1
യോശുവ 5:15
സത്യവേദപുസ്തകം OV Bible (BSI)
യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: നിന്റെ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
താരതമ്യം
യോശുവ 5:15 പര്യവേക്ഷണം ചെയ്യുക
2
യോശുവ 5:14
അതിന് അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ച് അവനോട്: കർത്താവിന് അടിയനോടുള്ള കല്പന എന്ത് എന്നു ചോദിച്ചു.
യോശുവ 5:14 പര്യവേക്ഷണം ചെയ്യുക
3
യോശുവ 5:13
യോശുവ യെരീഹോവിനു സമീപത്ത് ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരേ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
യോശുവ 5:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ