1 KORINTH മുഖവുര
മുഖവുര
കൊരിന്തിലെ ക്രൈസ്തവസഭ സ്ഥാപിച്ചത് വിശുദ്ധ പൗലൊസ് ആണ് (അപ്പോ. പ്ര. 18:1-8). വിവിധ മതക്കാരും സമുദായക്കാരും ദേശക്കാരും ഇടകലർന്നു നിവസിച്ചിരുന്ന നഗരമായിരുന്നു കൊരിന്ത്. അക്കാലത്ത് അഖായ എന്ന റോമൻ നഗരത്തിന്റെ തലസ്ഥാനവും ഈ ഗ്രീക്കു നഗരമായിരുന്നു.
വാണിജ്യത്തിനും ഉന്നതസമ്പന്നതയ്ക്കും പേരുകേട്ട കൊരിന്ത് എല്ലാവിധ ദുർമാർഗങ്ങൾക്കും കുപ്രസിദ്ധി നേടിയിരുന്നു. ഭിന്നസംസ്കാരങ്ങളും മതവിശ്വാസങ്ങളും നിലനിന്നിരുന്ന പ്രസ്തുത നഗരത്തിൽ വിശ്വാസസംബന്ധമായ പല പ്രശ്നങ്ങളും ആവിർഭവിച്ചു. ഈ പരിതഃസ്ഥിതിയിലാണ് പൗലൊസ് ഈ കത്തെഴുതുന്നത്.
അവിടത്തെ സങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ച് അപ്പോസ്തോലന് അത്യധികമായ ഉൽക്കണ്ഠ ഉണ്ടായിരുന്നു. കൊരിന്തിലെ സഭയിലുണ്ടായിരുന്ന വിഭാഗീയ ചിന്തകൾ, ദുർമാർഗം, വിവാഹം സംബന്ധിച്ചും മറ്റുമുള്ള പ്രശ്നങ്ങൾ, സഭയുടെ ക്രമവ്യവസ്ഥകൾ, പരിശുദ്ധാത്മാവിന്റെ വരങ്ങൾ, പുനരുത്ഥാനം മുതലായ വിഷയങ്ങളെക്കുറിച്ച് ഈ കത്തിൽ അപ്പോസ്തോലൻ പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം കേട്ടറിഞ്ഞ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രതികരണവും കൊരിന്തിലെ സഭാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയും ഈ കത്തിൽ അടങ്ങിയിരിക്കുന്നു.
ഈ കത്തിലെ അധ്യായം 13 സുപ്രസിദ്ധമാണ്. ദൈവം തന്റെ ജനങ്ങൾക്കു നല്കുന്ന മുഖ്യവരമായ സ്നേഹത്തെക്കുറിച്ചാണ് ഈ അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
പ്രതിപാദ്യക്രമം
ആമുഖം 1:1-9
സഭയിലെ കക്ഷിവഴക്കുകൾ 1:10-4:21
ലൈംഗിക സദാചാരവും കുടുംബജീവിതവും 5:1-7:40
ക്രൈസ്തവരും വിജാതീയരും 8:1-11:1
സഭാജീവിതവും ആരാധനയും 11:2-14:40
ക്രിസ്തുവിന്റെയും വിശ്വാസികളുടെയും പുനരുത്ഥാനം 15:1-58
ദൈവജനത്തിനുള്ള സംഭാവന 16:1-4
വ്യക്തിപരമായ ചില കാര്യങ്ങളും ഉപസംഹാരവും 16:5-24
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 KORINTH മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: