EZEKIELA 2
2
സർവേശ്വരൻ യെഹെസ്കേലിനെ വിളിക്കുന്നു
1“മനുഷ്യപുത്രാ, എഴുന്നേറ്റു നില്ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.” 2ഇങ്ങനെ എന്നോടു പറഞ്ഞപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്നിൽ പ്രവേശിച്ച് എന്നെ എഴുന്നേല്പിച്ചു നിർത്തി. അവിടുന്നു സംസാരിക്കുന്നതു ഞാൻ കേട്ടു. 3അവിടുന്ന് എന്നോടു കല്പിച്ചു: “മനുഷ്യപുത്രാ, ധിക്കാരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. അവരും അവരുടെ പിതാക്കന്മാരും എന്നോടു ധിക്കാരം കാട്ടി, എന്റെ നേരെ അതിക്രമം പ്രവർത്തിച്ചു. 4അവർ ദുശ്ശാഠ്യക്കാരും കഠിനഹൃദയമുള്ളവരുമാണ്. അവരുടെ അടുക്കലേക്കാണു ഞാൻ നിന്നെ അയയ്ക്കുന്നത്. സർവേശ്വരനായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക. 5ധിക്കാരികളായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ. അങ്ങനെ അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെന്ന് അവർ അറിയട്ടെ. 6മനുഷ്യപുത്രാ, അവരെയോ, അവരുടെ വാക്കുകളെയോ നീ ഭയപ്പെടേണ്ടാ; മുൾച്ചെടികളും മുള്ളും നിന്റെ ചുറ്റും ഉണ്ടായിരിക്കാം; നിനക്കു തേളുകളുടെമേൽ ഇരിക്കേണ്ടിവന്നേക്കാം; 7എന്നാലും അവരുടെ വാക്കുകളോ, നോട്ടമോ കണ്ടു ഭയപ്പെടരുത്; അവർ ധിക്കാരികളാണല്ലോ. കേട്ടാലും ഇല്ലെങ്കിലും എന്റെ വചനം അവരോടു പ്രസ്താവിക്കുക. അവർ നിഷേധികളായ ജനമാണല്ലോ.
8“മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക; നിഷേധികളായ ആ ജനത്തെപ്പോലെ നീ നിഷേധിയാകരുത്. നീ വായ് തുറന്ന് ഞാൻ തരുന്നതു ഭക്ഷിക്കുക.” 9ഞാൻ നോക്കിയപ്പോൾ നീട്ടിയ ഒരു കരം കണ്ടു. അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു. 10അത് എന്റെ മുമ്പിൽ നിവർത്തപ്പെട്ടു. അതിന്റെ ഇരുവശങ്ങളിലും വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: