നീതിയോടെ ജീവിക്കുകയും
സത്യം സംസാരിക്കുകയും ചെയ്യുന്നവർ,
കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ,
കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ,
രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ,
ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ—
അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,
അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും.
അവരുടെ അപ്പം അവർക്കു ലഭിക്കും,
അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.