യൂവേർഷനെ കുറിച്ച്
പ്രസക്തി
കഴിഞ്ഞ തലമുറകളിൽ ആളുകൾക്ക് ബൈബിളിലേക്കുള്ള പ്രവേശനം വളരെ കുറവായിരുന്നു. ഇന്ന്, ഇത് ഇനിമേൽ സംഭവിക്കുകയില്ല. എന്നിരുന്നാലും, ബൈബിൾ ലഭ്യമാകുന്ന അനേകർ ഈ സന്ദേശം തങ്ങളുടെ ജീവിതത്തിൽ ബാധകമല്ലെന്ന് കരുതുന്നു. അതേസമയം, വേദപുസ്തകവും അവരുടെ ഓരോ ദിവസത്തെ അനുഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്.
വിവര വിപ്ലവം
കഴിഞ്ഞ ദശാബ്ദത്തിൽ, ഇന്റർനെറ്റിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ജനങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു വിപ്ലവം കൊണ്ടുവരുകയുണ്ടായി. പങ്കിടാനും, പങ്കുവയ്ക്കാനും സൃഷ്ടിക്കാനും, പ്രക്ഷേപണം ചെയ്യാനും, ആശയവിനിമയം ചെയ്യാനും ഉള്ള കഴിവ് ഉപയോഗിച്ച്, നമ്മൾ ആരാണെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നമ്മൾ എന്താണ് വിശ്വസിക്കുന്നതെന്നും വ്യക്തമാക്കാൻ എളുപ്പമാണ്.
യൂവേർഷൻ
1996-ൽ ആരംഭിച്ചപ്പോൾ മുതൽ, ക്രിസ്തുവിൻ്റെ പൂർണ്ണമായ അർപ്പണബോധമുള്ള അനുയായികളാകാൻ ആളുകളെ നയിക്കുക എന്നതാണ് ലൈഫ് ചർച്ചിൻ്റെ ഉദ്ദേശ്യം. അങ്ങനെ ചെയ്യുന്നതിലൂടെ, ബൈബിളിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾക്കായി ഞങ്ങൾ അന്വേഷിച്ചു. വിവിധ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും സംയോജിപ്പിച്ചതിനാൽ വർഷങ്ങൾ കൊണ്ട് ഞങ്ങളുടെ രീതികളിൽ മാറ്റം സംഭവിച്ചു. എന്നാൽ പ്രധാനമായി, ജീവിതത്തിൽ അവർ എവിടെയായിരുന്നാലും ദൈവവചനം എല്ലാവരുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കാനും പഠിപ്പിക്കാനും ഞങ്ങൾ നിരന്തരം പരിശ്രമിക്കുമ്പോൾ ഞങ്ങളുടെ ശ്രദ്ധ അതിനുള്ള പ്രസക്തിയിൽ തുടരുന്നു. ലൈഫ് ചർച്ചിൻ്റെ പ്രയത്നങ്ങളിൽ YouVersion ഒരു പുതിയ അതിർത്തിയെ പ്രതിനിധീകരിക്കുന്നു. നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ സ്വാധീനിക്കുന്നതിനുള്ള ഒരു ഉപകരണം നിർമ്മിക്കുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്, അതിലും പ്രധാനമായി, തങ്ങളുടെ ജീവിതത്തിൽ ബൈബിളിനുള്ള പ്രസക്തി കണ്ടെത്തുമ്പോൾ ദൈവവുമായുള്ള ബന്ധത്തിലേക്ക് ആളുകളെ ഞങ്ങൾ ആകർഷിക്കുകയാണ്.