EZEKIELA 9
9
യെരൂശലേം ശിക്ഷിക്കപ്പെടുന്നു
1അവിടുന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതു ഞാൻ കേട്ടു. “നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളുമായി എന്റെ അടുത്തു വരുവിൻ.” 2അപ്പോൾ ആറു പേർ മാരകായുധങ്ങളുമായി ഉത്തരദിക്കിലേക്കുള്ള മുകളിലത്തെ കവാടം വഴിയായി വന്നു. അവരുടെകൂടെ ചണവസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നു. എഴുത്തുസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു സഞ്ചിയും അയാൾ പാർശ്വത്തിൽ വഹിച്ചിരുന്നു. അവർ ഓടുകൊണ്ടു നിർമിച്ച യാഗപീഠത്തിന്റെ മുമ്പിൽച്ചെന്നു നിന്നു.
3ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കെരൂബുകളിൽനിന്നു പുറപ്പെട്ട് ആലയത്തിന്റെ വാതിൽപ്പടിക്കലെത്തി. എഴുത്തു സാമഗ്രികളുമായി നിന്ന ചണവസ്ത്രധാരിയെ അവിടുന്നു വിളിച്ചു. 4സർവേശ്വരൻ അവനോടു കല്പിച്ചു: “നീ യെരൂശലേംനഗരത്തിലൂടെ നടന്ന് അവിടെ നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവരുടെ നെറ്റിയിൽ ഒരു അടയാളമിടുക.” 5മറ്റുള്ളവരോടു ഞാൻ കേൾക്കെ അവിടുന്ന് ആജ്ഞാപിച്ചു: “അവന്റെ പിന്നാലെ നിങ്ങൾ ചെന്നു സംഹാരം തുടങ്ങുവിൻ. ആരെയും വെറുതെ വിടരുത്. ആരോടും കരുണ കാണിക്കയും അരുത്. 6വൃദ്ധജനങ്ങളെയും യുവാക്കളെയും യുവതികളെയും ശിശുക്കളെയും സ്ത്രീകളെയും വധിക്കുവിൻ. എന്നാൽ നെറ്റിയിൽ അടയാളമുള്ള ആരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽ നിന്നുതന്നെ ഇത് ആരംഭിക്കുവിൻ. “അങ്ങനെ അവർ ദേവാലയത്തിനു മുമ്പിലുണ്ടായിരുന്ന ജനപ്രമാണികളുടെ ഇടയിൽനിന്നു സംഹാരം ആരംഭിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: 7“ഈ മന്ദിരത്തെ അശുദ്ധമാക്കുവിൻ. ഇതിന്റെ അങ്കണത്തെ മൃതശരീരങ്ങൾകൊണ്ടു നിറയ്ക്കുവിൻ. അങ്ങനെ മുമ്പോട്ടു നീങ്ങുവിൻ.” അവർ അങ്ങനെ നഗരത്തിൽ സംഹാരം നടത്തി മുന്നേറി. 8അവർ സംഹാരം തുടരുകയും ഞാൻ മാത്രം ശേഷിക്കുകയും ചെയ്തപ്പോൾ ഞാൻ സാഷ്ടാംഗം വീണു നിലവിളിച്ചു. “സർവേശ്വരനായ കർത്താവേ, അവിടുത്തെ ക്രോധം യെരൂശലേമിന്മേൽ ചൊരിയുമ്പോൾ ഇസ്രായേല്യരിൽ അവശേഷിക്കുന്നവരെയെല്ലാം അവിടുന്ന് ഒന്നൊഴിയാതെ നശിപ്പിക്കുമോ?” 9അപ്പോൾ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെയും യെഹൂദായുടെയും അകൃത്യം അളവറ്റതാണ്. ദേശമാകമാനം രക്തപാതകവും അനീതിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ‘സർവേശ്വരൻ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് ഇതു കാണുന്നില്ല.’ 10എന്നാൽ ഞാൻ അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കുകയുമില്ല; അവരുടെ പ്രവൃത്തികൾക്കു തക്ക ശിക്ഷ ഞാൻ നല്കും.”
11പാർശ്വത്തിൽ എഴുത്തുസാമഗ്രികളുള്ള ചണവസ്ത്രധാരി തിരിച്ചുവന്നു. “അങ്ങയുടെ കല്പന ഞാൻ നിറവേറ്റി” എന്ന് അറിയിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: