മൊർദ്ദെഖായി ഇതെല്ലാം രേഖപ്പെടുത്തി. അഹശ്വേരോശ്രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലും അടുത്തും അകലെയുമായി പാർക്കുന്ന യെഹൂദർക്കു കത്തുകൾ കൊടുത്തയച്ചു. മൊർദ്ദെഖായി ഇങ്ങനെ അനുശാസിച്ചു: “യെഹൂദർ എല്ലാ വർഷവും ആദാർമാസം പതിന്നാലും പതിനഞ്ചും ദിവസങ്ങൾ ശത്രുക്കളിൽനിന്നു മോചനം ലഭിച്ച ദിനങ്ങളായും അവരുടെ ദുഃഖം സന്തോഷമായും വിലാപം ഉല്ലാസമായും മാറിയ മാസമായും ആചരിക്കണം. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ദരിദ്രർക്കു ദാനങ്ങൾ നല്കുകയും ചെയ്യുന്ന ദിനങ്ങളായും ആചരിക്കണം.
ESTHERI 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ESTHERI 9:20-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ