1 THESALONIKA മുഖവുര
മുഖവുര
റോമൻ സംസ്ഥാനമായിരുന്ന മാസിഡോണിയയുടെ തലസ്ഥാനനഗരമായിരുന്നു തെസ്സലോനിക്യ. ഫിലിപ്പിയിൽനിന്നു പോയശേഷം പൗലൊസ് തെസ്സലോനിക്യയിൽ ഒരു സഭ സ്ഥാപിച്ചു. സുവിശേഷഘോഷണത്തിൽ പൗലൊസ് വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിൽ യെഹൂദന്മാർക്ക് അസൂയ തോന്നി. യൂദമതത്തിൽ തൽപരരായ യൂദേതരരുടെ ഇടയിലാണ് പൗലൊസ് ക്രിസ്തീയ സന്ദേശം പ്രസംഗിച്ചത്.
തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്കു യെഹൂദന്മാരിൽനിന്ന് വളരെയധികം എതിർപ്പുകളെ നേരിടേണ്ടതായി വന്നു. പൗലൊസ് തെസ്സലോനിക്യ വിട്ടുപോകുവാൻ നിർബന്ധിതനായിത്തീരുകയും ചെയ്തു. അദ്ദേഹം ആഥൻസിലേക്കും അവിടെനിന്ന് കൊരിന്തിലേക്കും പോയി. കൊരിന്തിൽവച്ച് തന്റെ സഹപ്രവർത്തകനും സഹചരനുമായ തിമൊഥെയോസ് വന്ന് തെസ്സലോനിക്യസഭയെക്കുറിച്ചുള്ള വിവരങ്ങൾ പൗലൊസിനെ അറിയിച്ചു.
തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളെ ധൈര്യപ്പെടുത്തുന്നതിനും വിശ്വാസത്തിൽ വീണ്ടും ഉറപ്പിക്കുന്നതിനുമാണ് പൗലൊസ് ആദ്യത്തെ കത്തെഴുതിയത്. അവരുടെ വിശ്വാസത്തിനും സ്നേഹത്തിനുംവേണ്ടി പൗലൊസ് ദൈവത്തിനു കൃതജ്ഞതാസ്തോത്രം അർപ്പിക്കുന്നു. താൻ അവരോടുകൂടി ഉണ്ടായിരുന്നപ്പോൾ എങ്ങനെയാണു ജീവിച്ചതെന്ന് ഓർത്തുകൊള്ളണമെന്ന് പൗലൊസ് ഉദ്ബോധിപ്പിക്കുന്നതോടൊപ്പം ക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള അവരുടെ പ്രശ്നങ്ങൾക്കു മറുപടി നല്‌കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനുമുമ്പ് അന്തരിക്കുന്ന ഒരു വിശ്വാസി അനശ്വരജീവന് അവകാശിയായിത്തീരുമോ? ക്രിസ്തു വീണ്ടും വരുന്നത് എന്നാണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കാണ് പൗലൊസ് മറുപടി നല്‌കുന്നത്.
പ്രതിപാദ്യക്രമം
മുഖവുര 1:1
കൃതജ്ഞതയും സ്തോത്രവും 1:2-3:13
ക്രിസ്തീയജീവിതത്തെപ്പറ്റിയുള്ള ഉദ്ബോധനങ്ങൾ 4:1-12
ക്രിസ്തുവിന്റെ പ്രത്യാഗമനം - ചില നിർദേശങ്ങൾ 4:13-5:11
അവസാനത്തെ ഉദ്ബോധനങ്ങൾ 5:12-22
ഉപസംഹാരം 5:23-28
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 THESALONIKA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.