്കു പാത്രമാകുന്നതെന്നുള്ള യേശുവിന്റെ പ്രഖ്യാപനം ദാനങ്ങളെയും ദാതാക്കളെയും ദൈവം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം ലോകത്തിന്റെ മുമ്പില്‍ നിസ്സാരന്മാരും പ്രശസ്തിയില്ലാത്തവരുമായി തനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചെറിയവരായ ശിഷ്യന്മാരെക്കുറിച്ച് വലിയ കരുതല്‍ കര്‍ത്താവിനുണ്ടെന്നും, തനിക്കുവേണ്ടി ഏറ്റവും നിസ്സാരമായതു നല്‍കുന്നതുപോലും താന്‍ ശ്രദ്ധിക്കുന്നുവെന്നും, താന്‍ അവര്‍ക്കു പ്രതിഫലം നല്‍കുമെന്നും വ്യക്തമാക്കുന്നു.
സഹോദരാ! സഹോദരീ! കര്‍ത്താവിന്റെ വേലയില്‍ അദ്ധ്വാനിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയാറുണ്ടോ? അവര്‍ എത്ര ചെറിയവര്‍ ആയിരുന്നാല്‍പ്പോലും അവരുടെ ദാഹം മനസ്സിലാക്കി അവര്‍ക്കു കുടിക്കുവാന്‍ അല്പം പച്ചവെള്ളമെങ്കിലും കൊടുക്കുവാന്‍ നിനക്കു കഴിയുമെങ്കില്‍, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള മുഖാന്തരമാണതെന്ന് നീ മനസ്സിലാക്കുമോ?
വരങ്ങള്‍ നല്കൂ വരങ്ങള്‍ നല്കൂ
പരിശുദ്ധാത്മാവേ വരങ്ങള്‍ നല്കൂ
ആത്മാവിന്‍ വരങ്ങളാല്‍ നിറയ്‌ക്കേണം ഏഴയെ
യേശുവിന്‍ സ്‌നേഹത്തെ ലോകത്തില്‍ കാട്ടുവാന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
This best selling 366-day devotional from Bro. Dr. Mathews Vergis will help you grow in your faith and closer to the Lord in your walk with Him every day of the year.
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫ Foundation ണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.brothermathewsvergis.com