1 THESALONIKA 1
1
1പൗലൊസും ശീലാസും തിമൊഥെയോസും പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്ക്ക് എഴുതുന്നത്:
നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
ജീവിതവും വിശ്വാസവും
2-3നിങ്ങൾ ജീവിതത്തിൽ വിശ്വാസം എങ്ങനെ പ്രായോഗികമാക്കുന്നു എന്നും, കഠിനമായി അധ്വാനിക്കുന്നതിന് സ്നേഹം എങ്ങനെ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശ എത്രമാത്രം ഉറപ്പുള്ളതാണെന്നും അനുസ്മരിച്ചുകൊണ്ട് നിങ്ങൾക്കെല്ലാവർക്കുംവേണ്ടി നമ്മുടെ പിതാവായ ദൈവത്തിനു ഞങ്ങൾ എപ്പോഴും സ്തോത്രം ചെയ്യുന്നു; ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. 4സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും, തന്റെ ജനമായി അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഞങ്ങൾ അറിയുന്നു. 5എന്തുകൊണ്ടെന്നാൽ വചനത്താൽ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂർണമായ ബോധ്യത്താലും ഞങ്ങൾ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങൾ നിങ്ങളോടുകൂടിയായിരുന്നപ്പോൾ എങ്ങനെ ജീവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്ക്കുവേണ്ടിത്തന്നെ ആയിരുന്നു. 6നിങ്ങൾ ഞങ്ങളെയും കർത്താവിനെയും അനുകരിച്ചു; നിങ്ങൾ വളരെയധികം ക്ലേശങ്ങൾ സഹിച്ചു; എങ്കിലും പരിശുദ്ധാത്മാവിൽനിന്നു ലഭിക്കുന്ന ആനന്ദത്തോടുകൂടി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കൈക്കൊണ്ടു. 7അങ്ങനെ നിങ്ങൾ മാസിഡോണിയയിലും അഖായയിലുമുള്ള എല്ലാ വിശ്വാസികൾക്കും മാതൃകയായിത്തീർന്നു. 8കർത്താവിനെക്കുറിച്ചുള്ള സന്ദേശത്തിന്റെ മാറ്റൊലി നിങ്ങളിൽനിന്ന് മാസിഡോണിയയിലും അഖായയിലും പരക്കുക മാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച വാർത്ത എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ഞങ്ങൾ ഒന്നുംതന്നെ കൂടുതലായി പറയേണ്ടതില്ല. 9-10നിങ്ങളെ സന്ദർശിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങൾ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങൾ പറയുന്നു. കൂടാതെ, ദൈവത്താൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വർഗത്തിൽനിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങൾ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവർ പറയുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 THESALONIKA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: