സങ്കീ. 120
120
വഞ്ചകരിൽ നിന്നുള്ള മോചനത്തിനായുള്ള പ്രാർത്ഥന
ആരോഹണഗീതം.
1എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ.
3വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
4വീരന്‍റെ#120:4 വീരന്‍റെ ബലമുള്ളവന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
5ഞാൻ മേശെക്കിൽ#120:5 മേശെക്കിൽ ചെങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള സ്ഥലം. പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർ#120:5 കേദാർ കേദാര്‍-സിറിയയിലെ ദമാസ്ക്കസിൻ്റെ തെക്ക് മരുഭൂവാസികള്‍ പാര്‍ക്കുന്നസ്ഥലം കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്ക് മതിയായി.
7ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Currently Selected:
സങ്കീ. 120: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.