“ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ;
ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു;
അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു;
അവൻ ജ്ഞാനികൾക്കു ജ്ഞാനവും
വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;
അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു;
വെളിച്ചം അവനോടുകൂടെ വസിക്കുന്നു.