EZEKIELA 15
15
മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, മുന്തിരിച്ചെടിക്ക് ഇതരവൃക്ഷങ്ങളെക്കാൾ എന്താണു മേന്മ? കാട്ടിലെ മരങ്ങളുടെ ചില്ലയെക്കാൾ അതിന്റെ ചില്ലകൾക്ക് എന്തു സവിശേഷത? 3എന്തെങ്കിലും നിർമിക്കാൻ അതിന്റെ തടി ഉപകരിക്കുമോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതുകൊണ്ട് നിർമിക്കാമോ? 4അതു വിറകായി അടുപ്പിൽ വയ്‍ക്കുന്നു. അതിന്റെ ഇരുവശവും കത്തിയശേഷം മധ്യഭാഗം കരിക്കട്ട ആയിത്തീർന്നാൽ അതെന്തിനെങ്കിലും കൊള്ളാമോ? 5അതു തീയിൽ ഇടുന്നതിനുമുമ്പ് ഒന്നിനും ഉപകരിച്ചില്ല. പിന്നെ കത്തി കരിക്കട്ട ആയശേഷം എന്തിനെങ്കിലും ഉപകരിക്കുമോ? 6അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിലുള്ള മുന്തിരിച്ചെടിയെ തീയിലിടുന്നതുപോലെ യെരൂശലേം നിവാസികളെ ഞാൻ തീയിലിടും. 7അവർക്കെതിരെ ഞാൻ മുഖം തിരിക്കും. അവർ തീയിൽനിന്നു പുറത്തു കടന്നാലും തീ അവരെ ദഹിപ്പിച്ചുകളയും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അറിയും. 8അവർ എന്നോട് അവിശ്വസ്തരായി വർത്തിച്ചതിനാൽ ഞാൻ അവരുടെ ദേശത്തെ ശൂന്യമാക്കും. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 15: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: