EXODUS 32
32
സ്വർണനിർമ്മിതമായ കാളക്കുട്ടി
(ആവ. 9:6-29)
1മോശ മലയിൽനിന്ന് ഇറങ്ങിവരാൻ താമസിച്ചതിനാൽ ജനം അഹരോന്റെ ചുറ്റും കൂടി. അവർ പറഞ്ഞു: “ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന മോശയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയുന്നില്ല; അതുകൊണ്ടു ഞങ്ങളെ നയിക്കാൻ ഒരു ദേവനെ ഉണ്ടാക്കിത്തരിക.” 2അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊൻവളയങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക.” 3കാതിൽ അണിഞ്ഞിരുന്ന പൊൻവളയങ്ങൾ ഊരിയെടുത്ത് അവർ അഹരോനെ ഏല്പിച്ചു. 4അദ്ദേഹം അവ മൂശയിൽ ഉരുക്കി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി കൊത്തുളികൊണ്ടു മിനുക്കുപണി ചെയ്തു. അവർ പറഞ്ഞു: “ഇസ്രായേലേ ഇതാ, നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന ദേവൻ.” 5അപ്പോൾ അഹരോൻ കാളക്കുട്ടിയുടെ മുമ്പിൽ ഒരു യാഗപീഠം പണിതു; നാളെ സർവേശ്വരന് ഉത്സവദിനം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 6അവർ അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു; അവർ തിന്നുകുടിച്ചുല്ലസിച്ചു കൂത്താടാൻ തുടങ്ങി.
7സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽനിന്നു നീ കൊണ്ടുവന്ന ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇറങ്ങിച്ചെല്ലുക. 8ഞാൻ നിർദ്ദേശിച്ചിരുന്ന വഴിവിട്ട് അവർ കാളക്കുട്ടിയെ വാർത്തുണ്ടാക്കി. ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ദൈവം എന്നു പറഞ്ഞ് അതിനെ ആരാധിക്കുകയും അതിനു യാഗങ്ങളർപ്പിക്കുകയും ചെയ്യുന്നു.” 9അവിടുന്നു മോശയോടു പറഞ്ഞു: “അവർ വളരെ ദുശ്ശാഠ്യമുള്ള ജനമാണെന്നു ഞാൻ കാണുന്നു; 10അവർക്കെതിരേ എന്റെ കോപം ജ്വലിക്കും. അത് അവരെ ദഹിപ്പിക്കും. നീ അതിനു തടസ്സം നില്ക്കരുത്; എന്നാൽ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.” 11എന്നാൽ മോശ തന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ കേണപേക്ഷിച്ചു: “മഹാശക്തിയും കരബലവുംകൊണ്ട് ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്ന അവിടുന്ന് ജനത്തോട് ഇങ്ങനെ കോപിക്കുന്നതെന്ത്? 12മലകളിൽവച്ചു സംഹരിച്ചു ഭൂമുഖത്തുനിന്നുതന്നെ അവരെ നീക്കിക്കളയണമെന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു ജനത്തെ കൂട്ടിക്കൊണ്ടു പോയത് എന്നു ഈജിപ്തുകാരെക്കൊണ്ട് എന്തിനു പറയിക്കണം. അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ. ജനത്തിനെതിരായ അവിടുത്തെ തീരുമാനം നടപ്പാക്കരുതേ. 13അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും അവിടുത്തെ സ്വന്തനാമത്തിൽ ചെയ്ത പ്രതിജ്ഞ ഓർക്കണമേ; ‘ഞാൻ നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും; ഈ സ്ഥലമെല്ലാം നിന്റെ ഭാവിതലമുറകൾക്ക് അവകാശമായി നല്കും; അവർ അതു കൈവശമാക്കും’ എന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിരുന്നല്ലോ.” 14ജനത്തിനെതിരേ എടുത്ത തീരുമാനത്തിൽനിന്നു സർവേശ്വരൻ പിന്മാറി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥം വരുത്തിയതുമില്ല.
15ഇരുവശങ്ങളിലും എഴുതിയിരുന്ന രണ്ടു സാക്ഷ്യകല്പലകകളും കൈയിലെടുത്തു മോശ മലയിൽ നിന്നിറങ്ങി. 16കല്പലകകൾ ദൈവത്തിന്റെ കരവേലയും അവയിൽ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തും ആയിരുന്നു. 17ജനത്തിന്റെ ആർപ്പുവിളി കേട്ട് യോശുവ, “പാളയത്തിൽ യുദ്ധാരവം കേൾക്കുന്നു” എന്നു മോശയോടു പറഞ്ഞു. 18എന്നാൽ മോശ പറഞ്ഞു: “വിജയികളുടെ വിജയാഘോഷമോ പരാജിതരുടെ നിലവിളിയോ അല്ല, പാട്ടു പാടുന്ന ശബ്ദമാണ് ഞാൻ കേൾക്കുന്നത്.” 19പാളയത്തിൽ എത്തിയപ്പോൾ മോശ കാളക്കുട്ടിയെ കണ്ടു. അതിന്റെ മുമ്പിൽ ജനം നൃത്തം ചെയ്യുന്നു. മോശയുടെ കോപം ആളിക്കത്തി; അദ്ദേഹം കൈയിലിരുന്ന കല്പലകകൾ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞുടച്ചുകളഞ്ഞു. 20അവർ വാർത്തുണ്ടാക്കിയ കാളക്കുട്ടിയെ എടുത്തു തീയിലിട്ടു ചുട്ടു. എന്നിട്ട് ഇടിച്ചുപൊടിച്ചു വെള്ളത്തിൽ കലക്കി ഇസ്രായേൽജനത്തെ കുടിപ്പിച്ചു. മോശ അഹരോനോടു ചോദിച്ചു: 21“ഈ മഹാപാപം ജനത്തിന്റെമേൽ വരുത്തിവയ്ക്കാൻ തക്കവിധം അവർ നിന്നോട് എന്തു ചെയ്തു?” 22അഹരോൻ പറഞ്ഞു; “അങ്ങു കോപിക്കരുതേ; തെറ്റു ചെയ്യാനുള്ള ജനത്തിന്റെ പ്രവണത അങ്ങേക്ക് അറിയാമല്ലോ. 23‘ഞങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന മോശയ്ക്ക് എന്തുപറ്റി എന്ന് അറിയുന്നില്ല. അതുകൊണ്ട് ഞങ്ങളെ നയിക്കാൻ ഒരു ദേവനെ ഉണ്ടാക്കിത്തരിക’ എന്ന് അവർ എന്നോടു പറഞ്ഞു. 24അവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു; അവർ അതെല്ലാം കൊണ്ടുവന്നു. ഞാൻ അത് തീയിലിട്ടപ്പോൾ ഈ കാളക്കുട്ടി പുറത്തുവന്നു. 25“ശത്രുക്കളുടെ മുമ്പാകെ അപഹാസ്യരാകുംവിധം ജനം അഴിഞ്ഞാടുന്നത് അഹരോൻ അവരെ നിയന്ത്രണമില്ലാതെ വിഹരിക്കാൻ വിട്ടതുകൊണ്ടാണെന്നു മോശ മനസ്സിലാക്കി. 26പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു മോശ വിളിച്ചുപറഞ്ഞു: “സർവേശ്വരന്റെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ.” ലേവ്യരെല്ലാം അദ്ദേഹത്തിന്റെ അടുക്കൽ ഒത്തുകൂടി. 27മോശ അവരോടു പറഞ്ഞു:” ഇതു സർവേശ്വരന്റെ വചനം. ഓരോരുത്തനും സ്വന്തം വാൾ അരയിൽ ധരിക്കട്ടെ; പാളയത്തിൽ വാതിൽതോറും ചെന്നു സഹോദരന്മാരെയും സ്നേഹിതരെയും അയൽക്കാരെയും കൊന്നുകളയുക.” 28മോശ കല്പിച്ചതുപോലെ ലേവ്യർ ചെയ്തു. ഏകദേശം മൂവായിരം പേരെ അവർ വെട്ടിവീഴ്ത്തി. 29സർവേശ്വരന്റെ ശുശ്രൂഷയ്ക്കായി നിങ്ങൾ സ്വയം സമർപ്പിച്ചിരിക്കുന്നു; സ്വന്തം പുത്രന്മാരെയും സഹോദരന്മാരെയും നിഗ്രഹിക്കാൻ നിങ്ങൾ മടികാണിച്ചില്ലല്ലോ; അതുകൊണ്ടു സർവേശ്വരന്റെ അനുഗ്രഹം ഇന്നുതന്നെ നിങ്ങൾക്കു ലഭിക്കും.” 30പിറ്റേ ദിവസം മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ മഹാപാപം ചെയ്തിരിക്കുന്നു; ഞാൻ സർവേശ്വരന്റെ സന്നിധിയിലേക്കു കയറിച്ചെല്ലട്ടെ. നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിഞ്ഞേക്കും.” 31മോശ സർവേശ്വരന്റെ സന്നിധിയിൽ മടങ്ങിച്ചെന്നു പറഞ്ഞു: “കഷ്ടം! ഈ ജനം മഹാപാപം ചെയ്തുപോയി; അവർ സ്വർണംകൊണ്ടു ദേവനെ ഉണ്ടാക്കി. 32അവരുടെ പാപം അവരോടു ക്ഷമിക്കണമേ. ഇല്ലെങ്കിൽ അവിടുത്തെ പുസ്തകത്തിൽ അങ്ങ് എഴുതിയിരിക്കുന്ന എന്റെ പേരു മായിച്ചു കളഞ്ഞാലും.” 33അവിടുന്നു മോശയോടു പറഞ്ഞു: “എനിക്കെതിരായി പാപം ചെയ്തവന്റെ പേരു മാത്രമേ എന്റെ പുസ്തകത്തിൽനിന്നു നീക്കം ചെയ്യൂ. 34നീ പോയി ഞാൻ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതൻ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാൽ ശിക്ഷാദിവസം ഞാൻ അവരുടെ പാപത്തിനു ശിക്ഷ നല്കും.” 35കാളക്കുട്ടിയെ ഉണ്ടാക്കാൻ ജനം അഹരോനെ നിർബന്ധിച്ചതുകൊണ്ടു സർവേശ്വരൻ അവരുടെമേൽ ഒരു ബാധ അയച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 32: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: