2 CHRONICLE 34
34
യോശീയാ രാജാവ്
(2 രാജാ. 22:1, 2)
1വാഴ്ച ആരംഭിച്ചപ്പോൾ യോശിയായ്ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. 2സർവേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ മാർഗത്തിൽനിന്ന് അല്പംപോലും വ്യതിചലിച്ചില്ല.
വിജാതീയാരാധനകളെ നീക്കുന്നു
3തന്റെ വാഴ്ചയുടെ എട്ടാം വർഷം, കൗമാരദശയിൽത്തന്നെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ ആരാധിക്കാൻ തുടങ്ങി; പന്ത്രണ്ടാം വർഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാർത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 4അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഭൃത്യന്മാർ ബാലിന്റെ ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങൾ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാർത്തും കൊത്തിയും നിർമ്മിച്ച വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി. അവയ്ക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളിൽ അതു വിതറി. 5വിജാതീയ പുരോഹിതന്മാരുടെ അസ്ഥികൾ അവർ ആരാധിച്ചിരുന്ന ബലിപീഠങ്ങളിൽ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു. 6മനശ്ശെ, എഫ്രയീം, ശിമെയോൻ തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങൾക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവർത്തിച്ചു. 7ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി; ഇസ്രായേൽ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകർത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.
നിയമപുസ്തകം കണ്ടുകിട്ടുന്നു
(2 രാജാ. 22:3-20)
8തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു. 9വാതിൽകാവല്ക്കാരായ ലേവ്യർ ദേവാലയത്തിൽ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളിൽനിന്നും ശേഷമുള്ള ഇസ്രായേലിൽനിന്നു യെഹൂദാ, ബെന്യാമീൻ, യെരൂശലേം എന്നിവിടങ്ങളിൽനിന്നും ശേഖരിച്ചതായിരുന്നു. 10-11അതു സർവേശ്വരമന്ദിരത്തിന്റെ അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവർ അത് കെട്ടിടങ്ങളുടെ കേടുപാടുകൾ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങൾക്കും ബന്ധങ്ങൾക്കും ആവശ്യമായ തടി എന്നിവ വാങ്ങാൻ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങൾ ജീർണിച്ചുപോയത്. 12പണിക്കാർ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യർ പണികളുടെ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ടു. 13അവർ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേൽനോട്ടം വഹിച്ചു. ലേവ്യർ വാദ്യോപകരണങ്ങൾ പ്രയോഗിക്കുന്നതിൽ സമർഥരായിരുന്നു. ലേവ്യരിൽ മറ്റു ചിലർ അഭിജ്ഞരായ പകർത്തെഴുത്തുകാരും സേവകന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു. 14സർവേശ്വരമന്ദിരത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോൾ മോശയിലൂടെ സർവേശ്വരൻ നല്കിയിരുന്ന ധർമശാസ്ത്രഗ്രന്ഥം ഹില്ക്കീയാപുരോഹിതൻ കണ്ടെത്തി. 15സർവേശ്വരാലയത്തിൽ താൻ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദർശിയായ ശാഫാനോട് ഹില്കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു. 16ശാഫാൻ അതു രാജസന്നിധിയിൽ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്തിരിക്കുന്നു. 17സർവേശ്വരമന്ദിരത്തിൽനിന്നു ലഭിച്ച പണം മുഴുവൻ മേൽനോട്ടക്കാർക്കും ജോലിക്കാർക്കും കൊടുത്തിരിക്കുന്നു.” 18കാര്യദർശിയായ ശാഫാൻ രാജാവിനോടു പറഞ്ഞു: “ഹില്കീയാ പുരോഹിതൻ ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചു. 19അതിലെ വചനങ്ങൾ കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി. 20ഹില്കീയാ, ശാഫാന്റെ പുത്രൻ അഹീക്കാം, മീഖായുടെ പുത്രൻ അബ്ദോൻ, കാര്യദർശിയായ രാഫാൻ, രാജഭൃത്യൻ അസായാ എന്നിവരോട് രാജാവു കല്പിച്ചു: 21“നിങ്ങൾ പോയി എനിക്കും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനങ്ങൾക്കുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു സർവേശ്വരന്റെ അരുളപ്പാട് ആരായുക. ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന വചനം നമ്മുടെ പിതാക്കന്മാർ അനുസരിച്ചില്ല. അതുമൂലം അവിടുത്തെ ഉഗ്രകോപം നമ്മുടെമേൽ പതിഞ്ഞിരിക്കുന്നു.” 22ഹില്ക്കീയായും രാജാവു നിയോഗിച്ചവരും ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു; ആ പ്രവാചകി ഹസ്രായുടെ പൗത്രനും തോക്ഹത്തിന്റെ പുത്രനും രാജാവിന്റെ വസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ആയിരുന്നു; യെരൂശലേമിന്റെ പുതിയ ഭാഗത്താണ് അവർ പാർത്തിരുന്നത്. തങ്ങൾ എന്തിനു വന്നു എന്ന് അവർ പ്രവാചകിയെ അറിയിച്ചു. 23പ്രവാചകി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളെ എന്റെ അടുക്കൽ അയച്ച ആളിനോടു പറയുക. 24അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേൽ ഞാൻ അനർഥം വരുത്തും. ഇതിലെ നിവാസികളുടെമേൽ യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വർഷിക്കും. 25അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല. 26സർവേശ്വരനോട് അരുളപ്പാടു ചോദിക്കാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക. നീ വായിച്ചു കേട്ട വചനത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 27ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരെയുള്ള ദൈവത്തിന്റെ വചനം കേട്ടപ്പോൾ നീ അനുതപിക്കുകയും ദൈവമായ എന്റെ മുമ്പാകെ സ്വയം വിനയപ്പെടുകയും വസ്ത്രം കീറി വിലപിക്കുകയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. 28നീ സമാധാനത്തോടെ മരിച്ചു നിന്റെ പിതാക്കന്മാരോടു ചേർക്കപ്പെടും. നിന്റെ കല്ലറയിൽത്തന്നെ സംസ്കരിക്കപ്പെടും ഞാൻ ഈ സ്ഥലത്തും ഇവിടത്തെ നിവാസികൾക്കും വരുത്താൻ പോകുന്ന അനർഥം നീ കാണുകയില്ല.” ഈ അരുളപ്പാട് അവർ രാജാവിനെ അറിയിച്ചു.
ഉടമ്പടി
(2 രാജാ. 23:1-20)
29രാജാവ് യെഹൂദ്യയിലും യെരൂശലേമിലുമുള്ള എല്ലാ ജനനേതാക്കന്മാരെയും വിളിച്ചുകൂട്ടി. 30രാജാവും യെഹൂദാ, യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലുപ്പച്ചെറുപ്പം കൂടാതെ സർവേശ്വരന്റെ ആലയത്തിൽ ചെന്നു. ദേവാലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിപുസ്തകത്തിലെ വാക്യങ്ങൾ അദ്ദേഹം അവരെ വായിച്ചു കേൾപ്പിച്ചു. 31താൻ സർവേശ്വരനെ അനുസരിക്കുകയും അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടും പാലിക്കുകയും ആ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ അനുസരിക്കുകയും ചെയ്യുമെന്നു രാജാവ് സ്വസ്ഥാനത്തു നിന്നുകൊണ്ട് സർവേശ്വരന്റെ മുമ്പാകെ ഉടമ്പടി ചെയ്തു. 32ബെന്യാമീന്യരെക്കൊണ്ടും യെരൂശലേമിൽ കൂടിയിരുന്ന മറ്റെല്ലാവരെക്കൊണ്ടും രാജാവ് ഈ ഉടമ്പടി ചെയ്യിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു ചെയ്ത ഉടമ്പടി യെരൂശലേംനിവാസികൾ അനുസരിച്ചു. 33ഇസ്രായേൽദേശത്തുണ്ടായിരുന്ന സർവമ്ലേച്ഛതകളും യോശീയാ നീക്കിക്കളഞ്ഞു. തങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ അവരെ പ്രേരിപ്പിച്ചു; അദ്ദേഹത്തിന്റെ ജീവിതകാലത്തൊരിക്കലും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ വിട്ടുമാറിയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 34: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: