YouVersion Logo
Search Icon

ഓകന്നാൻ 19

19
1അത്കെയിഞ്ഞ് പീലാത്തോശ് ഏശുവ്ന ചാട്ടവാറ് ഇട്ട് അടിപ്പിച്ചാൻ. 2പടയാളികള് മുള്ള്കൊണ്ട് ഒര തൊപ്പിയൊണ്ടാക്കി ഏശുവ്ന്റ തലയില് വെച്ച്കൊടത്താര്; പിന്ന അവന്ക്ക് ഒര നീലചേന്ത ചെവത്ത എത്തക്കോട്ടും ഇട്ടാര്. 3അത്കെയിഞ്ഞ് അവങ്ങ ഏശുവാട്ട് വന്ത്, “എകൂതൻമാര രാശാവേ, നേടിവാ നേടിവാ” ഇന്റ് പേശി അവന്റ മൊകത്ത് അടിച്ചാര്.
4ഒര വട്ടംകൂടി പീലാത്തോശ് പൊറത്ത് വന്ത്, “നാന് ഇവനീല് ഒര കുറ്റമം കാണ്‌ല ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടാവാനിക്കി വേണ്ടി ഇതേ നാന് അവന നിങ്ങളാട്ടക്കി എട്ത്ത് വെന്റൻ” ഇന്റ് പേശിയാൻ. 5ഏശു തലയില് മുള്ള്തൊപ്പിയും നീലചേന്ത ചെവത്ത എത്തക്കോട്ടും ഇട്ട് പൊറത്തിക്കി വന്തപ്പൻ പീലാത്തോശ് അവങ്ങളോട, “ഇതേ ആ മന്ശൻ” ഇന്റ് പേശിയാൻ.
6മകാപുരോകിതൻമാരും വെലീപള്ളിയില് കാവല്‌ക്കാറും അവന കണ്ടപ്പൻ, “അവന കുരിശീല് തറയൻ, കുരിശീല് തറയൻ” ഇന്റ് ആറ്ത്ത്‌വിളിച്ച് പേശിയാര്. ഇന്റെ പീലാത്തോശ് അവങ്ങളോട, “നിങ്ങ അവന എട്ത്ത് പിയ്യ് കുരിശീല് തറയൻ; നാന് അവനീല് ഒര കുറ്റമം കാണ്‌ല” ഇന്റ് പേശിയാൻ.
7അത്ക്ക് എകൂതൻമാര് അവനോട, “എങ്ങ്ക്ക് ഒര നായപ്റമാണം ഒണ്ട്; അവൻ അവനതിന്ന തെയ്‌വത്ത്ന്റ കയ്യൻ ഇന്റ് പേശന്റത്കൊണ്ട് ഇവൻ ചാകണം” ഇന്റ് പേശിയാര്.
8പീലാത്തോശ് ഇത് കേട്ടപ്പൻ അവന്ക്ക് പയങ്കര പേടി വന്ത്ത്. 9അത്കെയിഞ്ഞ് പീലാത്തോശ് കൊട്ടാരത്ത്ന്റ ഉള്ള്ക്ക് തില്‌മ്പി പിയ്യ്, “നിയ്യ് ഏത് നാട്ട്കാറൻ?” ഇന്റ് ഏശുവോട കേട്ടാൻ. അത്ക്ക് ഏശു തിരിച്ച് ഒന്റും പേശീല. 10അപ്പിനിക്കി പീലാത്തോശ് അവനോട, “നിയ്യ് എന്തൻപെറ്റി എന്നോട ഒന്റും പേശാത്തത്? നിന്ന കുരിശീല് തറപ്പാനിക്കും നിന്ന വെറ്തെ വിട്‌വാനിക്കും ഒള്ള അതികാരം എക്ക് ഒണ്ട് ഇന്റ് നിക്ക് തിക്ക്‌ലിയാ?” ഇന്റ് കേട്ടാൻ.
11അത്ക്ക് ഏശു അവനോട, “തെയ്‌വത്തീനെന്റ് അതികാരം കിട്ടാണ്ടി ഇരന്നതാഞ്ഞിങ്ങി നിക്ക് എന്റ കാരിയത്തീല് ഒര അതികാരമം ഇല്ലാഞ്ഞ്തേ; ഇന്റെ എന്ന നിങ്ങള കെയ്യീല് തന്തവൻ വെലിയ തെറ്റ്കാറൻ ആണും.”
12ഈണ പേശീത് പീലാത്തോശ് കേട്ടപ്പൻ ഏശുവ്ന വെറ്തെ വിട്‌വാനിക്കി പാത്താൻ, “ഇവന നിയ്യ് വെറ്തെ വിട്ടെ നിയ്യ് കയ്ശ്റ്ന്റ കൂട്ട്കാറൻ ഇല്ല; ഏവനീലും നാന് രാശാവ് ഇന്റ് അവനതിന്ന പേശന്റതിന്റെ അവൻ കയ്ശ്റ്ക്ക് എത്റാഞ്ഞ് നെക്കന്റതാണും” ഇന്റ് എകൂതൻമാര് ആറ്ത്ത് വിളിച്ചാര്.
13പീലാത്തോശ് ഇത് കേട്ടപ്പൻ ഏശുവ്ന പൊറത്ത് എട്ത്ത് വന്താൻ; പിന്ന പീലാത്തോശ് കെല്ല്ത്തളമിന്റും എപ്പറായ പാശയില് കെവതാ ഇന്റും പേശന്റ നായംവിതിക്കിന്റ താവീല് ഇര്ന്നാൻ. 14അന്റ് പെശക ഉലശവത്ത്ക്ക് എളമ്പന്റ തെവശമം ഉച്ചശമയമം ആഞ്ഞ്ത്. അപ്പിനിക്കി പീലാത്തോശ് എകൂതൻമാരോട, “ഇതേ, നിങ്ങള രാശാവ്” ഇന്റ് പേശിയാൻ.
15ഇന്റെ അവങ്ങ, “ഇവന എട്ത്ത് പേൻ, ഇവന എട്ത്ത് പേൻ, ഇവന കുരിശീല് തറയൻ” ഇന്റ് ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്; പീലാത്തോശ്, “നിങ്ങള രാശാവ്ന നാന് കുരിശീല് തറക്കിണമാ?” ഇന്റ് കേട്ടാൻ; അത്ക്ക് മകാപുരോകിതൻമാര്, “എങ്ങ്ക്ക് കയ്ശ്റ് ഇല്ലാണ്ടി വേറൊര രാശാവ് ഇല്ല” ഇന്റ് തിരിച്ച് പേശിയാര്. 16ഇതൊക്ക കെയിഞ്ഞ്കെട്ടി പീലാത്തോശ് ഏശുവ്ന കുരിശീല് തറപ്പാനിക്കി എകൂതൻമാര കെയ്യീല് ഏപ്പിച്ച് കൊടത്താൻ; പടയാളികള് അവന കുരിശീല് തറപ്പാനിക്കി എട്ത്ത് പിയ്യാര്.
ഏശുവ്ന കുരിശീല് തറക്കിന്റാര്
മത്തായ് 27:32–44; മർക്കോശ് 15:21–32; ലൂക്കോശ് 23:26–43
17ഏശുവ്ന തറപ്പാനിക്കൊള്ള കുരിശ് ഏശുതിന്ന ചെമന്ന്‌ട്ത്ത് കോല്‌കോത ഇന്റ് എപ്പറായ പാശയില് പേരൊള്ള തലയോട്ന്റ താവ് ഇന്റ് പേശന്റ താവ്ക്ക് പിയ്യാൻ. 18അവട അവങ്ങ എത്തിയിപ്പൻ ഏശുവ്ന കുരിശീല് തറച്ചാര്. ഏശുവ്ന നെട്‌വീലും റണ്ട് ആള്കള ഏശുവ്ന്റ എടത്തീമെര്പ്പീലും വലത്തീമെര്പ്പീലും കുരിശീല് തറച്ചാര്. 19പിന്ന പീലാത്തോശ് “നശറത്ത്കാറനാഞ്ഞ ഏശു, എകൂതൻമാര രാശാവ്” ഇന്റൊള്ള ഒര കുറിപ്പ് എയ്‌തി ഏശുവ്ന്റ കുര്‌ശ്‌ന്റ തലക്കി അടിച്ച് വെച്ചാൻ. 20ഏശുവ്ന കുരിശീല് തറച്ചതാവ് നാട്ട്ന്റ കിട്ടയാഞ്ഞത്കൊണ്ട് ഒരിന്ന എകൂതൻമാര് ഏശുവ്ന്റ കുരിശ്‌ന്റ മീത എയ്‌തിവെച്ചത് വായിച്ചാര്. അത് കിരീക്ക്, റോമ, എപ്പറായ പാശകളിലാണും എയ്‌തിവെച്ചിരന്നത്. 21അപ്പിനിക്കി എകൂതൻമാര മകാപുരോകിതൻമാര് പീലാത്തോശോട, “എകൂതൻമാര രാശാവ് ഇന്റ് ഇല്ല, ‘നാന് എകൂതൻമാര രാശാവ്’ ഇന്റാണും അവൻ പേശീത് അത് എയ്‌തണം” ഇന്റ് പേശിയാര്.
22അത്ക്ക് പീലാത്തോശ് അവങ്ങളോട, “നാന് എന്തൻ എയ്‌തിയിനോ അത് എയ്‌തിയിൻ” ഇന്റ് അവങ്ങളോട പേശിയാൻ.
23പടയാളികള് ഏശുവ്ന കുരിശീല് തറച്ച് കെയിഞ്ഞ് അവങ്ങ അവന്റ ഉട്പൊടവയൊക്ക നാല്‌പങ്കാക്കി എടത്താര്; അവന്റ എത്തക്കോട്ടും എടത്താര്; ഇയ്യ എത്തക്കോട്ട് തെച്ച്കൂട്ടീതില്ല ഒറ്റവേട്ടിയാഞ്ഞ് ഇരന്നതാണും. 24“ഇത് കീറ്‌വാലാ; നമ്മ്ക്ക് കുറിയിട്ട് ഏവന്ക്ക് കിട്ട്ന്റോ അവന്ക്ക് എടക്കാം” ഇന്റ് അവങ്ങ പേശിപ്പട്ടാര്. “അവങ്ങ എന്റ ഉട്പൊടവ പങ്കിയെടത്ത് എത്തക്കോട്ട്ക്ക് കുറിയിട്ടാര്” ഇന്റ് പേശിയ തിരുവെയ്‌ത്ത് നടപ്പാനിക്കി വേണ്ടിയാണും പടയാളികള് ഈണയൊക്ക ചെയ്ഞ്ഞത്. 25ഏശുവ്ന തറച്ച കുരിശ്‌ന്റ കിട്ട അവന്റ അമ്മയം അമ്മീന്റ കൂടപൊറന്നവളും ക്ളെയോപ്പാവ്ന്റ വീട്ട്കാറിയ്‌മാഞ്ഞ മറിയമം മത്തലക്കാറി മറിയമം നെന്റാര്. 26ഏശുവ്ന്റ അമ്മയം ഏശു ശ്‌നേകിച്ച ശിശിയനും അവട നെക്കന്റത് ഏശു കണ്ട്, “ഇവളേ, ഇതേ നിന്റ കയ്യൻ” ഇന്റ് അവന്റ അമ്മയോട പേശിയാൻ. 27അത്കെയിഞ്ഞ് ഏശു ശിശിയനോട, “ഇതേ നിന്റ അമ്മ” ഇന്റും പേശിയാൻ. അന്റ്തൊട്ട് അയ്യ ശിശിയൻ ഏശുവ്ന്റ അമ്മീന അവന്റ വീട്ടീല് എട്ത്ത് പിയ്യ് ഇര്ത്തിയാൻ.
ഏശുവ്ന്റ ചാവ്
മത്തായ് 27:45–56; മർക്കോശ് 15:33–41; ലൂക്കോശ് 23:44–49
28ഒക്ക നടന്ന് കെയിഞ്ഞ്ത് ഇന്റ് ഏശുവ്ക്ക് തിക്കൊണ്ടാഞ്ഞ് തിരുവെയ്‌ത്തീല് പേശിയിരക്ക്ന്റത് അതേപടി നടപ്പാനിക്കിവേണ്ടി, “എക്ക് വറക്ക്ന്റ്” ഇന്റ് പേശിയാര്.
29അവട ഒര ഏനത്തീല് പുളിച്ച വീഞ്ഞ് നെറച്ച് വെച്ചിരന്നാര്; അവങ്ങ ഒര പഞ്ഞി പുളിച്ച വീഞ്ഞീല് മുക്കിയെട്ത്ത് ഈശോപ്പ് മരകെന്റ്ന്റ തെടിയില് വെച്ച് ഏശുവ്ന്റ വായ്‌ക്കാലക്കി നീട്ടിയാര്. 30ഏശു പുളിച്ച വീഞ്ഞ് കുടിച്ച് കെയിഞ്ഞ്, “ഒക്ക നടന്ന് കെയിഞ്ഞ്ത്” ഇന്റ് പേശി തല ചെരിച്ച് ഉശ്റ്ന ഏപ്പിച്ച് കൊടത്താൻ.
ഏശുവ്ന്റ തേകത്ത്ന്റ മെര്പ്പീല് കുത്തന്റാര്
31അന്റ് ശവത്ത് നാള്ക്ക് വേണ്ടി എളമ്പന്റ ഒര നാളാഞ്ഞ്ത്; പിറ്റീനാളക്കൊള്ള ശവത്ത് നാള് മുക്കിയമാഞ്ഞ ഒര ശവത്ത് നാളും ആഞ്ഞ്ത്; അത്കൊണ്ട് കുരിശീല് ചാവ് കെടക്കേറ്ത് ഇന്റ് വെച്ച് അവങ്ങള കാല്‌കള് ഒടിച്ച് കുരിശീല് നെന്റ് കിള്ളാൻ എറക്കണം ഇന്റും എകൂതൻമാര് പീലാത്തോശോട പേശിയാര്. 32അത്കൊണ്ട് പടയാളികള് വന്ത് ഏശുവ്ന്റ കൂട്ടത്ത് കുരിശീല് തറച്ച ആത്തീത്തീവന്റ കാല്‌കള് ഒടിച്ചാര്. പിന്ന മെറ്റീവന്റയും കാല്‌കള് ഒടിച്ചാര്. 33അത്കെയിഞ്ഞ് അവങ്ങ ഏശുവാട്ടക്കി വന്താര്, അപ്പിനിക്കും ഏശുവ്ക്ക് ഉശ്റ് പിയ്യ് കെടക്കന്റത് കണ്ടാര്; അത്കൊണ്ട് അവങ്ങ ഏശുവ്ന്റ കാല്‌കള് ഒടിച്ച്‌ല. 34ഇന്റാലും പടയാളികളില് ഒരത്തൻ ഏശുവ്ന്റ തേകത്ത്ന്റ ഒര മെര്പ്പ്ക്ക് കുന്തമിട്ട് കുത്തിയാൻ; അപ്പത്തിന്ന അവടനെന്റ് എലത്തമം തണ്ണിയും വന്ത്ത്. 35ഇത് ശത്തിയമാണും ഇന്റ് നമ്മ്ക്ക് തിക്കൊണ്ട്; എന്തനിന്റെ ഇത് കണ്ണാല കണ്ടവനാണും ഇത് പേശീത്; നിങ്ങ്ക്കും അത് നമ്പ്‌വേള്. 36“അവന്റ എല്‌മ്പ് ഒന്റും ഒടിഞ്ഞ് പോത്ത്‌ല” ഇന്റ് പേശന്റ തെയ്‌വവയനം നടപ്പാനിക്കി വേണ്ടിയാണും ഇതൊക്ക നടന്ന്ത്. 37“അവങ്ങ കുത്തീവനാട്ടക്കി പാപ്പ്റ്” ഇന്റ് തെയ്‌വവയനത്തീല് വേറൊര താവീലും പേശ്‌ന്റ്.
ഏശുവ്ന മറവ് ചെയ്യന്റാര്
മത്തായ് 27:57–61; മർക്കോശ് 15:42–47; ലൂക്കോശ് 23:50–56
38അത്കെയിഞ്ഞ്, അരിമത്തിയില ശോശപ്പ് ഏശുവ്ന്റ ചാവ് എട്ത്ത് പോവാനിക്കി പീലാത്തോശോട കേട്ടാൻ. അവൻ ഏശുവ്ന്റ ഒര ശിശിയൻ ആഞ്ഞ്ത്; ഇന്റെ എകൂതൻമാര പേടിച്ച് അവൻ അത് ഒരത്തനോടയും പേശീല; പീലാത്തോശ് അത്ക്ക് അന്‌മതി കൊടത്തപ്പൻ ശോശപ്പ് വന്ത് ഏശുവ്ന്റ ചാവ് കുരിശീനെന്റ് എറക്കിയെട്ത്ത് പിയ്യാൻ. 39മുന്തി ഒര രായ് ഏശുവാട്ട് വന്ത നിക്കൊതേമോശും അവന്റ കൂട്ടത്ത് വന്താൻ. അവൻ ഏറക്കോറ മുപ്പത് കിലോ മൂറും തെള്ളിയും കലത്തിയ നെല്ല മണമൊള്ള ഒര തെയലം എട്ത്ത് വന്താൻ. 40അവങ്ങ റണ്ടാളും ഏശുവ്ന്റ ചാവ് എട്ത്ത് എകൂതൻമാര് ചാവ് മറവ് ചെയ്യന്റ ശീരിയില് മണമൊള്ള തെയലം തൂത്ത് വേട്ടിയിട്ട് ചാവ്ന ചൂക്കികെട്ടിയിര്. 41ഏശുവ്ന തറച്ചതാവ്ക്ക് കിട്ട ഒര തോപ്പും ആ തോപ്പീല് ഒരത്തനയം ഇത്‌വെരയം വെക്കാത്ത ഒര പുത്തൻ കെല്ലളയും ഒണ്ടാഞ്ഞ്ത്. 42അന്റ് എകൂതൻമാര് ശവത്ത് നാള്ക്ക് വേണ്ടി ഒരങ്ങന്റ തെവശമാഞ്ഞത്കൊണ്ടും ആ കെല്ലള കിട്ടയാഞ്ഞത്കൊണ്ടും അവങ്ങ ഏശുവ്ന്റ തേകം അവട വെച്ചാര്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in