1
വെളി. 10:7
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
എന്നാൽ ഏഴാം ദൂതന്റെ ശബ്ദം ഉണ്ടാകുന്ന കാലത്ത്, അവൻ കാഹളം ഊതുവാൻ തുടങ്ങുമ്പോൾ തന്നെ, ദൈവം തന്റെ ദാസരായ പ്രവാചകന്മാരോട് അരുളിച്ചെയ്ത പ്രകാരം ദൈവിക മർമ്മത്തിനു പൂർത്തിയുണ്ടാകും.
താരതമ്യം
വെളി. 10:7 പര്യവേക്ഷണം ചെയ്യുക
2
വെളി. 10:11
അപ്പോൾ ആ ദൂതന് എന്നോട്: “നീ ഇനിയും അനേകം വംശങ്ങളുടേയും ജനതകളുടേയും ഭാഷകളുടേയും രാജാക്കന്മാരുടേയും മുമ്പാകെ പ്രവചിക്കേണം“ എന്നു പറഞ്ഞു.
വെളി. 10:11 പര്യവേക്ഷണം ചെയ്യുക
3
വെളി. 10:1
അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവന്റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെയും അവന്റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.
വെളി. 10:1 പര്യവേക്ഷണം ചെയ്യുക
4
വെളി. 10:9-10
പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ചെറിയ ചുരുൾ എനിക്ക് തരിക എന്നു പറഞ്ഞു. അവൻ എന്നോട്: “ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻപോലെ മധുരിക്കും“ എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്റെ വയറു കയ്പായി.
വെളി. 10:9-10 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ