THUHRILTU 6
6
1സൂര്യനു കീഴെ മനുഷ്യനു ദുർവഹമായ ഒരു തിന്മ ഞാൻ കണ്ടു. 2ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യൻ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്. 3ഒരുവൻ നൂറു മക്കളോടുകൂടി ദീർഘായുസ്സായി ജീവിച്ചിട്ടും അയാൾ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവിൽ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാൾ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാൻ പറയും. 4കാരണം അതിന്റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തിൽ അതു വിസ്മൃതമാകും. 5അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാൾ സ്വസ്ഥതയുണ്ട്. 6അയാൾ രണ്ടായിരം വർഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക! 7വയറു നിറയ്‍ക്കാനാണു മനുഷ്യൻ അധ്വാനിക്കുന്നത്; എന്നാൽ, അവനു വിശപ്പടങ്ങുന്നില്ല. 8മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു ശ്രേഷ്ഠത? മറ്റുള്ളവരുടെ മുമ്പിൽ നന്നായി പെരുമാറാൻ അറിഞ്ഞതുകൊണ്ടു ദരിദ്രന് എന്താണു ഗുണം? 9മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാൾ നല്ലതു കൺമുമ്പിലുളളതിൽ തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യർഥവുമാണ്.
10നടന്നതെല്ലാം പണ്ടേ നിർണയിക്കപ്പെട്ടതാണ്. മനുഷ്യനാരെന്നും തന്നെക്കാൾ ബലവാനോട് എതിരിടാൻ അവനു കഴിയുകയില്ലെന്നും നമുക്ക് അറിയാമല്ലോ. 11കൂടുതൽ വാക്കുകൾ കൂടുതൽ മിഥ്യ; അതുകൊണ്ടു മനുഷ്യന് എന്തു നേട്ടം? 12നിഴൽപോലെ കടന്നുപോകുന്നതും വ്യർഥവുമായ ഹ്രസ്വജീവിതത്തിൽ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആർക്കു പറയാൻ കഴിയും?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUHRILTU 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: