1
യിരെമ്യാവ് 18:6
സത്യവേദപുസ്തകം OV Bible (BSI)
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു.
താരതമ്യം
യിരെമ്യാവ് 18:6 പര്യവേക്ഷണം ചെയ്യുക
2
യിരെമ്യാവ് 18:7-8
ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ച് ഇടിച്ച് നശിപ്പിച്ചുകളയും എന്ന് അരുളിച്ചെയ്തിട്ടു ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
യിരെമ്യാവ് 18:7-8 പര്യവേക്ഷണം ചെയ്യുക
3
യിരെമ്യാവ് 18:9-10
ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്ന് അരുളിച്ചെയ്തിട്ട് അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
യിരെമ്യാവ് 18:9-10 പര്യവേക്ഷണം ചെയ്യുക
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ