EZEKIELA 6
6
വിഗ്രഹാരാധനയ്ക്കെതിരെ
1എനിക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 2“മനുഷ്യപുത്രാ, ഇസ്രായേലിലെ പർവതങ്ങൾക്ക് അഭിമുഖമായി നിന്ന് അവയ്ക്കെതിരായി പ്രവചിക്കുക; നീ ഇങ്ങനെ പറയണം; 3ഇസ്രായേലിലെ പർവതങ്ങളേ, സർവേശ്വരനായ കർത്താവിന്റെ വചനം കേൾക്കുക; മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും അവിടുന്ന് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കും. നിങ്ങളുടെ പൂജാഗിരികളെ ഞാൻ നശിപ്പിക്കും. 4നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കപ്പെടും. നിങ്ങളിൽ വധിക്കപ്പെട്ടവരെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പിലേക്ക് എറിയും. 5ഞാൻ ഇസ്രായേൽജനത്തിന്റെ മൃതദേഹങ്ങൾ അവർ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും. ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും വിതറും. 6നിങ്ങളുടെ നഗരങ്ങളെ നശിപ്പിക്കും; നിങ്ങളുടെ പൂജാഗിരികളെ ശൂന്യമാക്കും. അങ്ങനെ നിങ്ങളുടെ യാഗപീഠങ്ങൾ നശിപ്പിച്ചു ശൂന്യമാക്കപ്പെടും. നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്തു നശിപ്പിക്കപ്പെടും. ധൂപപീഠങ്ങൾ തകർക്കപ്പെടും. നിങ്ങളുടെ കരവേലകളെല്ലാം തുടച്ചു നീക്കപ്പെടും. 7നിങ്ങളിൽ കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യത്തിൽ വീഴും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ മനസ്സിലാക്കും.
8“എങ്കിലും ഞാൻ നിങ്ങളിൽ ഏതാനും പേരെ വാളിൽനിന്നു രക്ഷിച്ചു ശേഷിപ്പിക്കും. അവരെ ജനതകളുടെ ഇടയിൽ ചിതറിക്കും. 9രക്ഷപെട്ടവരായ നിങ്ങൾ വിജാതീയരുടെ ഇടയിൽ പ്രവാസികളായി കഴിയുമ്പോൾ നിങ്ങൾ അവിശ്വസ്തരായി എന്നെ വിട്ടകലുകയും വിഗ്രഹങ്ങളുടെ പിന്നാലെ പോവുകയും ചെയ്തപ്പോൾ ഞാൻ എത്രമാത്രം ദുഃഖിച്ചു എന്നു നിങ്ങൾ ഓർക്കും. അപ്പോൾ നിങ്ങളുടെ മ്ലേച്ഛതകളും തിന്മകളും ഓർത്തു നിങ്ങൾ സ്വയം വെറുക്കും. 10ഞാനാണ് സർവേശ്വരനെന്നും ഈ അനർഥങ്ങൾ വരുത്തുമെന്നു ഞാൻ പറഞ്ഞതു വെറുതെയല്ലെന്നും അവർ അപ്പോൾ ഗ്രഹിക്കും.”
11സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “കൈ കൊട്ടുകയും നിലത്തു ചവിട്ടുകയും ചെയ്തുകൊണ്ടു പറയുക; ഇസ്രായേൽജനത്തിന്റെ തിന്മ നിറഞ്ഞ മ്ലേച്ഛതകൾ നിമിത്തം അവർക്കു ദുരിതം! അവർ യുദ്ധവും ക്ഷാമവും പകർച്ചവ്യാധിയും നിമിത്തം നശിക്കും; 12അകലെയുള്ളവൻ പകർച്ചവ്യാധികൊണ്ടും അടുത്തുള്ളവൻ വാളുകൊണ്ടും അവശേഷിക്കുന്നവൻ ക്ഷാമംകൊണ്ടും മരിക്കും. ഇങ്ങനെ എന്റെ ക്രോധം അവരുടെമേൽ പൂർണമായി ചൊരിയും. 13എല്ലാ കുന്നുകളിലും മലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ഇലപ്പടർപ്പുള്ള കരുവേലകമരത്തിൻകീഴിലും വിഗ്രഹങ്ങൾക്കു സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ച എല്ലാ സ്ഥലങ്ങളിലും ബലിപീഠങ്ങളുടെ ചുറ്റും വിഗ്രഹങ്ങളുടെ ഇടയിലും വധിക്കപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അറിയും. 14ഞാൻ അവരുടെ നേരേ കൈ നീട്ടി മരുഭൂമിമുതൽ രിബ്ലാവരെയുള്ള അവരുടെ വാസസ്ഥലങ്ങളെല്ലാം ശൂന്യമാക്കും. അപ്പോൾ ഞാനാണ് സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: