മത്തായി ഈ ബുക്കുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ ബുക്കുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ ബുക്കു എവുദിനദു ഏച്ചു തടാക്കിയെടുത്ത അപ്പോച്ചോലെരളിലി ഒരുത്തെനാന മത്തായിയാന്റു. മത്തായിനെ ലേവി (മറു. 2.14) എന്റ പേരിലിമു ബുളിക്കിന്റൊരു. അദു മുല്ലെ നിഗുദിപിരിക്കിന്റ ഒരുത്തെനായിന്തു (മത്താ. 9.9).
ഈച്ചിര കിറുത്തുനെ ഇച്ചുറായേലു നെരേയണ്ട റാജാവാച്ചു കൊടുപ്പു എന്റു അയിരണ്ട അച്ചെരപ്പെരക്കു പണ്ടുപണ്ടെ ബാക്കുകൊടുത്തിന്തു. അദു ദാവീദുറാജാവുന്റ മഗെനായിപ്പു എന്റുമു തമ്മടിബാക്കു ഇന്തയ്. അങ്ങാണെ ഏച്ചുതന്നെയാന്റു ഇച്ചുറായേലു നെരേയ കാത്തൊണ്ടിന്ത റാജാവാന കിറുത്തു എന്റു മത്തായി ഈ ബുക്കിലിന്തു നമാക്കു ഗൊത്തുമാടിതന്റു.
ഏച്ചു പുറാന്ത കാരിയതൊട്ടു അദു ചത്തിച്ചു ഉഗിരുപുറാന്ത കാരിയബരെ മത്തായി ഈ ബുക്കിലി എവുദികീന്റു. ഗെലീലെ നാടിലിമു എരുച്ചലേമു പട്ടണത്തിമു ഏച്ചു ചെയിദെനുമു പടേപ്പിച്ചെനുമാന ഒക്കാ കാരിയമു ഈ ബുക്കിലി നമാക്കു ബായിപ്പനാവൊയ്.
ഈ ബുക്കു എവുദിന കാല എ.ഡി 60 എന്റു കണാക്കാക്കിന്റൊരു.
ഈ ബുക്കിലികീന്റ കാരിയ
ഏച്ചുന്റ അച്ചെരപ്പെര, ഏച്ചു പുറാക്കിന്റു 1.1—2.23
ഓഗെന്നാനു ചെയിദ പണി 3.1–12
ഏച്ചുനെ നീരുക്കു മുക്കി ഏന്തെപ്പിക്കിന്റു, ഏച്ചുനെ ചുടേലെപേയി ചോദണെ ചെയിന്റൊയ് 3.13—4.11
ഗെലീലെ നാടിലി ഏച്ചു ചെയിദ കാരിയ 4.12—18.35
ഗെലീലെതൊട്ടു എരുച്ചലേമു പട്ടണബരെ ഏച്ചു ചെയിദ കാരിയ 19.1—20.34
ഏച്ചുനെ കൊല്ലിന്റ ആച്ചെലി നടാന്ത കാരിയ 21.1—27.66
ഏച്ചുക്കു ഉഗിരുപുറാക്കിന്റൊയ്, അദുനെ മയിച്ചെരണ്ട കണ്ണുമുല്ലെലക്കെ കണ്ടുബന്റൊയ് 28.1–20
Märk
Dela
Kopiera

Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
New Life Computer Institute