നമ്മുടെ മതവിശ്വാസത്തിന്റെ മർമ്മം നിശ്ചയമായും മഹത്താണ്.
അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി;
അവിടുന്നു നീതിമാനാണെന്ന്
ആത്മാവിനാൽ സമർഥിക്കപ്പെട്ടു.
മാലാഖമാർക്ക് അവിടുന്നു ദർശനമേകി;
ജനവർഗങ്ങളുടെ ഇടയിൽ
അവിടുന്നു പ്രഘോഷിക്കപ്പെട്ടു.
ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു;
മഹത്ത്വത്തിലേക്ക് അവിടുന്ന്
ഉയർത്തപ്പെടുകയും ചെയ്തു.