മരുക്കോശ് 14
14
ഏശുവെ പുടിപ്പേക്ക് കോളാരെ ചൊല്ലിക്കൂട്ടിനെ
മത്തായി 26:1–5; ലൂക്കോശ് 22:1–2; ഓകന്നാൻ 11:45–53
1പെശകായ്‌ക്കും പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകത്തുക്കും ഇരണ്ടുനാ മില്ലോടേ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും ഏശുവെ എകനെ പുടിച്ചെടുത്ത് കൊല്ലാമൊൺ കോളാരെ ചൊല്ലി കൂട്ടിയെ. 2മാനടവൻ ഇടേൽ കലകം ഒണ്ടാകാതെ ഇരുപ്പേക്ക് പേടിച്ചാലെ പെരുനാളിൽ അകനെ ചെയ്‌വാനില്ലെ ഒണ്ണെ.
എണ്ണെ തേയ്‌ക്കിനെ
മത്തായി 26:6–13; ഓകന്നാൻ 12:1–8
3ഏശു ബെതാനിയാവിൽ മിന്നേ കട്ടച്ചീക്ക് പുടിച്ച് നോയാളിയായിരുന്തെ ശീമോൻ കൂരേൽ തിൻബേക്ക് ഇരുന്തെ. അന്നേരം ഒരു പെൺമ്പുള്ളെ വെൺകൽ കുടത്തിൽ ചരിയാനെ വിലയൊള്ളെ ചുത്തമാനെ “നർത്തീൻ”#14:3നർത്തീൻ ചരിയാനെ വിലേം നല്ലാ മണക്കിനേം തയിലംതാൻ തയിലമെ കുടത്ത് ഏശു തലേക്ക് ഊത്തിയെ. 4ഇതെ അങ്ക് ഇരുന്തവേരാ കണ്ടാലെ ചൊല്ലിയതെ എകനയൊണ്ണാ എന്തുക്ക് ഇം നരി ചിലവ്? 5ഇതെ മുന്നൂറ് വെള്ളി അണേക്ക് വിത്ത് കറുമമടേനവേരാക്ക് കൊടുപ്പേക്ക് ആകുമില്ലേ ഒൺ പെൺമ്പുള്ളേകാക്ക് കൂശോറിയെ. 6അത്തുക്ക് ഏശു അവറകാൽ എന്തെ ചൊല്ലിയതൊണ്ണാ, “പെൺമ്പുള്ളയെ അലക്കശിക്കിനത് എന്തുക്ക്? അവെ എൻകാൽ നല്ലെ കാരിയമാതാനേ ചെയ്യത്. 7കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? പിരിയമൊള്ളവോളയെല്ലാം അവറാത്തുക്കു പിന്നിയമെ ചെയ്യാമില്ലെ? ഒണ്ണാ ഏൻ നിങ്കകാൽ എപ്പണും ഇരാത്തെ താനേ? 8അവേക്ക് ആയത് അവെ ചെയ്യിനെ; മിന്നേ എൻ ഉടമ്പുക്കു തയിലമെ തേയ്‌ക്കിനെ; എന്തൊണ്ണാ എൻ ചാവെ പൂക്കിനവോളെ ചെയ്യിളെ കാരിയമതാൻ അവെ ചെയ്യത്. 9ഇം നല്ലെ ചേതിയെ ഉലകത്തിൽ ഏടയെല്ലാം വുളിച്ച് ചൊന്നതോ അങ്കെല്ലാം ചൊള്ളെ നിനക്കുവച്ചൂട്ടി ചൊൾ ചെയ്യെ കാരിയമെ ചൊല്ലും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.”
ഏശുവെ ഊതാശ് കാട്ടി കൊടുക്കിനെ
10പന്നണ്ട് ശിശിയരിൽ ഒരായാനെ ഊതാ ഇശ്‌ക്കരിയോത്താ ഒൺ പേരൊള്ളാ ഏശുവെ കാട്ടി കൊടുപ്പച്ചൂട്ടി വലിയെ വലിയെ പൂയാരിയേരുകാക്ക് പോയെ. 11ഇതെ കേട്ടാലെ അവറെ പിരിയമോറി അവനുക്ക് അണെ കൊടുക്കാമൊൺ വാക്കെ കൊടുത്തെ; അത്തുക്ക് ഊതാ ഏശുവെ കാട്ടി കൊടുപ്പേക്ക് തക്കമെ നോയ്‌ക്കി നടന്തെ.
പെശകാ നാളിലെ തീൻ
മത്തായി 26:14–16; ലൂക്കോശ് 22:3–6
12പെശകാ കുഞ്ചാടെ ആകമെ ചെയ്യിനെ പുളിപ്പ് നാത്തെ അപ്പത്തിലെ ഉലുശോകത്തിലെ മുതനാ പെശകാ നാൾ ആയതും ഏശുവുകാൽ ശിശിയര് പോയാലെ, “നിനക്കുചൂട്ടി പെശകാ വിരുന്തെ ഏടനെ എങ്കെ ഒരുക്കിളത്?” ഒൺ കേട്ടെ. 13അത്തുക്ക് ഏശു ശിശിയരുകാൽ ഇരണ്ടാളെ വുളിച്ചാലെ ഇകനെ ചൊല്ലി കടത്തിവുട്ടെ, “നിങ്കെ പട്ടണത്തുക്ക് പോൻ; അങ്ക് ഒരു മനിശൻ ഒരു കുടം തണ്ണിയെ ചിമ്പി നിങ്കാക്ക് മില്ലോടെ വരിനതെ കാണും. 14അവനുക്ക് പുറകോടേ പോ; അവൻ ഏളെ കൂരേൽ ഓറിനതോ അം കൂരെ ഉടയാകാൽ, ‘എനക്ക് ശിശിയരും മത്തും പെശകാ തിൻബേക്ക് ഇടം ഏടെ ഒൺ എശമാനൻ കോക്കിനെ’ ഒൺ ചൊൽ. 15അന്നേരം അവൻ നയമാ ഒരിയ്‌ക്കെ ഒരു വൻ മാളികെ കാട്ടി തരും; അങ്ക് നങ്കാക്കുചൂട്ടി പെശകായെ ഒരുക്കിൻ.” 16അം ശിശിയര് പട്ടണത്തുക്ക് പോയപ്പെ ഏശു അവറകാൽ ചൊല്ലിയവോലെ കണ്ടെ. അവുടെ അവറെ പെശകാ വിരുന്തെ ഒരിയ്‌ക്കെ. 17അന്തിയായവോളെ പന്നണ്ട് ശിശിയരും മത്തും ഏശു അങ്ക് വന്തെ. 18അവറെ തുണ്ണിരുന്തവോളെ ഏശു ഇകനെ ചൊല്ലിയെ, “ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ, ഏനും മത്തും തുണ്ണിരുക്കിനവേരാളിൽ ഒരാ എന്നെ കാട്ടി കൊടുക്കും” ഒണ്ണെ. 19ഇതകേട്ടതും അവറാത്തുക്ക് ചരിയാനത്തിൽ കവലെ ആയോൺ, “അത് ഏനീ, ഏനീ” ഒൺ കേട്ടെ. 20അത്തുക്ക് ഏശു അവറകാൽ, “പന്നണ്ടുവേരാളിൽ ഒരാ, എൻ കൂട്ടത്തിൽ വട്ടെ പാത്തിരത്തിൽ കയ്യെ മുക്കിനാ താൻ. 21തെയ്‌വ പുറമാണത്തിൽ എളുതിയിരുക്കിനവോലെ മനിശൻ മകൻ നാതയാകും ചത്തിയം; ഒണ്ണാ മനിശൻ മകനെ കാട്ടി കൊടുക്കിനവനുക്ക് അമ്മച്ചേ ചരിയാനെ കറുമം; അവൻ പുറകാതിരുന്തതായപ്പെ അവനുക്ക് നല്ലത്.” 22അവറെ തുണ്ണിരുന്തവോളെ ഏശു അപ്പമെ എടുത്ത് നണ്ണിയെ ചൊല്ലി വായാതി പിച്ചി അവറാത്തുക്ക് കൊടുത്തെ. “ഇതെ എടിൻ ഇത് എൻ ഉടമ്പുതാൻ” ഒൺ ചൊല്ലിയെ. 23പിന്നെ അവൻ വീഞ്ച് കോപ്പീ എടുത്ത് നണ്ണിയെ ചൊല്ലി വായാതി അവറാത്തുക്കു കൊടുത്തെ എല്ലാരും അത്തിൽ നുൺ കുടിച്ചെ. 24പിന്നെ ഏശു ചൊല്ലിയത് എകനയൊണ്ണാ, “ഇതെൻ ഇലത്തം മാനടവനുക്കുചൂട്ടി ചീന്ത്‌നെ തെയ്‌വത്തുകാലെ ഉടമ്പടീലെ ഇലത്തം താൻ. 25തെയ്‌വ രാച്ചത്തിലെ പുതുവൻ വീഞ്ചെ കുടിയ്‌ക്കിനെ നാൾവരേക്ക് ഏൻ ഇത്തിലിരുന്തു കുടിയാത്തൊൺ നിങ്കകാൽ ചത്തിയമാ ചൊന്നെ.” 26പിന്നെ അവറെ ചോത്തിരമെ പാടിയോഞ്ച് ഒലിവ് മലേക്ക് പോയെ.
പത്തിരോശ് ഏശുവെ പുറിച്ച് ചൊല്ലുമൊൺ മിന്നേ ചൊന്നെ
മത്തായി 26:31–35; ലൂക്കോശ് 22:31–34; ഓകന്നാൻ 13:36–38
27ഏശു അവറകാൽ, “നിങ്കെ എല്ലാരും എന്നെ വുട്ടു ഓടിമണ്ടും; പൊത്തകത്തിൽ എളുതി വച്ചിരുക്കിനതുവോലെ തെയ്‌വം ആട്ടുടേവനെ കൊല്ലും; ആടെല്ലാം അക്കുമിക്കും ഓടിമണ്ടും. 28ഒണ്ണാ ഏൻ ഉശിരോറി വന്തോഞ്ച് നിങ്കാക്ക് മിന്നേ കെലീലേക്ക് മണ്ടും.” 29അത്തുക്ക് പത്തിരോശ് ഏശുവുകാക്ക്, “ആരെല്ലാം നിന്നെ തള്ളി ചൊല്ലിയാലും ഏൻ ചൊല്ലാത്ത്.” 30ഏശു പത്തിരോശുകാക്ക്, “ഉണ്ണേക്ക് റാവ് കോശി ഇരണ്ടു വട്ടം കൂവുളത്തുക്ക് മിന്നേ നീ മൂണ് വട്ടം എന്നെ പുറിച്ച് ചൊല്ലും ഒൺ ഏൻ ചത്തിയമാ നിൻകാക്ക് ചൊന്നെ” ഒണ്ണെ. 31അത്തുക്ക് പത്തിരോശ് ഏശുവുകാക്ക് എടുത്തു ചൊല്ലിയത് എകനയൊണ്ണാ, “നിൻ കൂട്ടത്തിൽ ചാവേക്കായാലും ഏൻ നിന്നെ പുറിച്ച് ചൊല്ലാത്ത്.” അകനയേ ശിശിയരുകാട് മുച്ചൂടും ഏത്തു ചൊല്ലിയെ.
ഏശു കെത്ത്‌ശമേനെ ഒണ്ണെ തോട്ടത്തിൽ
മത്തായി 26:36–46; ലൂക്കോശ് 22:39–46
32പിന്നെ എല്ലാരും മൊത്തമാ കെത്ത്‌ശമേനാ എന്നെ തോട്ടത്തിൽ പോയെ. “ഏൻ വായാതി ഓയിനതുവരേക്ക് നിങ്കെ ഇങ്കിര്” ഒൺ ഏശു ചൊല്ലിയെ. 33പിന്നെ ഏശു പത്തിരോശാം ഓകന്നാനാം ആക്കോവാം കൂട്ടിയെടുത്ത് ഒരുത്തിനെ മില്ലോട്ടുക്ക് പോയെ. അന്നേരമെല്ലാം ഏശുവുക്ക് ചരിയാനെ കവലേം മനെ നോവും ആയേയെ. 34ഏശു അവറകാക്ക് ഇകനെ കുരവുട്ടെ, “എൻ ഇതയം ഉടേനവോലെ ചരിയാനെ കവലേൽ നെരുങ്കിനെ; ഇങ്ക്‌താൻ എൻ കൂട്ടത്തിൽ ഉറങ്കാതെ അയന്തിരിൻ” ഒൺ ഏശു അവറകാൽ ചൊല്ലിയെ. 35പിന്നെ അവൻ ഒരുത്തിനെ മില്ലോട്ടുക്ക് പോയ് കമുന്തു ബൂന്ത്, “മനശിരുന്താ ഇം ചരിയാനെ വിനേൽ നുൺ മാത്തോണുമേ” ഒൺ ചൊല്ലി വായാതിയെ. 36“തകപ്പനേ, എൻ തകപ്പനേ, നിന്നാലതാൻ അതെല്ലാം നടക്കും; ഇം ചരിയാനെ വിനേൽ ഇരുന്ത് എന്നെ മാത്തി വുടുക്കാമീ” ഒണ്ണെ; പിന്നെ ചൊല്ലിയത് എകനയൊണ്ണാ, “ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ. 37ഏശു തിരുമ്പി വന്തവോളെ അം മൂണ് ശിശിയരും ഉറങ്കിനതെ കണ്ടെ, അമ്പോളെ ഏശു പത്തിരോശുകാക്ക്: “ശീമോനേ, നീ ഉറങ്കിനതീ? നിങ്കാക്ക് എൻ കൂട്ടത്തിൽ ഒരു മണിക്കൂറുകൂടി അയന്തിരുപ്പേക്ക് കൂടാപ്പോയത് എന്ത്? 38നിങ്കെ ചോതനേൽ അകപ്പട്ടോകാതിരുപ്പേക്ക് അയന്തിരുന്ത് വായാതിൻ. ആത്തുമാവ് ഒരുക്കമൊള്ളത് താൻ ഒണ്ണാ ഉടമ്പോ പിലം നാത്തത്.” 39ഏശു പിന്നേം പോയാലെ മിന്നേ ചൊല്ലിയെ പേച്ചമേ എടുത്തെടുത്തു വായാതിയെ. 40അവൻ പിന്നേം തിരുമ്പി വന്തവോളെ ചരിയാനെ ഉറക്കം വന്തതിനാലെ ശിശിയരുകാട് ഉറങ്കിനതെ കണ്ടെ; അന്നേരം അവൻകാക്ക് എന്തെ ചൊല്ലോണുമൊൺ അവറാത്തുക്കു തിക്കിനാപ്പോയെ. 41മൂണാം വട്ടം ഏശു വന്തോൺ അവറകാൽ, “നിങ്കെ ഇപ്പണും ഉറങ്കി തപ്പാറിനതീ? നോക്കിൻ മനിശൻ മകൻ പാപികെ കയ്യിൽ കൊടുപ്പേക്ക് നേരമായേയെ, 42എന്തിൻ; നങ്കെ പോളെ; ഇതി, എന്നെ കാട്ടി കൊടുക്കിനവൻ കിട്ടെ വന്തേയെ” ഒൺ ചൊല്ലിയെ.
ഏശുവെ പുടിച്ച് കെട്ടിനെ
മത്തായി 26:47–56; ലൂക്കോശ് 22:47–53; ഓകന്നാൻ 18:3–12
43ഏശു കുരവുട്ട് നിക്കയേ പന്നണ്ട് ശിശിയരിൽ ഒരായാനെ ഊതാ എന്നെ ആളും അവൻ കൂട്ടത്തിൽ വലിയെ വലിയെ പൂയാരിയേരും മതപണ്ടിതരും ചാതീ ശനത്തിലെ മൂപ്പരുകാടും കടത്തിവുട്ടെ കനേകം ആളുകേം വാളും തടീം എടുത്ത് വന്തെ. 44ഏൻ ആരളെ നൊത്തിനതോ അവൻതാൻ അം മനിശൻ ഒണ്ണും അവനെ പുടിച്ചാലെ കെവുനമാ കൊണ്ടോകോണുമൊണ്ണും അവനെ കാട്ടി കൊടുക്കിനാ ഒരു അടകാളമെ അവറാത്തുക്ക് കൊടുത്തിരുന്തെ. 45അവൻ പുടീയൊൺ ഏശുവുകാക്ക് പോയോൺ “റബീ” ഒൺ ചൊല്ലി അവനെ നൊത്തിയെ. 46അകനെ അവറെ ഏശുവെ പുടിച്ച് കെട്ടിയെ. 47ഒണ്ണാ അന്നേരമേ കിട്ടെ നുണ്ണെ ഒരാ വലിയെ വലിയെ പൂയാരി പണ്ണക്കാറൻ ചെവിയെ വെട്ടി എടുത്താച്ചെ. 48അത്തുക്ക് ഏശു അവറകാൽ, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? 49ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ. ഒണ്ണാ തെയ്‌വ കാരിയം നടക്കോണുമൊൺതാനേ.” 50അന്നേരം ശിശിയരുകാട് എല്ലാരും ഏശുവെ വുട്ട് ഓടിമണ്ടിയേയെ. 51പുതപ്പെ മട്ടും ചൂടിയാലെ ഒരു ഉളന്താരി കുണേൻ ഏശുവുക്ക് പുറകോടേ വന്തെ; അവറെ അവനാം പുടിച്ചെ. 52ഒണ്ണാ അവൻ പുതപ്പെ ഒറിഞ്ചിട്ടോൺ വിടെ വിടെ ഓടിമണ്ടിയേയെ.
ഏശു ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട്
മത്തായി 26:57–68; ലൂക്കോശ് 22:54–55,63–71; ഓകന്നാൻ 18:13–14,19–24
53ഏശുവെ അവറെ വലിയെ വലിയെ പൂയാരീകാക്ക് കൊണ്ടേയെ. എല്ലാ പൂയാരിയേരും മൂപ്പരുകാടും മതപണ്ടിതരുകാടും അങ്ക് വന്തിരുന്തെ. 54അന്നേരം ഒരുത്തിനെ തുലേലായ് ഏശുവുക്ക് പുറകോടേ വലിയെ പൂയാരി കൂരെ മുത്തത്തുകാൽവരെ പത്തിരോശ് വന്ത് കാവൽക്കാറാ കന്നേൽ തീയെ തൊറുതിരുന്തെ. 55വലിയെ വലിയെ പൂയാരിയേരും നായമിടിനെ വേരാ കൂട്ടമും മൊത്തമാ ഏശുവെ കൊൽകേക്ക് അവനുക്ക് എതിരിയാ തെളിവെ കൊടുപ്പേക്ക് ആള്‌കാടെ തേടിയെ ഒണ്ണാ കിടച്ചതില്ലെ. 56ഏശുവുക്ക് വുറോതമാ ചിലരെ കുത്തമെ ചൊല്ലിയപ്പണും ഒണ്ണും ചേന്ത് വന്തതുമില്ലെ. 57-58കടശീക്ക് അവറെ മനിശൻ ചെയ്യെ ആലയമെ പൂച്ച് മനിശൻ ചെയ്യാത്തെ ആലയമെ മൂണ് നാളേക്ക് ഏൻ ചെയ്യുമൊണ്ണതെ എങ്കെ കേട്ടയൊൺ ചിലവേരാ ഏശുവുക്ക് എതിരാ ചൊല്ലിയെ. 59അത്തുക്കും അവറെ ചൊല്ലിയത് ചരിയായതില്ലെ. 60വലിയെ പൂയാരി അവറാത്തുക്കു നടുവയെ നുണ്ണോൺ ഏശുവുകാക്ക്, “നിനക്ക് എതിരാ ചൊന്നെ ഇം കുത്തത്തുക്ക് എതിരാ തിരുപ്പി ചൊൽകേക്ക് ഒരു വതിലും നാത്തതീ?” ഒൺ കേട്ടെ. 61അപ്പണും ഏശു ഒണ്ണാം കുരവുടാതേം വതിലെ ചൊല്ലാതേം നുണ്ണെ. അമ്പോളെ വലിയെ പൂയാരി പിന്നേം അവൻകാൽ, “നീ വായ്‌ത്തപ്പട്ടെ തെയ്‌വ മകൻ കിരിശ്‌ത്തുവീ” ഒൺ കേട്ടെ. 62അത്തുക്ക് ഏശു, “ഏ, ഏൻതാൻ മനിശൻ മകൻ മീതിരുക്കിനവൻ വലത്തക്കോട് ഇരുക്കിനതാം വാനത്തിലെ മഞ്ചികാട്ടുക്ക് മീത്തോട് വരിനതാം നിങ്കെ കാണും” ഒണ്ണെ. 63അത്തുക്ക് വലിയെ പൂയാരി ഉടയാ തുണിയെ കിച്ചാലെ, “ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ? 64ചെൻ തെയ്‌വ കുത്തമെ ചൊല്ലിയതെ നിങ്കെ കേട്ടേയതാനെ? നിങ്കാക്ക് എകനെ ഇരുക്കിനെ?” ഒൺ കേട്ടതും “ചെന്നെ കൊല്ലോണും” ഒൺ അവറെ ചൊല്ലിയെ. 65ചിലവേരാ ഏശുവുക്ക് തുപ്പി, കണ്ണെ മൂടിക്കെട്ടി, കുത്തിയാലെ, “നീ അപ്പേരുപ്പട്ടാ ഒണ്ണാ നിന്നെ അടിച്ചതാരൊൺ എങ്കകാൽ പലകേൽ പാടി ചൊൽ” ഒണ്ണെ. പിന്നെ കാവൽക്കാറാ ഏത്തെടുത്ത് അടിച്ച് കൊണ്ടേയെ.
പത്തിരോശ് ഏശുവെ പുറിച്ച് ചൊന്നെ
മത്തായി 26:69–75; ലൂക്കോശ് 22:56–62; ഓകന്നാൻ 18:15–18,25–27
66പത്തിരോശ് നടു മുത്തത്തിലിരുന്ത് തീയെ തൊറുതിരുന്തവോളെ വലിയെ പൂയാരി ഏവൽക്കാറത്തിയേരിൽ ഒരാ കിട്ടേക്ക് വന്തെ. 67അവെ പത്തിരോശെ കുറിപ്പാ നോയ്‌ക്കാലെ, “നീ നശരായൻ ഏശുവ് കൂട്ടത്തിൽ ഇരുന്താ താനേ” ഒൺ കേട്ടെ. 68അത്തുക്ക്, “നീ ചൊന്നത് എനക്ക് തിക്കിനാത്തെ” ഒൺ പുറിച്ച് ചൊല്ലിയെ; പിന്നെ പത്തിരോശ് പുറത്തോട്ടുക്ക് പോയവോളയേ #14:68 ചിലെ കായിതത്തിൽ കോശി കൂവിയെ ഒൺ നാത്തെകോശി കൂവിയെ. 69ഏവൽക്കാറത്തി അവനെ നോയ്‌ക്കോൺ “ചെൻ അവറെ കൂട്ടത്തിലൊരാതാൻ” ഒൺ കിട്ടെ നുണ്ണവേരാകാൽ ചൊല്ലിയെ. അത്തുക്ക് പിന്നേം എനക്ക് തിക്കിനാത്തെ ഒൺ അവൻ ചൊന്നെ. 70തൊപ്പനേരമോഞ്ച് കിട്ടനുണ്ണവേരാ പത്തിരോശുകാൽ, “മെച്ചക്കമാ, നീയും അവറെ കൂട്ടത്തിലൊള്ളെ ഒരാതാൻ; നീ കെലീലക്കാറൻ താനേ” ഒൺ കേട്ടെ. 71അത്തുക്ക് പത്തിരോശ് “നിങ്കെ ചൊന്നാളെ ചത്തിയമാ എനക്ക് തിക്കിനാത്തെ” ഒൺ ചൊല്ലിയാലെ ഉടയാക്കേ ചാപ്പമെ ഇട്ടെ. 72പുടീയൊൺ കോശി ഇരണ്ടാം വട്ടമും കൂവിയെ. കോശി കൂവുനത്തുക്ക് മിന്നേ നീ എന്നെ മൂണ് വട്ടം പുറിച്ച് ചൊല്ലുമൊൺ ഏശു ചൊല്ലിയതെ നിനച്ചാലെ പത്തിരോശ് വരുത്തപ്പെട്ട് ഈങ്കീങ്കി കോന്തെ.
Nu markerat:
മരുക്കോശ് 14: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)