ലൂക്കോശ് 8
8
ഏശുവുക്ക് പുറകോടേ പോയെ പെണ്ണാ
1അതോഞ്ച് ഏശു എല്ലാ പട്ടണങ്കാട്ടിലും എല്ലാ കൂറായും പോയ് തെയ്വരാച്ചമെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ. അവൻ കൂട്ടത്തിൽ പന്നണ്ട് ശിശിയരുകാടും ഒണ്ടായെ. 2മട്ടുമില്ലെ നോയ് നൊടീൽ നുൺ ചുകം കിടച്ചവേരാളും പേയ് പിശാശുകാട്ടിൽ നുണ്ണും വുടുതൽ കിടച്ചവേരാളുമാനെ പെണ്ണാകാടും ഒണ്ടായെ. അവറളിൽ ഏള് മുനി വുട്ടുപോയെ മക്ത്തലിൻ ഒൺ വുളിക്കിനെ മറിയാവും 3കെരോതാവു കണക്കെ പിള്ളയാനെ കൂശ്ശാവ് എന്നാ പെൺ ഓകന്നാവും ശൂശന്നാവും വോറേ കനേകം പെണ്ണാകാടും അം കൂട്ടത്തിൽ ഒണ്ടായെ. ചേരയെല്ലാം ഉടവുറെ മുതലെ എടുത്ത് ഏശുവുക്കും ശിശിയരുക്കും പമ്പുലമെ ചെയ് വന്തവേരാതാൻ.
വിതകാറൻ കതെ
മത്തായി 13:1–9; മരുക്കോശ് 4:1–9
4പിന്നെ പലപലെ പട്ടണത്തിൽ നുണ്ണും ഒരുകുമി ആളുകെ കൂടി വന്തവോളെ ഏശു കതേ പേരേത്തി ചൊല്ലിയത്, 5“ഒരു വിതകാറൻ വിതയ്പ്പേക്ക് പുറപ്പട്ട് പോയെ; വിതച്ചവോളെ ചിലതുകാട് വശീൽ ബൂന്തെ; അത് മെച്ച് കുണംനാതെ നാശമാക്കുകേം വാനത്തിലെ പയ്ക്കികാട് വന്ത് അത് ഒത്തേ കൊത്തി തിന്നുകേം ചെയ്യെ. 6ചിലതുകാട് പാറേക്ക് മീത്തോളെ മണ്ണുക്ക് ബൂന്തെ; അത് മുളച്ച് വന്തതും നനവ് നാപ്പോയനാലെ ഉലന്തും മണ്ടിയേയെ. 7വോറേ ചിലതുകാട് മുൾപാളീക്ക് ഇടേൽ ബൂന്തെ; മുൾപാളീം അത്തിലെ കൂട്ടത്തിൽ മുളച്ചാലെ അതെ നെശിയ്ക്കെ. 8ഒണ്ണാ വോറേ ചിലെ മണികാട് നല്ലെ മണ്ണുക്ക് ബൂന്ത് മുളച്ചെ; അത് വന്ത് നന്തി വെള്ളാമെ വിളഞ്ചെ. ഇതെ ചൊല്ലിയോഞ്ച് കോപ്പേക്ക് മനമൊള്ളാ കോക്കട്ടെ” ഒണ്ണെ.
കതേലെ ഉന്നം
മത്തായി 13:10–17; മരുക്കോശ് 4:10–12
9“ഇം കതേലെ പൊരുൾ എന്തനേത്ത്” ഒൺ അവൻ ശിശിയരുകാട് ഏശുവുകാക്ക് കേട്ടെ. 10അത്തുക്ക് ഏശു, “തെയ്വ രാച്ചത്തിലെ മറുമമെ തിക്കിലൊണ്ടാളത്തുക്കൊള്ളെ അവശിരം നിങ്കാക്ക് കിടച്ച് ഇരുക്കിനെ. ഇത്തുക്കു പുറത്തുക്ക് ഒള്ളവേരാ കതേവോലതാൻ കേട്ട് പടിയ്ക്കിനത്. ‘അവറെ നോയ്ക്കികിട്ടേ ഇരുക്കും ഒണ്ണാ അവറെ കാണാത്ത്, അവറെ കേട്ടുകിട്ടേ ഇരുക്കും ഒണ്ണാ അവറാത്തുക്കു അത്തിലെ പൊരുളാം തിരിത്തിരമാകാത്ത്’” ഒണ്ണും വതിലെ ചൊല്ലിയെ.
വിതകാറൻ കതേലെ പൊരുളെ തിരിത്തിരമായ്ക്കി കൊടുക്കിനെ
മത്തായി 13:18–23; മരുക്കോശ് 4:13–20
11“ഇന്താൻ കതേലെ പൊരുള്, വിത്തൊണ്ണത് തെയ്വ വശനം താൻ; 12വശിയരുകിൽ ബൂന്തെ വിത്ത് ഒൺ ചൊന്നത് തെയ്വ വശനമെ കോക്കുകേം അവറെ അതെ നമ്പി രച്ചിക്കപ്പടാതിരുപ്പേക്കുചൂട്ടി പിശാശി അവറെ ഇതയത്തിൽ നുൺ എടുത്തു കൊണ്ടേയെ ആളുകേം താൻ. 13പാറേക്ക് മീത്തോളെ മണ്ണിൽ ബൂന്തെ വിത്തുകാട് എന്നത്, തെയ്വ വശനമെ കോക്കിനവോളെ പിരിയമാ ഏത്തെടുക്കുകേം ഒണ്ണാ വേര് നാത്തനാലെ കൊഞ്ചെ നേരത്തുക്ക് മട്ടും നമ്പുകേം ചോതനകാട് വരിനവോളെ ബൂന്തോനവേരാളും താൻ. 14മുൾപാളീക്കിടേൽ ബൂന്തെ വിത്ത് എന്നത് തെയ്വ വശനമെ കോക്കുകേം മിന്നോട്ടുക്കൊളെള ഉടവുറെ പിശപ്പുക്ക് ഇവ്വുലകെ നിനപ്പിലും ചൊത്ത് ചുമുത്തിരത്തുകാക്കൊള്ളെ നിനപ്പിലും ഉടവൻ ആശേക്കൊത്തെ പുളപ്പിലെ നിനപ്പിലും നെരുങ്കി കനിയെ തരുവെ കൂടാത്തവേരാതാൻ. 15നല്ലെ മണ്ണിൽ ബൂന്തെ വിത്തുകാടെന്നത് തെയ്വ വശനമെ കേട്ട് ഇതയത്തിൽ ഏത്തെടുത്ത് കുറുപ്പാ അത്തിൽ നിലെ നുൺ കനിയെ തരിനവേരായാകും.”
പലകേക്ക് മീത്തോടിരുക്കിനെ വിളക്ക്
മരുക്കോശ് 4:21–25
16“വിളക്കെ കത്തി ആരും കട്ടിലുക്ക് അടിയോടോ പാത്തിരത്തുക്ക് അടിയോടോ വയ്യാതെ, കൂരയകത്തുക്ക് വരിനവേരാക്ക് വെട്ടമെ കാൺമ്പച്ചൂട്ടി പലകേക്ക് മീത്തോടെ താൻ വയ്ക്കും.
17അതുനാലെ മറച്ച് വച്ചിരുക്കിനതെല്ലാം വെളിപ്പട്ട് വരും; ഓമ്പി വച്ചിരുക്കിനതെല്ലാം വെളിച്ചത്തുക്ക് വരുകേം എല്ലാരുക്കും വെളിവാകേം ചെയ്യും.
18അതുനാലെ നിങ്കെ എകനെ കോക്കിനതൊൺ നിനച്ച് ചൂതാനമാ ഇരുന്തോകോണും. ഒള്ളാക്ക് കൊടുക്കും; നാത്തവനുക്കോ അവനുക്ക് ഒള്ളതൊൺ നിനയ്ക്കിനതകൂടി തെയ്വം എടുത്തൊറിഞ്ചാകും.”
ഏശുവിലെ തള്ളേം തമ്പിയേരും
മത്തായി 12:46–50; മരുക്കോശ് 3:31–35
19ഏശുവിലെ തള്ളേം തമ്പിയേരും അവനെ കാൺമ്പേക്ക് വന്തെ. ചരിയാനത്തിൽ മനിശെ മാനടവൻ അടഞ്ചിനുണ്ണനാലെ അവറാത്തുക്ക് ഏശൂവുകാക്ക് പോകേക്കായതില്ലെ. 20“നിൻ നിള്ളേം നുമ്പിയേരും നിന്നെ കാൺമ്പേക്ക് പുറത്തോട് വന്ത് നിക്കിനെ” ഒൺ ഒരാ വന്ത് അവൻകാക്ക് ചൊല്ലിയെ. 21അത്തുക്ക് ഏശു അവറകാക്ക്, “തെയ്വ വശനമെ കേട്ട് അത്തിലെ ചൊൽപ്പടീക്ക് നടന്ത് പിശയ്ക്കിനവനാരോ അവൻതാൻ എൻ തള്ളേം തമ്പിയേരും” ഒൺ വതിലെ ചൊല്ലിയെ.
ഏശു വൻ കാത്തെ അമത്തിനെ
മത്തായി 8:23–27; മരുക്കോശ് 4:35–41
22ഒരുനാ ഏശു ഉടയാ ശിശിയരും മത്തും ഒരു വള്ളത്തിൽ ഓറി, “നങ്കെ തേക്കത്തുക്ക് അക്കറോട്ടുക്ക് പോകാം” ഒൺ അവറകാൽ ചൊല്ലിയെ. അകനെ അവറെ അക്കറേക്ക് പോവെ പയണമായെ. 23അകനെ മില്ലോട്ടുക്ക് പോയവോളെ ഏശു ഉറയ്ങ്കേയെ. അന്നേരം തേക്കത്തിൽ വൻ കാത്ത് അടിക്കുകേം അവറെ വള്ളത്തിൽ തണ്ണി നുറേകേം അവറെ ചരിയാനെ ചിക്കേൽ എമ്പടുകേം ചെയ്യെ. 24അന്നേരം ഏശുവിലെ ശിശിയരുകാട് അവൻകാൽ വന്ത്, “എശമാനനേ, എശമാനനേ, എങ്കെ മുയ്ങ്കി നാശമാകേക്ക് പോനെ” ഒൺ ചൊല്ലി അവനെ അയപ്പിയെ.
ഏശു എന്തി കാത്തുകാക്കും അലേകാക്കും തിട്ടമിട്ടതും അതുകാട് അലാതിയാ നുണ്ണെ. 25പിന്നെ ഏശു അവറകാക്ക്, “നിങ്കാക്ക് നമ്പിക്കെ നാത്തതീൻ?” ഒൺ കേട്ടെ.
അത്തുക്ക് അവറെ ചരിയാനത്തിൽ അരണ്ട് തങ്കവാട്ടിൽ, “കാത്തുകാക്കും അലേകാക്കും കൽപ്പനേ ഇടിനെ ചെൻ ആര്? അതുകാടുകൂടി ചെൻ ചൊല്ലെ കോക്കുനതേ” ഒൺ ചൊല്ലി അരിശുകപ്പട്ടെ.
മുനി പുടിച്ചെ മനിശനുക്ക് ഏശു ചുകമെ കൊടുക്കിനെ
മത്തായി 8:28–34; മരുക്കോശ് 5:1–20
26ഏശുവും ശിശിയരും കെലീലേക്ക് അക്കറോടൊള്ളെ കെരശീനിയെ ഒണ്ണെ തേശത്തിൽ പോയ് ചേന്തെ. 27അവൻ കരേകത്തിൽ ഉറങ്കിയവോളെ ബൊകുനാളായ് മുനി പുടിച്ചിരുന്തെ ഒരു മനിശൻ പട്ടണത്തിൽ നുൺ അവൻകാക്ക് എതിർപ്പട്ടു വന്തെ. അവൻ ബൊകുനാളായ് കൂരേക്കുകൂടി പോകാതെ വിടവിടയാ ചാവർപ്പതീൽ താൻ കിടന്തു നടക്കുമത്. 28അവൻ ഏശുവെ കണ്ടവോളെ വലിയതാ വുളിച്ച് കാലുക്ക് ബൂന്ത്, “ഏശുവേ, വലിയവനാനെ തെയ്വ മകനേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? എന്നെ അലക്കശ്ശിയാതേൻ ഒൺ ഏൻ നിൻകാൽ ഇരക്കിനെ” ഒൺ ചൊല്ലിയെ. 29ഏശു അം മനിശനിലൊള്ളെ മുനീകാക്ക് അവനെ വുട്ടുപോകേക്ക് തിട്ടമിട്ടനാലതാൻ അവൻ ഇകനെ ചൊല്ലിയത്. ഇം ചുത്തം നാത്തെ മുനി ബൊകാലമായ് അവനേത്തിൽ നുണ്ണിരുന്തെ; അവനെ ചങ്കിലീലും വിലങ്കിലും കെട്ടിയിട്ട് വന്തപ്പണും അവൻ അതയെല്ലാം ഉടച്ചും പൂച്ചും ഒറിഞ്ചാമെ. മുനി അവനെ കാനത്തുക്ക് മുടുക്കി വുടുക്കുകേം ചെയ്മെ. 30മുനി പുടിച്ചാകാക്ക് ഏശു, “നിൻ പേര് എന്തനേത്ത്” ഒൺ കേട്ടെ; കനേം പേയ് പിശാശുകാട് അവനേത്തിൽ ഇരുന്തനാലെ “ലെക്കിയോൻ” ഒൺ അവൻ വതിലെ ചൊല്ലിയെ. 31“പാതാളത്തുക്ക് എങ്കളെ മുടുക്കി വുടുപ്പാനില്ലെ” ഒൺ ഉരുമൻകാട് ഏശുവുകാക്ക് കെഞ്ചി കെഞ്ചി കേട്ടെ. 32അവ്വോളെ അങ്കിളെ മേട്ടരുകിൽ ഒരു വലിയെ കൂട്ടം പണ്ണികാട് മേഞ്ച് നടക്കുമെ. “അത്തുകാട്ടിൽ ഓറുകേക്ക് എങ്കാക്ക് അനുമതിയെ തരോണുമെ” ഒൺ അതുകാട് ഏശുവുകാൽ കെഞ്ചി കേട്ടെ. അത്തുക്ക് അവൻ അന്താൻ ഒൺ അനുമതിയാം കൊടുത്തെ. 33അവ്വോളയെ മുനികാട് അം മനിശനെ വുട്ട് പണ്ണിയേത്തിൽ ഓറിയതും അതുകാടൊത്തേ വരവശി ഓടി തണ്ണീൽ ബൂന്ത് വീര്ക്കുമുട്ടി ചത്തെ.
34ഇകനെ ആയതെ പണ്ണിയെ മേച്ച് നടന്തവേരാ കണ്ടാലെ അവറെ ഓടിപ്പോയ് പട്ടണത്തിലും കൂറായും ഒത്തേ ചൊല്ലിയെ. 35ഇതെ കേട്ടവേരായെല്ലാം ഇകനെ നടന്തതെ കാൺമ്പേക്ക് അക്ക് പോയെ. അവറെ ഏശുവുകാക്ക് വന്തവോളെ മുനികാട് വുട്ടുപോയെ മനിശനെ കാൺങ്കേം ചെയ്യെ. അവൻ തുണിമണികാടെ ഇട്ട് നല്ലപുത്തീൽ ഏശുവിലെ കാൽകാൽ ഇരുക്കുകേം ചെയ്മതെ അവറെ കണ്ട് അരണ്ട് പറന്തേയെ. 36മുനി പുടിച്ചാക്ക് ചുകം കിടച്ചതെ കണ്ടു നുണ്ണവേരാ അത് എകനെ ആയതൊൺ വന്തുകൂടിയെ ആളുകേകാൽ റൂപ്പ്റൂപ്പായ് ചൊല്ലിക്കൊടുത്തെ. 37കെരശീനിയാ കൂറാളെ മാനടവൻ മുച്ചൂടും അരണ്ട് പറന്താലെ എങ്കളെ വുട്ടുപോകാമീ ഒൺ ഏശുവുകാൽ കെഞ്ചി കേട്ടെ. അകനയവൻ വള്ളത്തിലോറി തിരുമ്പി പോകേക്ക് തലവച്ചെ. 38മുനികാട് വുട്ടുപോയെ മനിശൻ “ഏനും നിൻ പുറക്ക് വരട്ടെ” ഒൺ അനുമതിയെ കേട്ടെ. ഒണ്ണാ ഏശു, 39“നീ നിൻ കൂരേക്ക് തിരുമ്പി പോയ് തെയ്വം നിനക്ക് ചെയ്യതുകാടെ ബൂറാ കൂരേലവേരാക്കെല്ലാം ചൊൽ” ഒൺ ചൊല്ലി അവനെ കടത്തിവുട്ടെ. അവൻ പോയെ വശീക്ക് ഏശു ഉടയാക്ക് ചെയ്യതയെല്ലാം പട്ടണങ്കാടുബൂറാ വുളിച്ച് ചൊല്ലി പോയെ.
ആയിരോശ് മകേം ഏശുവിലെ തുണീൽ തൊട്ടെ പെൺ പുള്ളേം
മത്തായി 9:18–26; മരുക്കോശ് 5:21–43
40ഏശു തിരുമ്പി വന്തവോളെ മാനടവൻ അവനെ പിരിയമാ ഏത്തെടുത്തെ; അവറെ എല്ലാരും അവനെ വശീ നോയ്ക്കി ഇരുക്കുമെ. 41അവ്വോളെ എകൂതാ പള്ളീലെ മൂപ്പൻ ആയിരോശ് ഒണ്ണാ വന്ത് ഏശുവ് കാലുക്ക് ബൂന്ത് എൻ കൂരേക്ക് വരാമീ ഒൺ കെഞ്ചി കേട്ടെ. 42അവനുക്ക് പന്നണ്ട് വയശൊള്ളെ ഒരേ ഒരു മകെ ഇരുന്തെ; അവേക്ക് നോവ് കനത്ത് ചങ്കട്ടമാ ഉശിരു പോകേക്ക് കിടക്കുമെ.
ഏശു അക്ക് പോയവോളെ മാനടവൻ അവനെ നെരുക്കി നെശിക്കുമെ. 43പന്നണ്ട് വരിയമായ് കിടത്തെ നോയ്നാലെ ചരിയാനത്തിൽ വരുത്തമായിരുന്താളും ഉടയാ ചൊത്ത് ചുമുത്തിരമെ എല്ലാം വയ്ത്തിയരുകാട്ടുക്ക് കൊടുത്തപ്പണും ആരുനാലേം ചുകമെ കൊടുപ്പേക്ക് കൂടാതേമിരുന്തെ ഒരു പെൺമ്പുള്ളെ അങ്കൊണ്ടായെ. 44അവെ ഏശുവുക്ക് പുറകോടേ പോയ് അവൻ തുണീലെ തൊങ്കലെ തൊട്ടെ; പെട്ടൊൺ അവെ ഇലത്തപോക്ക് നുണ്ണേയെ. 45“എന്നെ തൊട്ടത് ആര്?” ഒൺ ഏശു കേട്ടെ.
അത്തുക്ക് എല്ലാരും “ഏൻ നാത്തെ, ഏൻ നാത്തെ” ഒൺ തിരുപ്പി ചൊല്ലിയവോളെ പത്തിരോശ് “എശമാനനേ, മാനടവൻ നിന്നെ നെരുക്കി നെശിക്കിനതാനെ?” ഒൺ കേട്ടെ.
46അത്തുക്ക് ഏശു, “ഇല്ലെ, എന്ന ഒരാ തൊട്ടെ; എന്നേത്തിൽ നുൺ ചക്കിതി പുറപ്പെട്ട് പോയെ ഒൺ എനക്ക് തിക്കിലൊള്ളെ” ഒൺ ചൊല്ലിയെ. 47താൻ ചെയ്യത് മറച്ച് വയ്പ്പേക്ക് കൂടാത്ത് ഒൺ പെൺമ്പുള്ളേക്ക് തിക്കിലൊണ്ടായവോളയേ അവെ തറുതറുത്ത് ഏശുവുക്ക് മില്ലോട് വന്ത് നെടിഞ്ചാടെ ബൂന്ത് താൻ എന്തുക്ക് ഏശുവെ തൊട്ടതൊണ്ണും തൊട്ടവോളയേ തനക്ക് ചുകം കിടച്ചതാം അവെ എല്ലാരുക്കും മില്ലോട് വെളിവായ്ക്കെ. 48ഏശു അവേകാക്ക്, “മകളേ, നീ നമ്പിയനാലെ നിനക്ക് ചുകമെ കിടച്ചിരുക്കിനെ അതുനാലെ നോയ്മാറി നല്ലാ നിമതിയാ പോ” ഒൺ ചൊല്ലിയെ.
49അവൻ ഇകനെ കുരവുട്ട് ഇരുന്തവോളയേ എകൂതാ പള്ളീലെ മൂപ്പൻ ആയിരോശ് കൂരേലിരുന്ത് ഒരാ വന്ത്, “നിൻ മകെ നാത്തെ, എശമാനനെ തൊല്ലെ ചെയ്യാതെ” ഒൺ ചൊല്ലിയെ.
50ഒണ്ണാ ഏശു അതെ കേട്ടവോളെ, “പേടിയാതെ, നമ്പിക്കയാ ഇര്; ഒണ്ണാ അവേക്ക് ചുകമായോകും” ഒൺ ചൊല്ലിയെ.
51പള്ളീലെ മൂപ്പൻ കൂരേക്ക് ഏശു വന്തവോളെ പത്തിരോശാം ഓകന്നാനാം ആക്കോവാം പുള്ളെ തന്താരാം തള്ളയാം അല്ലാതെ വോറേ ആരളാം അകത്തിലോറുവെ അനുമതി കൊടുത്തതില്ലെ. 52എല്ലാരും അവളെ നിനച്ച് പെരിളെ ചൊല്ലി കോന്തിരുന്തവോളെ “കേശാതേൻ, അവെ ചാകാപ്പോയെ ഉറങ്കിനത് മട്ടുംതാൻ” ഒൺ ചൊല്ലിയെ.
53അങ്ക് ഇരുന്തവേരാക്ക് അവെ ചത്തേയതാൻ ഒൺ കുറിപ്പാ തിക്കിലൊണ്ടായനാലെ അവനെ വെക്കം കെടുത്തി ചൊല്ലി ചിരിച്ചെ. 54ഒണ്ണാ ഏശു അവെ കയ്യെ പുടിച്ചാലെ “കുഞ്ചി പുള്ളേ, എന്തിയേ” ഒൺ വലിയതാ ചൊല്ലിയെ. 55അം കുഞ്ചി പുള്ളേക്ക് ഉശിരു തിരുമ്പി വന്തതും തിടുക്കൊൺ അവെ എന്തിയേയെ. “അവേക്ക് തീൻ തണ്ണിയെ കൊട്” ഒൺ ഏശു കൽപ്പനേ ഇട്ടെ. 56അവെ തള്ളേം തന്താരും ഇതെ കണ്ടോൺ ചരിയാനത്തിൽ അരിശുകപ്പട്ടെ. ഒണ്ണാ ഏശു “ഇതെ ആരുകാലും ചൊൽവാനില്ലെ” ഒൺ അവറകാക്ക് തിട്ടമിട്ടെ.
Currently Selected:
ലൂക്കോശ് 8: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)