2 CHRONICLE 26
26
ഉസ്സിയാ രാജാവ്
(2 രാജാ. 14:21, 22; 15:1-7)
1യെഹൂദ്യയിലെ ജനം പതിനാറു വയസ്സുള്ള ഉസ്സിയായെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി. 2പിതാവിന്റെ മരണശേഷം ഉസ്സിയാ ഏലോത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേർത്തു. 3വാഴ്ച ആരംഭിച്ചപ്പോൾ ഉസ്സിയായ്‍ക്ക് പതിനാറു വയസ്സായിരുന്നു; അമ്പത്തിരണ്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. യെരൂശലേംകാരി യെഖൊല്യ ആയിരുന്നു മാതാവ്. 4തന്റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സർവേശ്വരനു ഹിതകരമായവിധം ജീവിച്ചു. 5ദൈവഭക്തിയിൽ ജീവിക്കാൻ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവൻ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്‌കി. 6അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകൾ തകർത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങൾ നിർമ്മിച്ചു. 7ഫെലിസ്ത്യരോടും ഗുർ-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാൻ ദൈവം അദ്ദേഹത്തെ സഹായിച്ചു. 8അമ്മോന്യർ ഉസ്സിയായ്‍ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീർന്നു. അദ്ദേഹത്തിന്റെ കീർത്തി ഈജിപ്തുവരെ പരന്നു. 9കോൺവാതില്‌ക്കലും താഴ്‌വരവാതില്‌ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി. 10അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയുകയും ധാരാളം കിണറുകൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്‌വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നു. കൃഷിയിൽ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു. 11യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാളായ ഹനാനിയുടെ നിർദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു. 12യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാർ രണ്ടായിരത്തറുനൂറു പേരായിരുന്നു. 13അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാൻ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു. 14അവർക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു. 15ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളിൽനിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാർ രൂപകല്പന ചെയ്ത യന്ത്രങ്ങൾ അദ്ദേഹം ഉണ്ടാക്കി. സർവേശ്വരനിൽനിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്റെ കീർത്തി വിദൂരദേശങ്ങളിൽ പരക്കുകയും ചെയ്തു.
ഉസ്സിയാ ശിക്ഷിക്കപ്പെടുന്നു
16ശക്തനായിത്തീർന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്റെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ സർവേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തിൽ ധൂപം അർപ്പിക്കുന്നതിനു സർവേശ്വരന്റെ ആലയത്തിൽ അദ്ദേഹം പ്രവേശിച്ചു. 17ധീരന്മാരും സർവേശ്വരന്റെ പുരോഹിതന്മാരുമായ എൺപതു പേരോടൊത്ത് അസര്യാപുരോഹിതൻ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. 18അവർ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സർവേശ്വരനു ധൂപം അർപ്പിക്കുന്നത് അങ്ങേക്കു ചേർന്നതല്ല; അഹരോൻവംശജരും ധൂപം കാട്ടുവാൻ പ്രത്യേകം വേർതിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സർവേശ്വരനിൽനിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി. 19ധൂപാർപ്പണത്തിനുവേണ്ടി അദ്ദേഹം ധൂപകലശം കൈയിൽ പിടിച്ചിരുന്നു. അദ്ദേഹം പുരോഹിതന്മാരോടു കോപിച്ചപ്പോൾ അവരുടെ സാന്നിധ്യത്തിൽ വച്ചുതന്നെ സർവേശ്വരന്റെ ആലയത്തിലെ ധൂപപീഠത്തിനരികെ നിന്നിരുന്ന ഉസ്സിയായുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചു. 20മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവർ അവിടെനിന്നു പുറത്താക്കി. സർവേശ്വരൻ തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാൻ അദ്ദേഹവും തിടുക്കം കൂട്ടി. 21അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സർവേശ്വരന്റെ ആലയത്തിൽനിന്നു പുറത്താക്കപ്പെട്ടിരുന്നതിനാൽ ഒരു പ്രത്യേക ഭവനത്തിൽ അദ്ദേഹം പാർത്തു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം കൊട്ടാരത്തിന്റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു. 22ഉസ്സിയായുടെ മറ്റു പ്രവർത്തനങ്ങൾ ആദ്യന്തം ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. 23“അദ്ദേഹം ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞു രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ പിതാക്കന്മാരുടെ കല്ലറകൾക്കു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം പകരം രാജാവായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 26: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: