EZRA 2

2
പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ
(നെഹെ. 7:5-73)
1ബാബിലോൺരാജാവായ നെബുഖദ്നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്ന പ്രവാസികളിൽ തങ്ങളുടെ പട്ടണമായ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നവർ താഴെ പറയുന്നവരാണ്. 2സെരുബ്ബാബേലിന്റെ കൂടെ വന്നവർ: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ. 3ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണം: പരോശിന്റെ വംശജർ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്. 4ശെഫത്യായുടെ വംശജർ മൂന്നൂറ്റി എഴുപത്തിരണ്ട്. 5ആരഹിന്റെ വംശജർ എഴുനൂറ്റെഴുപത്തഞ്ച്. 6യേശുവയുടെയും യോവാബിന്റെയും വംശജർ, അതായത് പഹത്-മോവാബിന്റെ വംശജർ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്. 7ഏലാമിന്റെ വംശജർ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. 8സത്ഥൂവിന്റെ വംശജർ തൊള്ളായിരത്തി നാല്പത്തഞ്ച്. 9സക്കായിയുടെ വംശജർ എഴുനൂറ്ററുപത്. 10ബാനിയുടെ വംശജർ അറുനൂറ്റി നാല്പത്തിരണ്ട്. 11ബേബായിയുടെ വംശജർ അറുനൂറ്റി ഇരുപത്തിമൂന്ന്. 12അസ്ഗാദിന്റെ വംശജർ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. 13അദോനീക്കാമിന്റെ വംശജർ അറുനൂറ്ററുപത്താറ്. 14ബിഗ്വായുടെ വംശജർ രണ്ടായിരത്തി അൻപത്താറ്. ആദിന്റെ വംശജർ നാനൂറ്റമ്പത്തിനാല്. 15-16ആതേരിന്റെ, അതായത് ഹിസ്കീയായുടെ വംശജർ തൊണ്ണൂറ്റെട്ട്. 17ബേസായിയുടെ വംശജർ മുന്നൂറ്റി ഇരുപത്തിമൂന്ന്. 18യോരായുടെ വംശജർ നൂറ്റിപന്ത്രണ്ട്. 19ഹാശൂമിന്റെ വംശജർ ഇരുനൂറ്റി ഇരുപത്തിമൂന്ന്. 20ഗിബ്ബാരിന്റെ വംശജർ തൊണ്ണൂറ്റഞ്ച്. 21ബേത്‍ലഹേമ്യർ നൂറ്റി ഇരുപത്തിമൂന്ന്. നെതോഫാത്യർ അമ്പത്താറ്. 22-23അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. 24അസ്മാവെത്യർ നാല്പത്തിരണ്ട്. 25കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്. 26രാമായിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റി ഇരുപത്തൊന്ന്. 27മിഖ്മാശ്യർ നൂറ്റി ഇരുപത്തിരണ്ട്. 28ബേഥേൽ, ഹായി നിവാസികൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്, 29നെബോ നിവാസികൾ അമ്പത്തിരണ്ട്, 30മഗ്ബീശ് നിവാസികൾ നൂറ്റമ്പത്താറ്, 31മറ്റേ ഏലാമിലെ നിവാസികൾ ആയിരത്തി ഇരുനൂറ്റമ്പത്തിനാല്. 32ഹാരീം നിവാസികൾ മുന്നൂറ്റിരുപത്. 33ലോദ്, ഹാദിദ്, ഓനോ നിവാസികൾ എഴുനൂറ്റി ഇരുപത്തഞ്ച്. 34യെരീഹോ നിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്. 35സെനായാ നിവാസികൾ മൂവായിരത്തറുനൂറ്റി മുപ്പത്. 36പുരോഹിതർ: യേശുവയുടെ ഭവനത്തിലെ യെദയ്യായുടെ വംശജർ തൊള്ളായിരത്തെഴുപത്തിമൂന്ന്. 37ഇമ്മേരിന്റെ വംശജർ ആയിരത്തമ്പത്തിരണ്ട്. 38പശ്ഹൂരിന്റെ വംശജർ ആയിരത്തി ഇരുനൂറ്റിനാല്പത്തേഴ്. 39ഹാരീമിന്റെ വംശജർ ആയിരത്തിപ്പതിനേഴ്. 40ലേവ്യർ: ഹോദവ്യായുടെ വംശജരിൽ യേശുവയുടെയും കദ്മീയേലിന്റെയും വംശജർ എഴുപത്തിനാല്. 41ഗായകർ: ആസാഫ്യർ നൂറ്റി ഇരുപത്തെട്ട്. 42വാതിൽ കാവല്‌ക്കാരുടെ വംശജർ: ശല്ലൂമിന്റെ വംശജർ, ആതേരിന്റെ വംശജർ, തല്മോന്റെ വംശജർ, അക്കൂബിന്റെ വംശജർ, ഹതീതയുടെ വംശജർ, ശോബായിയുടെ വംശജർ, ആകെ നൂറ്റിമുപ്പത്തൊമ്പത്. 43ദേവാലയ സേവകർ: സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, 44തബ്ബായോത്തിന്റെ വംശജർ, കേരോസിന്റെ വംശജർ, സീയാഹായുടെ വംശജർ, പാദോന്റെ വംശജർ, 45ലെബാനായുടെയും ഹഗാബായുടെയും അക്കൂബിന്റെയും വംശജർ, 46ഹാഗാബിന്റെയും ശൽമായിയുടെയും ഹാനാന്റെയും വംശജർ, 47ഗിദ്ദേലിന്റെയും ഗഹരിന്റെയും രെയായായുടെയും വംശജർ, 48രെസീന്റെയും നെക്കോദയുടെയും ഗസ്സാമിന്റെയും വംശജർ, 49ഉസ്സയുടെയും പാസേഹായുടെയും ബേസായിയുടെയും വംശജർ, 50അസ്നയുടെയും മെയൂനിമിന്റെയും നെഫീസിമിന്റെയും വംശജർ, 51ബക്ബുക്കിന്റെയും ഹക്കൂഫയുടെയും ഹർഹൂരിന്റെയും വംശജർ, 52ബസ്‍ലൂത്തിന്റെയും മെഹീദയുടെയും ഹർശയുടെയും വംശജർ, 53ബർക്കോസിന്റെയും സീസെരയുടെയും തേമഹിന്റെയും വംശജർ, 54നെസീഹയുടെയും ഹതീഫയുടെയും വംശജർ.
55ശലോമോന്റെ ദാസന്മാരുടെ വംശജർ: സോതായിയുടെയും ഹസോഫേരെത്തിന്റെയും പെരുദയുടെയും വംശജർ, 56യാലായുടെയും ദർക്കോന്റെയും ഗിദ്ദേലിന്റെയും വംശജർ, 57ശെഫത്യായുടെയും ഹത്തീലിന്റെയും പോക്കേരെത്ത്-ഹസ്സെബയീമിന്റെയും ആമിയുടെയും വംശജർ.
58ദേവാലയ ശുശ്രൂഷകരും ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടി ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്. 59തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ട 60ദെലെയാ, തോബീയാ, നെക്കോദ എന്നീ വംശജരുടെ പിതൃഭവനമോ, വംശാവലിയോ അറിഞ്ഞുകൂടായ്കയാൽ അവർ ഇസ്രായേല്യർ തന്നെയാണോ എന്നു തെളിയിക്കാൻ കഴിഞ്ഞില്ല. അവർ ആകെ അറുനൂറ്റിഅമ്പത്തിരണ്ട് പേരായിരുന്നു. 61പുരോഹിത വംശജർ: ഹബയ്യാ, ഹക്കോസ്, ബർസില്ലായ് എന്നിവരുടെ വംശജർ. ബർസില്ലായ് കുലത്തിന്റെ പൂർവപിതാവ് ഗിലെയാദുകാരനായ ബർസില്ലായുടെ പുത്രിമാരിൽ ഒരുവളെ വിവാഹം ചെയ്യുകയും അയാളുടെ പിൻതലമുറക്കാർ ബർസില്ലായ് എന്ന കുലനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 62ഇവരുടെ പൗരോഹിത്യപൈതൃകം തെളിയിക്കാൻ രേഖയൊന്നും ഉണ്ടായിരുന്നില്ല. വംശപാരമ്പര്യം തെളിയിക്കാൻ കഴിയാഞ്ഞതുകൊണ്ട് അവരെ അശുദ്ധരായി ഗണിച്ച് പൗരോഹിത്യത്തിൽനിന്നു പുറന്തള്ളി. 63ഊറീം, തുമ്മീം എന്നിവ മുഖേന ദൈവഹിതം ആരായാൻ ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അവർ അതിവിശുദ്ധഭോജനം ഭക്ഷിക്കരുതെന്ന് ദേശാധിപതി വിധിച്ചു. 64നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരാണ് പ്രവാസത്തിൽനിന്നു തിരിച്ചുവന്നത്. 65കൂടാതെ അവർക്ക് ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴു ദാസീദാസന്മാരും ഇരുനൂറു ഗായികാഗായകന്മാരും ഉണ്ടായിരുന്നു. 66എഴുനൂറ്റിമുപ്പത്താറു കുതിര, ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുത, നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകം, 67ആറായിരത്തെഴുനൂറ്റി ഇരുപതു കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. 68യെരൂശലേമിൽ സർവേശ്വരന്റെ ആലയത്തിന്റെ സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ചില പിതൃഭവനത്തലവന്മാർ ദേവാലയം യഥാസ്ഥാനത്ത് നിർമ്മിക്കാൻ സ്വമേധാദാനങ്ങൾ അർപ്പിച്ചു. 69അവർ തങ്ങളുടെ കഴിവിനൊത്ത് നിർമ്മാണനിധിയിൽ അർപ്പിച്ചു; അത് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും ആയിരുന്നു. 70പുരോഹിതന്മാരും ലേവ്യരും ജനങ്ങളിൽ ചിലരും യെരൂശലേമിലും ചുറ്റുപാടും താമസിച്ചു. ഗായകരും ദ്വാരപാലകന്മാരും ദേവാലയശുശ്രൂഷകരും തങ്ങളുടെ നഗരങ്ങളിൽ പാർത്തു. അങ്ങനെ എല്ലാ ഇസ്രായേല്യരും അവിടെ പാർപ്പുറപ്പിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZRA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക