നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വാക്ക്ഉദാഹരണം

One Word That Will Change Your Life

4 ദിവസത്തിൽ 4 ദിവസം

നിങ്ങളുടെ വാക്ക് പ്രവർത്തിയിൽ കൊണ്ടുവരുക

സജ്ജീകരിക്കുക
നിങ്ങളുടെ ആ ഒരു വാക്ക് നിങ്ങൾക്ക് കിട്ടുമ്പോൾ, അത് ഒരു സ്വഭാവ സവിശേഷത, ഒരു അച്ചടക്കം, ഒരു വ്യക്തി, ഒരു ആത്മീയ കേന്ദ്രബിന്ദു, ഒരു വിശേഷണം അല്ലെങ്കിൽ ഒരു മൂല്യം എന്നിവയുടെ രൂപത്തിൽ ആയിരിക്കാം വരുന്നത്. ഇനിപ്പറയുന്ന ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാവുന്ന വാക്കുകളുടെ ഒരു പ്രത്യേക പട്ടികയല്ല, മറിച്ച് ആശയങ്ങളുടെ ആരംഭ ബിന്ദു മാത്രമാണ്: സ്നേഹം, സന്തോഷം, ക്ഷമ, ദയ, വിശ്രമം, പ്രാർത്ഥന, ആരോഗ്യം, അഭ്യാസം, വഴക്കം, ഭക്തി, അടുപ്പം, അച്ചടക്കം, പ്രതിബദ്ധത, ചങ്കൂറ്റം, നിശ്ചിതത്വം, പച്ചപ്പ്, പ്രചോദനം, തീർപ്പ്, പരിശുദ്ധി, സമഗ്രത, ശക്തം.

നിങ്ങളുടെ വാക്ക് പാലിക്കുന്നത് നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രദ്ധ വ്യതിചലിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യും. മതിൽ പണിയുമ്പോൾ നെഹെമ്യാവ്‌ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പരിണിതഫലം നാം കാണുന്നു. നെഹെമ്യാവ് 6:3-ൽ, മതിൽ പണിയുക എന്നു താൻ എടുത്ത പ്രതിജ്ഞാബദ്ധമായ ആ ഒരു കാര്യം ചെയ്യുകയായിരുന്നതിനാൽ താൻ തന്റെ ജോലിയിൽ നിന്ന് ഇറങ്ങിവന്നില്ല എന്ന് കാണാം! താൻ ഒരു മഹത്തായ ജോലി ചെയ്യുകയായിരുന്നു. ഓർക്കുക, നിങ്ങൾ നിങ്ങളുടെ വാക്ക് പാലിക്കുമ്പോൾ, നിങ്ങൾ ചെയ്യുന്നത് മഹത്തായ ഒരു ജോലിയാണ്.

നിങ്ങളുടെ സ്വാസ്ഥ്യ മേഖലയ്ക്ക് പുറത്ത് വരുക.

പ്രക്രിയ ഉന്മേഷദായകമാണ്, എന്നാൽ ഇത് വെല്ലുവിളി നിറഞ്ഞതുമാണ്. നിങ്ങൾ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ നേരിടേണ്ടിവരും. നിങ്ങൾ വലിച്ചുനീട്ടപ്പെടും - തീർച്ചയായും. എന്നാൽ സ്വാസ്ഥ്യ മേഖലയ്ക്ക് പുറത്തുകടക്കുമ്പോഴാണ് നമ്മൾ ഏറ്റവും കൂടുതൽ പഠിക്കുന്നത്, അതിനാൽ പാതയിൽ തന്നെ തുടരുക.

വർഷം മുഴുവനും നിങ്ങളുടെ വാക്ക് ഓർമ്മിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാക്ക് നിങ്ങളുടെ മുന്നിൽ എപ്പോഴും ഇല്ലെങ്കിൽ, അത് മറന്നുപോകാൻ സാധ്യത ഉണ്ട്.

നിങ്ങളുടെ വാക്ക് എപ്പോഴും മുന്നിലും മധ്യത്തിലും സൂക്ഷിക്കുക.

വർഷം മുഴുവനും നിങ്ങളുടെ ഒരു വാക്ക് മുന്നിലും മധ്യത്തിലും നിലനിർത്തുന്നതിനുള്ള ലളിതവും ശക്തവുമായ വഴികൾ വർഷങ്ങൾ നീണ്ട പരീക്ഷണത്തിലൂടെയും പിശകുകളിലൂടെയും ഞങ്ങൾ കണ്ടെത്തി.

ആദ്യം, നിങ്ങളുടെ വാക്ക് പ്രമുഖ സ്ഥലങ്ങളിൽ ഒട്ടിച്ചു വെക്കുക, അതുവഴി നിങ്ങൾ അത് പതിവായി കാണും. നിങ്ങളുടെ നോട്ടം ആകർഷിക്കുന്നത് നിങ്ങളുടെ ശ്രദ്ധ നേടുന്നു; നിങ്ങളുടെ ശ്രദ്ധ നേടുന്നതെല്ലാം പൂർത്തിയാക്കപ്പെടുന്നു. ഓർമ്മപ്പെടുത്തലുകൾ സൃഷ്ടിക്കുന്നത് പ്രധാനമാണ്. അത് എഴുതി നിങ്ങളുടെ സ്‌കൂൾ ലോക്കർ, നിങ്ങളുടെ വാഹനം, നിങ്ങളുടെ മേശ അല്ലെങ്കിൽ നിങ്ങളുടെ ലോക്കർ മുറി പോലുള്ള പ്രമുഖ സ്ഥലങ്ങളിൽ ഒട്ടിച്ചു വെക്കുക.

രണ്ടാമതായി, നിങ്ങളുടെ വാക്ക് നിങ്ങളുടെ ചുമതലാപങ്കാളികളുമായി പങ്കിടുക—നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതും നിങ്ങൾ വിശ്വസിക്കുന്നതുമായ സുഹൃത്തുക്കളുടെയും സംഘാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആന്തരിക വലയം. ഞങ്ങൾ അതിനെ നിങ്ങളുടെ ചുമതലാപങ്കാളികൾ എന്ന് വിളിക്കുന്നു, കാരണം അതിൽ നിങ്ങളെ ആഹ്വാനം ചെയ്യുകയും നിങ്ങളെ വളരാൻ സഹായിക്കുകയും ചെയ്യുന്ന ആളുകൾ ഉൾപ്പെടുന്നു. നിങ്ങളുടെ വാക്കിനെക്കുറിച്ച് ചോദിക്കാൻ അവർക്ക് അനുമതി നൽകുക.

നിങ്ങൾ ഈ രണ്ട് ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ-നിങ്ങളുടെ വാക്ക് പ്രഥമസ്ഥാനങ്ങളിൽ ഒട്ടിച്ചു വെക്കുകയും മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുമ്പോൾ-നിങ്ങളുടെ വളർച്ച ഉറപ്പാക്കുന്നു. നിങ്ങൾക്ക് ഉയർച്ചയും താഴ്ചയും അനുഭവപ്പെടും, എന്നാൽ അവയെല്ലാം പ്രക്രിയയുടെ ഭാഗമാണ്. നിങ്ങൾ നിങ്ങളുടെ വാക്ക് പാലിക്കുമ്പോൾ, നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ നിങ്ങളുടെ ഒറ്റവാക്ക് പ്രമേയത്തിന്റെ ലാളിത്യം ദൈവം ഉപയോഗിക്കട്ടെ.

പോകുക
1. നിങ്ങളുടെ ഒരു വാക്ക് ഓർമ്മിക്കാൻ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?
2. നിങ്ങളുടെ വാക്ക് പങ്കിടുന്ന നിങ്ങളുടെ ആന്തരിക ഗോളത്തിലെ മൂന്ന് ആളുകളെ പട്ടികപ്പെടുത്തുക.
3. ഒരു കുടുംബം, ബിസിനസ്സ്, സംഘം എന്നിവയായി നിങ്ങളുടെ ഒരു വാക്ക് എങ്ങനെ ജീവിക്കാനാകും?

പ്രവർത്തിക്കുക
നെഹെമ്യാവ് 6, പ്രവൃത്തികൾ 4:16-20, കൊലൊസ്സ്യർ 3:17, 23

പ്രാർത്ഥിക്കുക
"കർത്താവേ, ഈ വർഷം എന്റെ വാക്ക് പൂർണ്ണമായി ജീവിക്കാൻ എന്നെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നെഹെമ്യാവിനെപോലെ അത് ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രദ്ധ തിരിക്കാതിരിക്കുകയും ചെയ്യാൻ എന്നെ സഹായിക്കണമേ. അങ്ങനെയുള്ള കാര്യങ്ങൾ വന്നാൽ തന്നെ, അങ്ങ് എന്നെ വിളിച്ചതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ധൈര്യം തരൂ. യേശുവിന്റെ നാമത്തിൽ, ആമേൻ."

നിങ്ങളുടെ ഒറ്റവാക്കിൻ്റെ പോസ്റ്റർ നിർമ്മിക്കണോ? സന്ദർശിക്കുക: GetOneWord.com

ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

One Word That Will Change Your Life

നിങ്ങളുടെ ജീവിതം ലളിതമാക്കാൻ ഒരു വാക്ക് നിങ്ങളെ സഹായിക്കും - വർഷം മുഴുവനും ആ ഒരു വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ. നിങ്ങൾക്കായി ദൈവത്തിനുള്ള ആ ഒരു വാക്ക് കണ്ടെത്തുന്നതിലെ ലാളിത്യം അതിനെ ജീവിതമാറ്റത്തിനു തന്നെയുള്ള ഒരു ഉത്തേജകം ആക്കുന്നു. അലങ്കോലവും സങ്കീർണ്ണതയും കാലതാമസത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്നു, അതേസമയം ലാളിത്യവും ശ്രദ്ധയും വിജയത്തിലേക്കും വ്യക്തതയിലേക്കും നയിക്കുന്നു. ഈ 4-ദിന പദ്ധതി, നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ ആഴത്തിലേക്ക് ഇറങ്ങി എങ്ങനെ വർഷത്തേക്കുള്ള ദർശനം ഒറ്റ വാക്കിൽ കേന്ദ്രീകരിക്കാൻ സാധിക്കും എന്ന് കാണിക്കും.

More

ഈ പദ്ധതി നൽകിയതിന് ജോൺ ഗോർഡൻ, ഡാൻ ബ്രിട്ടൺ, ജിമ്മി പേജ് എന്നിവരോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.getoneword.com