1
HEBRAI 5:14
സത്യവേദപുസ്തകം C.L. (BSI)
കട്ടിയുള്ള ആഹാരം മുതിർന്നവർക്കുള്ളതാണ്. അവർക്ക് തഴക്കംകൊണ്ട് നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് ഉണ്ടാകും.
താരതമ്യം
HEBRAI 5:14 പര്യവേക്ഷണം ചെയ്യുക
2
HEBRAI 5:12-13
ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കൾ ആകേണ്ടതായിരുന്നു. എന്നിട്ടും ദൈവത്തിന്റെ സന്ദേശത്തിലെ ആദ്യപാഠങ്ങൾപോലും ആരെങ്കിലും നിങ്ങൾക്കു പറഞ്ഞുതരേണ്ടിയിരിക്കുന്നു. കട്ടിയുള്ള ആഹാരമല്ല, പാലാണ് ഇപ്പോഴും നിങ്ങൾക്ക് ആവശ്യം. പാലുകുടിച്ചു ജീവിക്കുന്നവൻ ശരിയും തെറ്റും തിരിച്ചറിയുവാൻ പരിചയമില്ലാത്തവനാണ്. എന്തെന്നാൽ അവൻ ശിശുവാകുന്നു.
HEBRAI 5:12-13 പര്യവേക്ഷണം ചെയ്യുക
3
HEBRAI 5:8-9
താൻ ദൈവപുത്രനായിരുന്നെങ്കിലും തന്റെ കഷ്ടാനുഭവങ്ങളിൽകൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു പരിപൂർണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു.
HEBRAI 5:8-9 പര്യവേക്ഷണം ചെയ്യുക
4
HEBRAI 5:7
ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത്, മരണത്തിൽനിന്നു തന്നെ രക്ഷിക്കുവാൻ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂർവം പ്രാർഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാർഥന കേട്ടു.
HEBRAI 5:7 പര്യവേക്ഷണം ചെയ്യുക
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ