ഓകന്നാൻ 13

13
ഏശു ശിശിയരുകാട് കാലെ കശുവിനെ
1പെശകാ പെരുനാളുക്ക് കിട്ടതട്ടയായവോളെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകേക്കൊള്ളെ നേരമായേയെ ഒൺ ഏശുവുക്ക് തിക്കിലൊണ്ടായനാലെ, അവൻ ഉലകത്തിൽ തനക്ക് ഒള്ളവേരാളെ ആത്തിരമായ് വച്ചിരുന്തവോലെ കടശിവരേക്ക് അവറളെ ആത്തിരമായ് വച്ചിരുന്തെ.
2ഏശുവും ശിശിയരുകാടും അന്തി തീനെ തിൻബേക്ക് ഇരുന്തെ; ഏശുവെ കാട്ടി കൊടുപ്പേക്കൊള്ളെ നിനയ്‌പ്പെ പിശാശി ശീമോൻ മകനാനെ ഊതാ ഇശ്‌ക്കരിയോത്താവ് മനശീൽ മിന്നമേ കൊടുത്തിരുന്തെ. 3തകപ്പൻ എല്ലാത്തിലേം അതികാരമെ തനക്ക് തന്തിരുക്കിനെ ഒണ്ണും താൻ തെയ്‌വത്തുകാൽ നുൺ വന്തായൊണ്ണും ഇനി തെയ്‌വത്തുകാക്കേ തിരുമ്പി പോകും ഒണ്ണും ഏശുവുക്ക് തിക്കിലൊണ്ടായിരുന്തെ. 4അതോഞ്ച് ഏശു ഇരുന്താനിരുന്ത് എന്തി മേലങ്കിയെ ഊരിവച്ച് ഒരു ചീലമുണ്ടയെടുത്ത് അരേക്ക് ചുത്തിയെ. 5അതോഞ്ച് ഒരു പാത്തിരത്തിൽ തണ്ണിയെ എടുത്ത് ഉടയാ ശിശിയരുകാട്ടിലെ കാലെ കശുവുകേക്കും അരേൽ ചുത്തി വച്ചിരുന്തെ ചീലമുണ്ടിൽ തുടയ്‌ക്കേക്കും തുടയ്‌ങ്കെ. 6ഏശു ശീമോൻ പത്തിരോശുകാൽ വന്തവോളെ അവൻ ഏശുവുകാക്ക്, “കരുത്താവേ, നീ എൻ കാലെ കശുവിനതീ?” ഒൺ കേട്ടെ.
7അത്തുക്ക് ഏശു അവൻകാക്ക്, “ഏൻ ചെയ്യിനത് എന്തൊൺ നിനക്ക് ഇപ്പെ തിക്കിലെ; ഒണ്ണാ പിന്നെ നിനക്ക് വുളങ്കും” ഒൺ ചൊല്ലിയെ.
8“ഒരുനാളും നീ എൻ കാലെ കശുവാത്ത്” ഒൺ പത്തിരോശ് ചൊല്ലിയെ. അത്തുക്ക് ഏശു, “ഏൻ നിന്നെ കശുവാതവോയാ നിനക്ക് എൻകാൽ ഒരു പങ്കുമില്ലെ” ഒൺ വതിലെ ചൊല്ലിയെ.
9അന്നേരം ശീമോൻ പത്തിരോശ്, “അകനയൊണ്ണാ, കരുത്താവേ, എൻ കാലെ മട്ടുമില്ലെ കയ്യാം തലയാം കൂടി കശുവോണുമെ” ഒൺ ചൊല്ലിയെ.
10അത്തുക്ക് ഏശു അവൻകാക്ക്, “റാടിയവനുക്ക് കാലെ മട്ടുമല്ലാതെ വോറെ ഒണ്ണാം കശുവുളതില്ലെ. അവൻ ഉടമ്പ് ബൂറാ തുപ്പുറവാ ഇരുക്കിനെ; നിങ്കെ ചുത്തമാനവേരായാനെ; ഒണ്ണാ എല്ലാരുമില്ലെ.” 11ഉടയാളെ കാട്ടി കൊടുക്കേക്ക് പോനത് ആരൊൺ ഏശുവുക്ക് തിക്കിനൊണ്ടായെ; അതുനാലതാൻ, “നിങ്കെ എല്ലാരും ചുത്തമാനവേരായില്ലെ” ഒൺ ചൊല്ലിയത്. 12അവൻ അവറെ കാലെ കശുവി ഓഞ്ചവോളെ മേലങ്കിയെ ഇട്ട് ഉടയാ ഇരുന്താൻ പോയിരുന്ത്, “ഏൻ എന്തെ ചെയ് കാട്ടിയെ ഒൺ നിങ്കാക്ക് തിക്കിനൊണ്ടായതീ?” ഒൺ അവറകാക്ക് കേട്ടെ. 13“നിങ്കെ എന്നെ റബീ ഒണ്ണും കരുത്താവ് ഒണ്ണും വുളിയ്‌ക്കിനെ; ഏൻ അകനെ ആയനാലെ നിങ്കെ ചൊന്നത് ചരിതാൻ. 14നിങ്കെ കരുത്താവും റബീമാനെ ഏൻ നിങ്കെ കാലെ കശുവിയതൊണ്ണാ നിങ്കളും അക്കുമിക്കും കാലെ കശുവോണും. 15ഏൻ നിങ്കാക്ക് ചെയ്യതുവോലെ നിങ്കളും ചെയ്‌കേക്ക് ഏൻ നിങ്കാക്ക് ഒരു പാടമെ കാട്ടി തന്തിരുക്കിനെ. 16ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, പണ്ണക്കാറൻ ഉടയാ എശമാനനക്കാട്ടി ഒരുത്തിനെകൂടി വലിയവനില്ലെ; ചേതിക്കാറൻ ചൊല്ലിവുട്ടവനക്കാട്ടി വലിയവനുമില്ലെ. 17ഇതെല്ലാം നിങ്കാക്ക് തിക്കിലൊണ്ടാകേം അതെ ചെയ്‌കേം ചെയ്യാ നിങ്കെ ഓകമൊള്ളവേരാ. 18ഏൻ നിങ്കളെ എല്ലാരപ്പത്തീമില്ലെ ഇതെ ചൊല്ലിയത്; ഏൻ പുറിച്ചെടുത്തവേരാളെ എനക്ക് തിക്കിനൊളെള; ഒണ്ണാ ‘എൻ അപ്പമെ തിന്നവൻ എനക്ക് വുറോതമാ കുതികാലെ പൊയ്‌ക്കിരുക്കിനെ’ ഒണ്ണൊള്ളെ തിരുവെളുത്ത് നടമാകേക്കുതാൻ ഏൻ ഇതെ ചൊന്നത്. 19ഇത് ആനത്തുക്കു മിന്നേ ഏൻ ഇതെ ചൊന്നെ. അകനയൊണ്ണാ ഇത് നടമാനവോളെ ‘ഏനാനവൻ ഏനാനെ#13:19 ഏനാനവൻ ഏനാനെ പശേ നീമത്തിൽ തെയ്‌വത്തിലെ പേര് ഇകനതാൻ വെളിപ്പടുത്തി ഇരുക്കിനത്. പുറപ്പാട് 3:14 ’ ഒൺ നിങ്കാക്ക് നമ്പുകേക്ക് ഇടയാകും. 20ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ, ഏൻ കടത്തി വുട്ടാളെ ഏത്തെടുക്കിനവൻ എന്നെ ഏത്തെടുക്കിനെ; എന്നെ ഏത്തെടുക്കിനവൻ എന്നെ കടത്തി വുട്ടാളെ ഏത്തെടുക്കിനെ” ഒൺ ചൊല്ലിയെ.
ഏശുവെ കാട്ടി കൊടുക്കിനതചൊല്ലി അവൻ മിന്നേ ചൊന്നെ
മത്തായി 26:20–25; മരുക്കോശ് 14:17–21; ലൂക്കോശ് 22:21–23
21ഇതെ ചൊല്ലിയോഞ്ച് ഏശുവിലെ ഉള്ളം നൊന്ത് അവറകാൽ, “ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ, നിങ്കളിൽ ഒരാ എന്നെ കാട്ടി കൊടുക്കും” ഒൺ ചൊല്ലിയെ. 22ഇത് ആരെചൊല്ലി ഏശു ചൊന്നെ ഒൺ തിക്ക്മുട്ടലായ് ശിശിയരുകാട് അങ്കോട്ടുക്കും ഇങ്കോട്ടുക്കും നോയ്‌ക്കെ. 23ശിശിയരുകാട്ടിൽ ഏശു ആത്തിരത്തോടെ വച്ചിരുന്തെ ഒരാ ഏശുവിലെ നെഞ്ചിൽ തലേ ചാച്ച് ഇരുക്കുമെ. 24ശീമോൻ പത്തിരോശ് അം ശിശിയൻകാൽ കയ് പാശേൽ, “അവൻ ആരെചൊല്ലിനേ ചൊല്ലിയത്” ഒൺ കോപ്പേക്ക് ചൊല്ലിയെ.
25അവൻ ഏശുവിലെ നെഞ്ചുക്ക് ചാഞ്ചി “കരുത്താവേ, അത് ആര്?” ഒൺ കേട്ടെ.
26അത്തുക്ക് ഏശു, “ഏൻ ഇം അപ്പെ കശണമെ മുയ്‌ക്കി ആരുക്കു കൊടുക്കിനതോ അവൻതാൻ” ഒൺ തിരുപ്പി ചൊല്ലിയെ; പിന്നെ അം അപ്പെ കശണം മുയ്‌ക്കി ശീമോൻ ഇശ്‌ക്കരിയോത്താവ് മകനാനെ ഊതാശുക്ക് കൊടുത്തെ. 27ഏശു കൊടുത്തെ അപ്പമെ വായ്‌ങ്കി തുണ്ണവോളയേ പിശാശ് അവൻ ഉള്ളത്തിൽ ഓറിയെ; അന്നേരം ഏശു അവൻകാക്ക്, “നീ ചെയ്‌കേക്ക് ഇരുക്കിനതെ വേമായേ ചെയ്” ഒൺ ചൊല്ലിയെ. 28ഏശു ഇതെ എന്തുക്ക് അവൻകാക്ക് ചൊല്ലിയെ ഒൺ അങ്ക് തീനുക്കിരുന്തെ ഒരാക്കും തിക്കിനാപ്പോയെ. 29പണപ്പയ്യെ ഓമ്പുമത് ഊതാനാലെ പെരുനാളുക്ക് തേവയാനെ ഏനവാനമെ വാങ്കുകേക്കോ അപ്പുറാണികേക്ക് എന്തൊണ്ണാലും കൊടുക്കേക്കോ താൻ ഏശു അവൻകാക്ക് അകനെ ചൊല്ലിയെ ഒൺ ചിലവേരാ നിനച്ചെ.
30അപ്പമെ വായ്‌ങ്കവോളയേ ഊതാ അങ്കെ വുട്ടുപോയെ, ഇത് നടന്തത് റാവുതാൻ.
പുതുവൻ കൽപ്പനെ
31അവൻ പോയോഞ്ച് ഏശു അവറകാൽ, “ഇപ്പെ മനിശൻ മകൻ മകത്തപ്പട്ടിരുക്കിനെ; തെയ്‌വമും അവനിൽ മകത്തപ്പട്ടിരുക്കിനെ. 32തെയ്‌വം അവനിൽ മകത്തപ്പട്ടിരുക്കിനതൊണ്ണാ തെയ്‌വം അവനെ തന്നേത്തിലേ മകത്തപ്പടുത്തും; പെട്ടൊണ്ണേ അവനെ മകത്തപ്പടുത്തും. 33എൻ മക്കളേ, ഏൻ ഇനി കൊഞ്ചനേരം കൂടിതാൻ നിങ്കെ കൂട്ടത്തിൽ കാണും; നിങ്കെ എന്നെ തേടും; ഒണ്ണാ ഏൻ എകൂതരുകാൽ ചൊല്ലിയവോലെ ഇപ്പെ നിങ്കകാലും ചൊന്നെ, ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്’. 34ഇപ്പെ ഏൻ നിങ്കാക്ക് പുതുവൻ കൽപ്പനെ തരിനെ; ‘അക്കുമിക്കും ആത്തിരമാ ഇരിൻ’ ഒൺതാൻ അത്. ഏൻ നിങ്കളെ ആത്തിരമാ വച്ചിരുന്തതുവോലെ നിങ്കളും അക്കുമിക്കും ആത്തിരമാ ഇരുക്കോണും. 35നിങ്കെ അക്കുമിക്കും ആത്തിരമാ ഇരുന്തതൊണ്ണാ നിങ്കെ എൻ ശിശിയരുകാട് ഒൺ എല്ലാരുക്കും തിക്കിനൊണ്ടാകും” ഒൺ ചൊല്ലിയെ.
പത്തിരോശ് പുറിച്ച് ചൊല്ലുമൊൺ ഏശു ചൊന്നെ
മത്തായി 26:31–35; മരുക്കോശ് 14:27–31; ലൂക്കോശ് 22:31–34
36ശീമോൻ പത്തിരോശ് അവൻകാൽ, “കരുത്താവേ, നീ ഏടേക്ക് പോനെ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “ഏൻ പോനാനുക്ക് ഇപ്പെ വരുകേക്ക് നിനക്ക് മുടിയാത്ത്; ഒണ്ണാ പിന്നെ നീ എനക്ക് പുറകോടേ വരും” ഒൺ അവൻകാക്ക് വതിലെ ചൊല്ലിയെ.
37അത്തുക്ക് പത്തിരോശ് അവൻകാക്ക്, “കരുത്താവേ, ഇപ്പെ നിനക്ക് പുറകോടേ വരുകേക്ക് എനക്ക് കൂടാത്തത് എന്ത്? എൻ ഉശിരെ നിനക്കുചൂട്ടി കൊടുക്കേക്ക് എനക്ക് മനശൊള്ളെ” ഒൺ ചൊല്ലിയെ.
38അന്നേരം ഏശു അവൻകാക്ക്, “ചത്തിയമാ നീ എനക്കുചൂട്ടി ഉശിരെ വുടുക്കുമീ? ഏൻ ചത്തിയമാ നിൻകാക്ക് ചൊന്നെ, കോശി കൂവുളത്തുക്ക് മിന്നേ നീ മൂണുവട്ടം എന്നെ പുറിച്ച് ചൊല്ലും” ഒൺ ചൊല്ലിയെ.

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце