1 SAMUELA 5
5
ഉടമ്പടിപ്പെട്ടകം ഫെലിസ്ത്യരുടെ ഇടയിൽ
1ഫെലിസ്ത്യർ ഉടമ്പടിപ്പെട്ടകം പിടിച്ചെടുത്തതിനുശേഷം അത് ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി. 2അവിടെ ദാഗോന്റെ ക്ഷേത്രത്തിൽ ദാഗോന്റെ പ്രതിമയ്ക്കു സമീപം സ്ഥാപിച്ചു. 3അടുത്ത പ്രഭാതത്തിൽ അസ്തോദിലെ ജനം ഉണർന്നപ്പോൾ ദാഗോന്റെ ബിംബം സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു; അവർ അതെടുത്തു പൂർവസ്ഥാനത്തു സ്ഥാപിച്ചു. 4അതിനടുത്ത പ്രഭാതത്തിലും അവർ ഉണർന്നപ്പോൾ ദാഗോന്റെ ബിംബം പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും കൈകളും വേർപെട്ട് വാതിൽപ്പടിയിൽ കിടന്നിരുന്നു; ഉടൽമാത്രം ശേഷിച്ചിരുന്നു. 5അതുകൊണ്ടാണ് ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരും ഇന്നും ആ വാതിൽപ്പടിയിൽ ചവിട്ടാത്തത്.
6സർവേശ്വരൻ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാർത്തിരുന്നവരിൽ കുരുക്കൾ ബാധിക്കാൻ അവിടുന്ന് ഇടയാക്കി. 7ഇത് അസ്തോദ്യർ കണ്ടപ്പോൾ അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ ഇടയിൽ വച്ചുകൂടാ; അവിടുന്നു നമ്മെയും നമ്മുടെ ദേവനായ ദാഗോനെയും ശിക്ഷിക്കുകയാണ്.” 8അവർ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, അവരോടു ചോദിച്ചു: “ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്താണു ചെയ്യേണ്ടത്?” “ഗത്തിലേക്ക് കൊണ്ടുപോകാമെന്ന്” പ്രഭുക്കന്മാർ പറഞ്ഞു. ദൈവത്തിന്റെ പെട്ടകം അവർ അവിടേക്ക് കൊണ്ടുപോയി; 9അത് അവിടെ എത്തിയപ്പോൾ സർവേശ്വരൻ ആ പട്ടണത്തെയും ശിക്ഷിച്ചു. ജനം സംഭ്രാന്തരായി; അവിടെയുള്ള ആബാലവൃദ്ധം ജനങ്ങളെയും കുരുക്കൾ ബാധിച്ചു. 10അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്ക് അയച്ചു; പെട്ടകം എക്രോനിലെത്തിയപ്പോൾ എക്രോന്യർ നിലവിളികൂട്ടി: “നമ്മെ നശിപ്പിക്കാൻ ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു. 11അവർ ആളയച്ചു ഫെലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വീണ്ടും വിളിച്ചുകൂട്ടി: “നാമും നമ്മുടെ ജനവും നശിക്കാതിരിക്കാൻ ഇസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം അതിന്റെ സ്ഥാനത്തേക്കു തിരിച്ചയയ്ക്കണം” എന്നു പറഞ്ഞു; പട്ടണവാസികളെല്ലാം സംഭ്രാന്തരായി; ദൈവം അവരെയും കഠിനമായി ശിക്ഷിച്ചു. 12മരിക്കാതെ ശേഷിച്ചവരെ കുരുക്കൾ ബാധിച്ചു; പട്ടണവാസികളുടെ നിലവിളി ആകാശത്തിലേക്കുയർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 SAMUELA 5: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: