നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വാക്ക്ഉദാഹരണം

One Word That Will Change Your Life

4 ദിവസത്തിൽ 1 ദിവസം

ഒരു വാക്കിന്റെ ശക്തി

സജ്ജീകരിക്കുക

പുതുവത്സര തീരുമാനങ്ങൾ ഫലിക്കില്ല!

പുതുവത്സര തീരുമാനങ്ങൾ എടുക്കുന്നതിൽ 50% പേരും ജനുവരി അവസാനത്തോടെ പരാജയപ്പെടുകയും 10 ൽ 9 പേർ മാർച്ച് ആകുമ്പോഴേക്കും അവ ഉപേക്ഷിക്കുകയും ചെയ്യുന്നു! അതിനാൽ തീരുമാനങ്ങൾക്ക് പകരം, വർഷത്തേക്ക് ഒരു വാക്ക് നേടുക...എന്നാൽ ശ്രദ്ധിക്കുക! ഇത് നിങ്ങളെ മാറ്റിയേക്കാം.

ഞങ്ങളെപ്പോലെ നിങ്ങളും കാര്യം തീർക്കുക എന്ന മനസ്ഥിതി ഉള്ളവരാണെങ്കിൽ ഓരോ പുതുവത്സര ആരംഭത്തിലും ലക്ഷ്യക്രമീകര പരിപാടികൾ നടത്തിയിട്ടുള്ളവരാകാം. എന്നിരുന്നാലും, സമയം കടന്നുപോകുമ്പോൾ, നമ്മുടെ അഭിലാഷ പദ്ധതികളിൽ വീഴ്ച വരുകയും നമുക്ക് നിരാശ തോന്നുകയുമാണ് ചെയ്യുന്നത്. നമ്മൾ വളരെയധികം ചെയ്യാൻ ശ്രമിക്കുന്നത് കാരണം ഒന്നും നന്നായി ചെയ്യാൻ പറ്റിയതുമില്ല.

1999-ലാണ് ഞങ്ങൾ വരാനിരിക്കുന്ന വർഷത്തേക്ക് ഒരു ഒറ്റവാക്ക് പ്രമേയം വികസിപ്പിക്കുന്ന ലളിതമായ പരിപാടി ആരംഭിച്ചത്. അതെ - ഒരു വാക്ക്. ഒരു വാചകമോ പ്രസ്താവനയോ അല്ല, ഒരു വാക്ക് മാത്രം. ഒരു വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വർഷം തോറും അവിശ്വസനീയമായ ജീവിത മാറ്റം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. വർഷത്തേക്കുള്ള നിങ്ങളുടെ ഒരു വാക്ക് കണ്ടെത്തുമ്പോൾ, അത് നിങ്ങൾക്ക് കൂടുതൽ വ്യക്തതയും ജീവിത ലക്ഷ്യവും നൽകുന്നു.

ഒറ്റവാക്ക് പ്രമേയം ലാളിത്യവും ശ്രദ്ധയും നൽകുന്നു. അത് ശ്രദ്ധാശൈഥില്യങ്ങളെ ഇല്ലാതാക്കുകയും യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആത്മീയമായും ശാരീരികമായും മാനസികമായും വൈകാരികമായും ബന്ധങ്ങൾ സംബന്ധിച്ചും സാമ്പത്തികമായും എല്ലാ മേഖലകളിലും അത് ഞങ്ങളെ വിശാലമാക്കി. ഈ പ്രക്രിയയിലൂടെ ദൈവം ഞങ്ങളെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു; ജീവിത മാറ്റത്തിൽ ദൈവം സന്തോഷിക്കുന്നു.

"വർഷത്തേക്ക് ഒരു വാക്ക് നേടൂ... എന്നാൽ ശ്രദ്ധിക്കുക" എന്ന് ഞങ്ങൾ പറയുന്നതിന് ഒരു കാരണമുണ്ട്. നിങ്ങളുടെ വാക്ക് കണ്ടെത്തിയാലുടൻ യുദ്ധം ആരംഭിക്കും. ഇത് പഠിപ്പിക്കൽ, വികസിപ്പിക്കൽ, ശുദ്ധീകരിക്കൽ, വാർത്തെടുക്കൽ എന്നിവയുടെ ഒരു പ്രക്രിയ ആരംഭിക്കും. ദൈവം നിങ്ങളുടെ ആ ഒരു വാക്കിനെ ഒരു വെളിച്ചമായും കണ്ണാടിയായും ഉപയോഗിക്കും - നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കുകയും മാറ്റേണ്ട കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും. നിങ്ങൾ ആരാകാനാണോ സൃഷ്ടിക്കപ്പെട്ടതു അതായി നിങ്ങളെ മാറ്റാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉയർച്ച താഴ്ചകളുടെ ഒരു മികച്ച യാത്ര ഇത് നിർവഹിക്കും.

നമ്മുടെ ഒരു വാക്കുമായി ബന്ധപ്പെട്ട വർഷത്തേക്കുള്ള തന്റെ പദ്ധതികൾ ദൈവം പെട്ടെന്ന് വെളിപ്പെടുത്തുന്നു എന്നത് ഞങ്ങളുടെ അനുഭവമാണ്. ആ വാക്ക് (അത് ഒരു ശിക്ഷണമോ, ആത്മാവിന്റെ ഫലമോ, സ്വഭാവ സവിശേഷതയോ അല്ലെങ്കിൽ ദൈവത്തിന്റെ ഗുണമോ ആകട്ടെ) നിങ്ങളെ വർഷത്തേക്ക് മുദ്ര ചെയ്യും! അതിനാൽ വർഷത്തേക്കുള്ള നിങ്ങളുടെ ഒരു വാക്ക് കണ്ടെത്തി മറ്റുള്ളവരുമായി പങ്കിടുക! അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം!

പോകുക
1. ഈ കഴിഞ്ഞ വർഷം ദൈവം നിങ്ങളോട് എന്താണ് പറയുന്നത്?
2. നിങ്ങളുടെ ജീവിതത്തിൽ ഏത് മേഖലയാണ് ദൈവം കൈക്കൊള്ളാനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കാനും ആഗ്രഹിക്കുന്നത്?
3. വരാനിരിക്കുന്ന വർഷത്തേക്ക് നിങ്ങളെ എങ്ങനെ സ്ഥാപിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്?

പ്രവർത്തിക്കുക
സങ്കീർത്തനം 27:1-14; ലൂക്കോസ് 18:22; മർക്കോസ് 10:21

പ്രാർത്ഥിക്കുക
"പ്രിയ കർത്താവേ, ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വർഷമാക്കി മാറ്റണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്റെ ഒരു വാക്ക് എന്തായിരിക്കുമെന്ന് അങ്ങ് എനിക്ക് കാണിച്ചുതരുമ്പോൾ എനിക്ക് അങ്ങയെത്തന്നെ വെളിപ്പെടുത്തുക. എന്നെ പരിശുദ്ധാന്മാവിനാൽ നിറയ്ക്കുക. ഇത് പൂർത്തിയാക്കാനുള്ള ഒരു ജോലിയല്ല മറിച്ചു പഠിക്കാനുള്ള ഒരു യാത്രയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എല്ലാ ദിവസവും ആ ഒരു വാക്കിൽ ജീവിക്കുമ്പോൾ എന്നെ ശക്തിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ, ആമേൻ."

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

One Word That Will Change Your Life

നിങ്ങളുടെ ജീവിതം ലളിതമാക്കാൻ ഒരു വാക്ക് നിങ്ങളെ സഹായിക്കും - വർഷം മുഴുവനും ആ ഒരു വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ. നിങ്ങൾക്കായി ദൈവത്തിനുള്ള ആ ഒരു വാക്ക് കണ്ടെത്തുന്നതിലെ ലാളിത്യം അതിനെ ജീവിതമാറ്റത്തിനു തന്നെയുള്ള ഒരു ഉത്തേജകം ആക്കുന്നു. അലങ്കോലവും സങ്കീർണ്ണതയും കാലതാമസത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്നു, അതേസമയം ലാളിത്യവും ശ്രദ്ധയും വിജയത്തിലേക്കും വ്യക്തതയിലേക്കും നയിക്കുന്നു. ഈ 4-ദിന പദ്ധതി, നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി എങ്ങനെ വർഷത്തേക്കുള്ള ദർശനം ഒറ്റ വാക്കിൽ കേന്ദ്രീകരിക്കാൻ സാധിക്കും എന്ന് കാണിക്കും.

More

ഈ പദ്ധതി നൽകിയതിന് ജോൺ ഗോർഡൻ, ഡാൻ ബ്രിട്ടൺ, ജിമ്മി പേജ് എന്നിവരോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.getoneword.com