AMOSA 3
3
1ഇസ്രായേല്യരേ, ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരൻ നിങ്ങൾക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിൻ: 2“ഭൂമിയിലെ സകല വംശങ്ങളിൽനിന്ന് നിങ്ങളെ മാത്രം ഞാൻ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങൾക്കെല്ലാം ഞാൻ നിങ്ങളെ ശിക്ഷിക്കും.
പ്രവാചകന്റെ ദൗത്യം
3മുൻകൂട്ടി സമ്മതിക്കാതെ രണ്ടുപേർ ഒന്നിച്ചു നടക്കുമോ? 4ഇരകിട്ടാതെ സിംഹം വനത്തിൽ ഗർജിക്കുമോ? യുവസിംഹം വൃഥാ ഗുഹയിൽനിന്നു ശബ്ദം പുറപ്പെടുവിക്കുമോ? 5വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ? 6കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ? 7സർവേശ്വരൻ അയയ്ക്കാതെ പട്ടണത്തിന് അനർഥം ഭവിക്കുമോ? തന്റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സർവേശ്വരൻ എന്തെങ്കിലും പ്രവർത്തിക്കുമോ? 8സിംഹം ഗർജിച്ചാൽ ആർ ഭയപ്പെടാതിരിക്കും? സർവേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോൾ പ്രവാചകൻ മൗനം പാലിക്കുമോ?
ശമര്യക്കു വരുന്ന നാശം
9ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളിൽ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധർമവും പീഡനങ്ങളും കാണുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: 10“അവരുടെ നഗരങ്ങളിൽ പെരുത്ത അക്രമവും കവർച്ചയും നടക്കുന്നു. ധർമം അനുഷ്ഠിക്കാൻ അവർക്ക് അറിഞ്ഞുകൂടാ. 11അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരു ശത്രു ദേശം വളയും. നിങ്ങളുടെ പ്രതിരോധം തകർത്ത് കോട്ട കൊള്ളയടിക്കും.”
12സിംഹത്തിന്റെ വായിൽനിന്ന് ആടിന്റെ കാലുകളോ ചെവിയോ ഇടയൻ വലിച്ചെടുക്കുംപോലെ, ശമര്യയിൽ സുഖജീവിതം നയിക്കുന്ന ഒരു ചെറുഗണം മാത്രം അവശേഷിക്കും. ദൈവമായ സർവേശ്വരൻ, സർവശക്തനായ ദൈവംതന്നെ അരുളിച്ചെയ്യുന്നു: 13“ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചു കേട്ട് ഇസ്രായേല്യരെ അറിയിക്കുക. 14അവരുടെ അധർമങ്ങൾക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങൾ ഞാൻ തകർക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാൻ തരിപ്പണമാക്കും. അതിന്റെ കൊമ്പുകൾ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങൾ നശിച്ചുപോകും. മഹാസൗധങ്ങൾ ഇല്ലാതെയാകും.” ഇതു സർവേശ്വരന്റെ വചനം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
AMOSA 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: