EZRA മുഖവുര
മുഖവുര
ദിനവൃത്താന്തപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്കുശേഷം നടന്ന കാര്യങ്ങളാണ് എസ്രായിലെ പ്രതിപാദ്യം. ബാബിലോണിൽ പ്രവാസികളായി വസിച്ചിരുന്ന യെഹൂദന്മാരിൽ ഒരു സംഘം യെരൂശലേമിൽ തിരിച്ചെത്തി. അവർ അവിടെ ഒരു പുതിയ ജീവിതം ആരംഭിച്ചു; ദൈവാരാധനയും പുനരാരംഭിച്ചു. എസ്രായിൽ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.
പ്രതിപാദ്യക്രമം
1. പേർഷ്യൻ ചക്രവർത്തി സൈറസിന്റെ ആജ്ഞപ്രകാരം ഒരു സംഘം യെഹൂദന്മാർ യെരൂശലേമിലേക്കു മടങ്ങുന്നു. 1:1-2:70
2. ദേവാലയത്തിന്റെ പുനർനിർമ്മാണം, പ്രതിഷ്ഠ, ആരാധനയുടെ പുനരാരംഭം 3:1-6:22
3. ധർമശാസ്ത്രപണ്ഡിതനായ പുരോഹിതൻ എസ്രായുടെ നേതൃത്വത്തിൽ മറ്റൊരു സംഘം യെരൂശലേമിൽ വരുന്നു. ഇസ്രായേലിന്റെ ആത്മീയ പാരമ്പര്യത്തിനൊത്തു ജനങ്ങളുടെ സാമൂഹികവും മതപരവുമായ ജീവിതം പുനഃസംവിധാനം ചെയ്യാൻ അദ്ദേഹം സഹായിക്കുന്നു 7:1-10:44
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZRA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.