1
ISAIA 33:6
സത്യവേദപുസ്തകം C.L. (BSI)
നിന്റെ ആയുസ്സിന്റെ ഉറപ്പായ അടിസ്ഥാനവും രക്ഷയുടെയും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും സമൃദ്ധിയും അവിടുന്ന് ആയിരിക്കും. സർവേശ്വരനോടുള്ള ഭക്തി ആയിരിക്കും അവരുടെ നിക്ഷേപം.
താരതമ്യം
ISAIA 33:6 പര്യവേക്ഷണം ചെയ്യുക
2
ISAIA 33:2
സർവേശ്വരാ, ഞങ്ങളിൽ കനിവുണ്ടാകണമേ, അങ്ങേക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. അവിടുന്നു പ്രഭാതംതോറും ഞങ്ങളുടെ സംരക്ഷണഭുജവും കഷ്ടകാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.
ISAIA 33:2 പര്യവേക്ഷണം ചെയ്യുക
3
ISAIA 33:22
കാരണം, സർവേശ്വരൻ നമ്മുടെ ന്യായാധിപൻ, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും.
ISAIA 33:22 പര്യവേക്ഷണം ചെയ്യുക
4
ISAIA 33:15-16
നീതിനിഷ്ഠരായി ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ മാത്രം അവിടെ വസിക്കും. അവർ മർദനം കൊണ്ടുള്ള നേട്ടം നിരാകരിക്കുന്നു; കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുന്നു; രക്തചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നു. തിന്മ കാണാതിരിക്കാൻ കണ്ണടയ്ക്കുന്നു. ഇപ്രകാരമുള്ളവർ ഉന്നതത്തിൽ വസിക്കും. സുശക്തമായ ശിലാദുർഗത്തിൽ അവർ സുരക്ഷിതമായിരിക്കും. അവർക്ക് ആവശ്യമുള്ള അപ്പവും വെള്ളവും നല്കപ്പെടും.
ISAIA 33:15-16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ