ഓകന്നാൻ 3

3
ഏശുവും നിക്കോതിമോശും
1എകൂതാ ചാതീലെ തലവരുകാട് കൂട്ടത്തിൽ നിക്കോതിമോശ് ഒൺ പേരൊള്ളെ ഒരു പരീശൻ ഒണ്ടായെ. 2ഒരു റാവ് അവൻ ഏശുവുകാക്ക് പോയ്, “റബീ, നീ തെയ്‌വത്തുകാൽ നുൺ വന്തെ ഒരു വാത്തിയാരുതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ; തെയ്‌വം കൂട്ടത്തിൽ നാതവോയേ നീ ചെയ്യിനെ ഇകത്തെ അടകാളമെ ചെയ്‌കേക്ക് ആരുക്കും മുടിയാത്ത്” ഒൺ ചൊല്ലിയെ.
3അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ; പുതുവനായ് പുറകാതവോയാ തെയ്‌വ രാച്ചമെ കാൺമ്പേക്ക് ആരുക്കും മുടിയാത്ത്” ഒൺ അവൻകാക്ക് വതിലായ് ചൊല്ലിയെ.
4അത്തുക്ക് നിക്കോതിമോശ്, “ഒരു മനിശൻ കിശവനായോഞ്ചി പുറക്കിനത് എകനനേ? അവനുക്ക് ഇരണ്ടാമതും ഉടയാ തളെള വകുത്തിൽ കടന്ത് പുറക്കേക്ക് മുടിയുമീ?” ഒൺ കേട്ടെ.
5അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, തണ്ണീൽ നുണ്ണും ആത്തുമാവിൽ നുണ്ണും പുറകാതവോയെ ആരുക്കും തെയ്‌വ രാച്ചത്തിൽ കടപ്പേക്ക് മുടിയാത്ത്. 6ഉടമ്പിൽനുൺ പുറന്തത് ഉടമ്പും ആത്തുമാവിൽ നുൺ പുറന്തത് ആത്തുമാവും താൻ. 7നിങ്കെ പുതുവനായ് പുറക്കോണും ഒൺ ഏൻ നിൻകാക്ക് ചൊല്ലിയതെ കേട്ട് നീ അരിശുകപ്പടുവാനില്ലെ. 8കാത്തു അത്തുക്ക് പിരിയമൊള്ളാനുക്ക് അടിക്കിനെ; അത്തിലെ ഒച്ചെ നീ കോക്കിനെ; ഒണ്ണാ അത് ഏടനുൺ വരിനതൊണ്ണും ഏടേക്കു പോനതൊണ്ണും തിക്കിനാത്തെ; അതുവോലതാൻ ആത്തുമാവിൽ പുറന്തവേരാളും.”
9അത്തുക്ക് നിക്കോതിമോശ്, “ഇത് എകനെ നടമാകും?” ഒൺ ഏശുവുകാക്ക് കേട്ടെ.
10അമ്പോളെ ഏശു അവൻകാക്ക്, “നീ ഇശ്‌രവേലിയരുകാട്ടുക്ക് നീമമെ പടിയ്‌ക്കെ വയ്‌ക്കിനാതാനെ? അപ്പണും നിനക്ക് ഇതു തിക്കിനാത്തതീ?” ഒൺ തിരുപ്പി കേട്ടെ. 11“ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, എങ്കാക്ക് തിക്കിനൊള്ളതെ എങ്കെ ചൊന്നെ, എങ്കെ കണ്ണാരെ കണ്ടതെ നിങ്കകാക്ക് ഉറപ്പിച്ച് ചൊന്നെ; അപ്പണും എങ്കെ ഉറപ്പായ് ചൊന്നതെ നിങ്കെ ഏത്തെടുക്കിനതില്ലെ. 12പൂമിനാട്ടിലൊള്ളെ കാരിയങ്കാടെ ഏൻ നിങ്കകാക്ക് ചൊന്നതെ നിങ്കെ നമ്പിയതില്ലെ. അകനയൊണ്ണാ മേലോകത്തിലെ കാരിയങ്കാടെ നിങ്കകാൽ ചൊല്ലിയാ എകനെ നിങ്കെ നമ്പും? 13മേലോകത്തിൽ നുൺ ഉറങ്കി വന്തവനാനെ മനിശൻ മകൻ അല്ലാതെ ആരും മേലോകത്തുക്ക് ഓറി പോയതില്ലെ.
14മണൽ പെത്താരത്തിൽ മോശെ പാമ്പെ പൊയ്‌ക്കതുവോലെ മനിശൻ മകനാം പൊക്കോണും. 15അവനിൽ നമ്പുനെ ഏളവനുക്കും എണ്ണെണ്ണേക്കും ഒളെള ഉശിരു കിടയ്‌പ്പേക്ക് താൻ അത്.” 16തൻ ഒരേ ഒരു മകനെ നമ്പുനെ ഏളവനുക്കും നാശം വന്ത് മാണ്ടുപോകാതെ എണ്ണെണ്ണേക്കുമൊളെള ഉശിരു കിടയ്‌പ്പേക്കുചൂട്ടി തെയ്‌വം അവനെ കൊടുക്കിളെ നിലമേൽ ഉലകത്തുകാക്ക് അപ്പേരുപ്പട്ടെ ആത്തിരത്തോടെ ഇരുന്തെ. 17തെയ്‌വം ഉടയാ മകനെ ഉലകത്തുക്ക് കടത്തിവുട്ടത് ഉലകമെ വിതിപ്പേക്ക് നാത്തെ, അവൻനാലെ ഉലകമെ കാപ്പാത്തുകേക്കുചൂട്ടി താൻ.
18അവനെ നമ്പുനെ ഒരാക്കും നായവിതി നാത്തെ; ഒണ്ണാ നമ്പാത്തവനുക്ക് തെയ്‌വത്തിലെ ഒരേ ഒരു മകൻ നാമത്തിൽ നമ്പാപ്പോയനാലെ ഇപ്പണെ നായവിതി വന്തേയെ. 19നായവിതി വന്തത് എന്തുനാലയൊണ്ണാ, വെട്ടം ഉലകത്തുക്ക് വന്തപ്പണും മനിശെ മാനടവൻകാട്ടിലെ ചെയ്‌തികെ കുറുപ്പുനാത്തതുനാലെ വെട്ടത്തുക്ക് പകറം ഇരുട്ടുകാക്കു അവറെ ആത്തിരമായിരുന്തെ. 20തിൻമെ ചെയ്യിനവനെല്ലാം വെളിച്ചത്തുകാക്ക് വുറോതമാ ഇരുക്കിനെ; അവറെ വെളിച്ചത്തുകാക്ക് വരിനതുമില്ലെ. എന്തൊണ്ണാ അവറെ ചെയ്‌നടക്കിനെ കെട്ടെ ചെയ്‌തികയെ വെളിപ്പടുത്തുകേക്ക് അവറെ ആശിക്കിനതില്ലെ. 21ഒണ്ണാ ചത്തിയമെ ചെയ് പിശയ്‌ക്കിനവൻ, താൻ ചെയ്യിനെ ചെയ്‌തികെ തെയ്‌വത്തിലെ ചൊല്ലെ കേട്ട് പാലിച്ച് ചെയ്യതുനാലെ അത് വെളിപ്പടുത്തുകേക്കുചൂട്ടി വെളിച്ചത്തുകാക്ക് വരിനെ.
ഏശുവും ഓകന്നാനും
22അതോഞ്ച് ഏശു ഉടയാ ശിശിയരുകാടും മത്തും എകൂതിയാ തേശത്തിൽ വന്തു അവറെ കൂട്ടത്തിൽ ഇരുന്ത് രാട്ടിപിരാട്ടുകേം ചെയ് വന്തെ. 23ഓകന്നാനും കനേം തണ്ണി ഒള്ളെ ഇടമാനെ ശാലേമുക്ക് കിട്ടയൊള്ളെ അയിനോനിൽ എന്നാൻ രാട്ടിപിരാട്ടുമെ; അന്നേരം കനേകം ആളുകെ രാടിപിരാടുകേക്ക് വന്തുകിട്ടേയിരുന്തെ. 24അന്നേരം ഓകന്നാനെ തടവിൽ അടച്ചിട്ടിരുന്തതില്ലെ.
25ഓകന്നാൻ ശിശിയരുകാട്ടിൽ ചിലവേരാളും ഒരു എകൂതനും മത്തും ചട്ടമെട്ടത്തിലെ ചുത്തമാകലചൊല്ലിയൊള്ളെ ഏയിലെ കെട്ടുകെ അങ്ക് നടന്തെ. 26അവറെ ഓകന്നാൻകാക്ക് വന്ത്, “റബീ, ഓർത്താനുക്ക് അക്കറോട് നീയും മത്തും ഇരുന്താളും നീ ശാച്ചിയമെ ചൊല്ലിയാളുമാനവൻ, ഇതീ രാട്ടിപിരാട്ടിനെ. എല്ലാരും അവൻകാക്കു പോനെ” ഒൺ ചൊല്ലിയെ. 27അത്തുക്ക് ഓകന്നാൻ, “മേലോകത്തിൽ ഇരുന്ത് തെയ്‌വം കൊടാതെ മനിശെ മാനടവനുക്ക് ഒണ്ണും കിടയാത്ത്” ഒൺ ചൊല്ലിയെ. 28“‘ഏൻ കിരിശ്ത്തുവു നാത്തെ, അവനുക്ക് മിന്നേ കടത്തി വുട്ടാതാൻ’ ഒൺ ഏൻ ചൊല്ലിയെ വാക്കുകാടുനാലെ നിങ്കാക്കേ അതെ ഉറപ്പാക്കാമില്ലെ. 29മണവാട്ടി മണവാളനുക്ക് ഒള്ളാതാൻ; മണവാളനിലെ ഇണങ്കനോ കിട്ടെ നുൺ മണവാളൻ കുരവുടിനതെ കേട്ട് ചരിയാനത്തിൽ പിരിയമോറിനെ; ഇകനെ എൻ പിരിയം നടമായേയെ. 30അവൻ വളറോണും ഏനോ കുറയോണും” ഒൺ ചൊല്ലിയെ.
മേലോകത്തിൽ നുണ്ണും വരിനവൻ
31മീതിരുന്ത് വരിനവൻ എല്ലാരക്കാട്ടീം വലിയവനാനെ; പൂമീൽ നുൺ ഒള്ളാ പൂമിനാട്ടുക്കൊള്ളാതാൻ; അവൻ പൂമീലൊള്ളെ കാരിയങ്കാടെ കുരവുടിനെ; മീതിരുന്ത് വരിനവൻ എല്ലാരക്കാട്ടിലും വലിയവൻതാൻ. 32അവൻ കണ്ടതും കേട്ടതുമാനെ കാരിയങ്കാടെ ഉറപ്പാ ചൊന്നെ. ഒണ്ണാ ആരും ഏത്തെടുക്കിനതില്ലെ. 33ഇതെ ഏത്തെടുക്കിനവൻ തെയ്‌വം ചത്തിയവാൻതാൻ ഒണ്ണതെ ഉറപ്പാക്കിനെ. 34തെയ്‌വം കടത്തി വുട്ടയാൾ തെയ്‌വത്തിലെ വശനമെ വുളിച്ച് ചൊന്നെ; എന്തൊണ്ണാ തെയ്‌വം ഉടയാ ആത്തുമാവെ അളവുനാതെ കൊടുക്കിനെ. 35തകപ്പൻ മകനിൽ പിരിയപ്പട്ട് മുച്ചൂടാം അവൻ കയ്യിൽ ഒപ്പണച്ചിരുക്കിനെ. 36മകനിൽ നമ്പുനവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരു ഒളെള; മകൻ ചൊല്ലെ മീരിനവനോ ഉശിരു കാണുകേമില്ലെ; തെയ്‌വത്തിലെ കോപം എപ്പണും അവനേത്തിൽ ഇരുക്കുകേം ചെയ്യും.

Märk

Dela

Kopiera

None

Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in