1
MATHAIA 21:22
സത്യവേദപുസ്തകം C.L. (BSI)
നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.”
താരതമ്യം
MATHAIA 21:22 പര്യവേക്ഷണം ചെയ്യുക
2
MATHAIA 21:21
യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും.
MATHAIA 21:21 പര്യവേക്ഷണം ചെയ്യുക
3
MATHAIA 21:9
ചിലർ മരച്ചില്ലകൾ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്റെ പുത്രനു ഹോശന്നാ!” കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! അത്യുന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.
MATHAIA 21:9 പര്യവേക്ഷണം ചെയ്യുക
4
MATHAIA 21:13
“എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു.
MATHAIA 21:13 പര്യവേക്ഷണം ചെയ്യുക
5
MATHAIA 21:4,5
‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോൻനഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു.
MATHAIA 21:4,5 പര്യവേക്ഷണം ചെയ്യുക
6
MATHAIA 21:42
യേശു അവരോട് അരുൾചെയ്തു: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു ചെയ്തത് കർത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
MATHAIA 21:42 പര്യവേക്ഷണം ചെയ്യുക
7
MATHAIA 21:43
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്കുന്ന ജനതയ്ക്കു നല്കും.
MATHAIA 21:43 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ