”ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി;
ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തി,
എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു;
അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും
അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ.