ഇതിനുശേഷം അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു,
“എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും
ആരാധിച്ചുപോന്ന ദൈവം,
ജനിച്ചനാൾമുതൽ ഇന്നുവരെയും
എന്നെ കാത്തു പരിപാലിച്ച ദൈവം,
സർവദോഷത്തിൽനിന്നും എന്നെ വിടുവിച്ച ദൂതൻ
ഈ ബാലന്മാരെ അനുഗ്രഹിക്കുമാറാകട്ടെ.
ഇവർ എന്റെ പേരിലും എന്റെ പിതാക്കന്മാരായ
അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരിലും അറിയപ്പെടട്ടെ,
ഇവർ ഭൂമുഖത്ത്
അത്യധികമായി വർധിച്ചുവരട്ടെ.”