മരുക്കോശ് 5
5
മുനി പുടിച്ചാക്ക് ചുകമെ കൊടുക്കിനെ
മത്തായി 8:28–34; ലൂക്കോശ് 8:26–39
1അവറെ പിന്നെ കെലീലാ ആത്തുക്ക് അക്കറോളെ കെരശീനിയെ ഒണ്ണെ കൂറാക്ക് പോയതും, 2വള്ളത്തിൽ നുൺ ഉറയ്‌ങ്കവോളെ മുനി പുടിച്ച് ചാവർപ്പതീൽ കിടന്തു നടന്തെ ഒരു മനിശൻ ഏശുവുകാക്ക് വന്തെ. 3അവനെ ചങ്കിലീൽ കെട്ടുകേക്ക് മുടിയാപ്പോമെ. 4എപ്പണും അവൻ കയ് കാലെ ചങ്കിലീൽ കെട്ടിയിടുമപ്പണും അതെല്ലാം ഉരുമി ഉടച്ചൊറിഞ്ചോൺ മണ്ടുമെ; അതുനാലെ അവനെ പുടിച്ച് നുറുത്തുകേക്ക് ആരുനാലേം മുടിയാപ്പോയെ. 5അവൻ ചരിയാനതാ കതറി കോന്ത് കല്ലയെടുത്തു ഉടയാളമേ അടിച്ച് കായപ്പെടുത്തി, റാവും പകലുമൊൺനാതെ മലേലും ചാവർപ്പതീലുമേ കിടന്തലഞ്ചു നടക്കുമെ. 6ഏശു വന്തതെ തുലേൽ നുണ്ണേ അവൻ കണ്ടനാലെ ഏശുവുകാക്ക് ഓടിവന്ത് കാലെ പുടിച്ച് കുമിടെ വായ്‌ങ്കെ. 7അവൻ വലിയതാ വുളിച്ച് ചൊല്ലിയത് എകനയൊണ്ണാ, “വലിയവനാനെ തെയ്‌വ മകൻ ഏശുവേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? തെയ്‌വമെ നിനച്ച് എന്നെ അലക്കശ്ശിക്ക വയ്യാതേൻ?” ഒൺ കെഞ്ചി കേട്ടെ. 8“ചുത്തം കെട്ടെ മുനിയേ, ഇം മനിശനെ വുട്ടുപോ” ഒൺ ഏശു മിന്നുക്കേ ചൊല്ലിയനാലതാൻ ഇകനയവൻ കുരവുട്ടത്. 9പിന്നെ “നിൻ പേര് എന്തനേത്ത്” ഒൺ ഏശു കേട്ടെ. അത്തുക്ക്, “എൻ പേര് ലെക്കിയോൻ; എങ്കനേ കനേം വേരാതാൻ ഒള്ളത്. 10എങ്കളെ ഇങ്കുനുൺ ഏടേക്കും മുടുക്കി വുടാതേൻ” ഒൺ കെഞ്ചി കെഞ്ചി കേട്ടെ. 11അന്നേരം മലഞ്ചെരുവിൽ ഒരു വലിയെ കൂട്ടം പണ്ണികാട് മേഞ്ച് നടക്കുമെ. 12“അന്നടക്കിനെ പണ്ണിക്കൂട്ടത്തുക്ക് വുടുക്കാമീ? എങ്കെ അത്തിൽ ഓറിയോളെ” ഒൺ കെഞ്ചി കേട്ടെ. 13അത്തുക്ക് ഏശു അവറാത്തുകാൽ “പോൻ” ഒൺ ചൊല്ലി അതുകാടെ പണ്ണിയേത്തുക്ക് ഉറയ്‌ക്കിവുട്ടെ; ഇരണ്ടായിരം പണ്ണികാടുതാൻ അങ്ക് മേഞ്ച് നടക്കുമത്. അതുകാടൊത്തേ വരവശി ഓടി തണ്ണീൽ ബൂന്ത് വീര്‌ക്കുമുട്ടി ചത്തെ. 14ഇകനെ ആയതെ പണ്ണിയെ മേച്ച് നടന്തവേരാ കണ്ടാലെ അവറെ ഓടിപ്പോയ് പട്ടണത്തിലും കൂറായും ഒത്തേ ചൊല്ലിയെ; ഇതെന്തൊൺ കാൺബേക്ക് മാനടവൻകാട് ഒത്തേ ഓടിവന്തെ. 15അവറെ ഏശുവുകാക്ക് വന്തവോളെ മുനികാട് പുടിച്ചിരുന്താ തുണിമണികാടെ ഇട്ട് നല്ലപുത്തീൽ ഇരുക്കിനതെ കണ്ട് അരണ്ട് പറന്തേയെ. 16മുനി പുടിച്ചാക്കും പണ്ണികാട്ടുക്കും ആയതെ കണ്ടു നുണ്ണവേരാ വന്തുകൂടിയെ ആളുകേകാൽ റൂപ്പ്‌റൂപ്പായ് ചൊല്ലിക്കൊടുത്തെ. 17അത് കേട്ടോൺ അവറെ ഏശുവുകാക്ക്, “നീ ഇം കൂറാളെ വുട്ടുപോകാമീ” ഒൺ കെഞ്ചി കേട്ടെ. 18ഏശു വള്ളത്തിലോറിയതും “ഏനും നിൻ പുറക്ക് വരട്ടെ” ഒൺ മുനികാട് വുട്ടുപോയെ മനിശൻ കെഞ്ചി കേട്ടവോളെ, 19ഏശു അവൻകാക്ക്, “വേണ്ടെ നീ പോയ് കരുത്താവ് നിനക്ക് ചെയ്യെ നൽമയെ നിൻ കൂരേലവേരാക്കെല്ലാം ചൊൽ” ഒൺ ചൊല്ലി തിരുപ്പി കടത്തിവുട്ടെ. 20അത്തുക്ക് അവൻ തിരുമ്പി പോയോൺ തനക്ക് ഏശു ചെയ്യെ അരിശുകമെ തെക്കപ്പൊലി#5:20തെക്കപ്പൊലി - പത്ത് പട്ടണം ചേന്തെ കൂറാതാൻ ഒണ്ണെ കൂറായെല്ലാം വുളിച്ച് ചൊല്ലി നടന്തെ; ഇതെ കേട്ടവൻ കേട്ടവനുക്കു അരളി പുടിച്ചേയെ.
ആയിരോശ് മകയും ഇലത്തപോക്ക് നോയാളിച്ചീം
മത്തായി 9:18–26; ലൂക്കോശ് 8:40–56
21അതോഞ്ച് ഏശു വള്ളത്തിലോറി ഇക്കരോളെ കരേകത്തിൽ വന്തതും മാനടവൻ ഒത്തേ ഏശുവുക്ക് ചുത്തും വന്ത് കൂടിയെ. 22അവറളും മത്തും ഏശു ആത്തോരത്തിൽ ഇരുന്തവോളെ, അങ്കിളെ എകൂതാ പള്ളീലെ മൂപ്പൻ ആയിരോശ് ഏശുവുക്ക് മില്ലോട് വന്തോൺ കാലുക്കു ബൂന്ത്, 23കോന്തുകിടന്തു ചൊല്ലിയത്, “എൻ കുഞ്ചിമകെ ചാകേക്ക് പാടുവെട്ട് ചങ്കട്ടമാ കിടക്കിനെ; നീ വന്ത് തൊട്ടതൊണ്ണാ അവേക്ക് ഉശിരോറും” ഒൺ കെഞ്ചിയെ. 24ഏശു ആയിരോശും മത്തും പോയപ്പെ മാനടവനൊത്തേ ഇടുങ്കി പുടുങ്കി അവൻ കൂട്ടത്തിൽ പോയെ. 25അന്നേരം പന്നണ്ട് വരിയമായ് കിടത്തെ നോയ്‌നാലെ ചരിയാനത്തിൽ വരുത്തമായിരുന്തെ ഒരു പെൺമ്പുള്ളെ അം കൂട്ടത്തിൽ ഒണ്ടായെ. 26കനേം വയ്‌ത്തിയൻമാരെ കണ്ട് മരുന്തെ വായ്‌ങ്കി അവേക്കിരുന്തെ ചൊത്തയെല്ലാം ഓച്ചപ്പണും ഒരുത്തിനകൂടി നോയ് വുട്ടുമാറാതെ കനത്ത് കനത്ത് വന്തെ. 27-29ഏശു വന്തെ ചേതിയെ കേട്ടതുനാലെ അവൻ തുണീലൊണ്ണാലും തൊട്ടതൊണ്ണാ തനക്ക് ചുകമായോകുമൊൺ നിനച്ച് ആൾ കന്നെ അപ്പിണെ നെശിക്കപ്പണും അവെ പുറകോടേ പോയ് ഏശു തുണിയെ തൊട്ടെ. പെട്ടൊൺ നോയ് വുട്ട് മാറിയേയതൊൺ ഉടയാ ഉടമ്പിലേ അവേക്ക് തിക്കിനൊണ്ടായെ. 30അന്നേരമേ ഉടയായേത്തിൽ നുൺ ചക്കിതി പുറപ്പട്ടേയെ ഒൺ തിക്കിനൊണ്ടായതും അത്തിനാരം ആൾ കന്നേൽ തിരുമ്പിയോൺ നുണ്ണാലെ “എന്നെ തൊട്ടത് ആര്?” ഒൺ ഏശു കേട്ടെ. 31ശിശിയര് ഏശുവുകാക്ക്, “ഇത്തിനാരംവേരാ നിന്നെ ഇട്ട് നെശിക്കിനത്തിൽ ഇകനെ കേട്ടാ എങ്കെ എന്തെ ചൊൽളനേ?” ഒൺ കേട്ടെ. 32അപ്പണും ഏശു തന്നേത്തിൽ തൊട്ടതാര് ഒൺ തിക്കിനൊണ്ടാകേക്കുചൂട്ടി ചുത്താം നോയ്‌ക്കികിട്ടേ ഇരുന്തെ. 33അന്നേരം ഉടയാ ഉടമ്പുക്കായതെ കണ്ടെ പെൺമ്പുള്ളെ പേടിച്ചരണ്ട് ഏശു കാലുക്കു നെടിഞ്ചാടെ ബൂന്ത് അങ്ക് നടന്തെ ചത്തിയമെ വെളിയേത്തിയെ. 34ഏശു അവേകാക്ക്, “മകളേ, നീ നമ്പിയനാലെ നിനക്ക് ചുകമെ കിടച്ചിരുക്കിനെ; അതുനാലെ നോയ്‌മാറി നല്ലാ നിമതിയാ പിശേൻ.” 35അവൻ ഇകനെ കുരവുട്ട് ഇരുന്തവോളയേ എകൂതാ പള്ളീലെ അതികാരി ആയിരോശ് കൂരേൽ നുൺ ചിലവേരാ വന്താലെ ആയിരോശുകാക്കു, “നിൻ മകെ നാത്തെ; ഇനീം എന്തുക്കിനേ എശമാനനെ അലക്കശിക്കിനത്” ഒൺ കേട്ടെ. 36ഒണ്ണാ ഏശു അതെ കോളാതെ മൂപ്പനാനെ ആയിരോശുകാക്ക്, “പേടിയാതെ, നമ്പിക്കയാ ഇര്” ഒൺ ചൊല്ലിയെ. 37പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാൻ ചേരളെ മൂണാളാം മട്ടും വുളിച്ചാലെ കൂട്ടത്തിൽ വോറാരാം കൊണ്ടേയതില്ലെ. 38അകനെ അവറെ എകൂതര് പള്ളീലെ മൂപ്പൻ കൂരേക്ക് പോയവോളെ അങ്ക് കോത്തേം കുലവേം താൻ നുണ്ണത്. 39ഏശു കൂരയകത്തിൽ ഓറിയതും, “ഇം കോത്തേം കുലവേം എന്തുക്കിനേ? ഇം പുള്ളെ ചത്തതില്ലെ ഉറങ്കിനത് മട്ടുംതാൻ” ഒൺ ചൊല്ലിയെ. 40-41ഇതെ കേട്ട് അങ്ക് ഇരുന്തവേരാ ഏശുവെ വെക്കം കെടുത്തി ചൊല്ലി ചിരിച്ചെ; അകത്തോട് ഇരുന്തവേരാളെ പുറത്തുക്ക് വുട്ടോൺ പെൺപുള്ളെ തന്താരാം തള്ളയാം ഉടയാളുംമത്തും വന്തെ മൂണ് ശിശിയരാം കൂട്ടിയെടുത്ത് അവെ കിടന്താനുക്ക് പോയാലെ അവെ കയ്യെ പുടിച്ചാലെ “തബീതാ കൂമി” ഒൺ അവേകാൽ ചൊല്ലിയെ; “കുഞ്ചി പുള്ളെ എന്ത് ഒൺ ഏൻ ചൊന്നെ” ഒൺതാൻ ഇത്തിലെ പൊരുൾ. 42പെട്ടൊൺ അവെ എന്തി നടന്തെ; ഇം പുള്ളേക്ക് അന്നേരം പന്നണ്ട് വയശുതാൻ; അന്നേരം അവെ തള്ളേം തന്താരും ഇതെ കണ്ട് അരിശുകപ്പട്ടെ. 43പുറകോട് ഏശു അവറകാക്ക്, “ഏനീ ചെയ്യതെ ആരുകാലും ചൊൽവാനില്ലെ” ഒൺ തിട്ടമിട്ട് ചൊല്ലിയാലെ പുള്ളേക്ക് തീനാം തണ്ണിയാം കൊടിൻ ഒൺ ചൊല്ലിയെ.
Nu markerat:
മരുക്കോശ് 5: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)