പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു:
“എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും
ആരാധിച്ചുപോന്ന ദൈവം,
ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും
എന്നെ പുലർത്തിയ ദൈവം,
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ
ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ;
എന്റെ പേരും എന്റെ പിതാക്കന്മാരായ
അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും
ഇവരിൽ നിലനില്ക്കുമാറാകട്ടെ;
ഇവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ” എന്നു പറഞ്ഞു.