GENESIS 49
49
യാക്കോബിന്റെ അന്ത്യവാക്കുകൾ
1യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങൾ ഒന്നിച്ചുവരിക. ഭാവിയിൽ നിങ്ങൾക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്നു ഞാൻ പറയാം.” 2യാക്കോബിന്റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിൻ.
നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ
വാക്കുകൾ ശ്രദ്ധിക്കുവിൻ.
3രൂബേൻ, നീ എന്റെ കടിഞ്ഞൂൽപുത്രൻ.
എന്റെ ബലവും എന്റെ ശക്തിയുടെ
ആദ്യഫലവും;
ഊറ്റത്തിൽ നീ ഒന്നാമൻ.
4വെള്ളംപോലെ അസ്ഥിരനായ നീ,
ശ്രേഷ്ഠനായിത്തീരുകയില്ല;
നീ നിന്റെ പിതാവിന്റെ കിടക്കയിൽ കയറി
അതിനെ അശുദ്ധമാക്കിയല്ലോ.
5ശിമെയോനും ലേവിയും സഹോദരന്മാർ;
അവരുടെ വാളുകൾ അക്രമത്തിനുള്ള
ആയുധങ്ങൾ തന്നെ.
6എന്റെ മനസ്സ് അവരുടെ ആലോചനയിൽ
പങ്കുചേരാതിരിക്കട്ടെ;
എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ
ചേരാതിരിക്കട്ടെ.
കോപംകൊണ്ട് അവർ മനുഷ്യരെ കൊല്ലുന്നു.
അവരുടെ ദുശ്ശാഠ്യത്തിൽ അവർ
കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി.
7അവരുടെ കോപം അത്യുഗ്രം;
അവരുടെ ക്രോധം അതിക്രൂരം;
അവ ശപിക്കപ്പെടട്ടെ.
ഞാൻ അവരെ യാക്കോബിൽ വിഭജിക്കും.
ഇസ്രായേലിൽ ചിതറിക്കും.
8യെഹൂദായേ, നിന്റെ സഹോദരന്മാർ നിന്നെ
പുകഴ്ത്തും;
ശത്രുക്കളുടെ കഴുത്തിൽ നീ പിടിമുറുക്കും;
നിന്റെ സഹോദരന്മാർ നിന്നെ നമസ്കരിക്കും.
9യെഹൂദാ ഒരു സിംഹക്കുട്ടി;
ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു;
അവൻ സിംഹത്തെയും സിംഹിയെയും
പോലെ പതുങ്ങിക്കിടക്കുന്നു.
അവനെ എഴുന്നേല്പിക്കാൻ ആരു
ധൈര്യപ്പെടും?
10യെഹൂദായിൽനിന്നു ചെങ്കോലും,
അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ
ദണ്ഡും അതിന്റെ അവകാശി
വരുന്നതുവരെ മാറുകയില്ല.
11ചെറുകഴുതയെ മുന്തിരിവള്ളിയിൽ
അവൻ ബന്ധിക്കുന്നു;
കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയിൽ
തന്നെ കെട്ടുന്നു.
വീഞ്ഞിൽ തന്റെ വസ്ത്രവും ദ്രാക്ഷാരസ
ത്തിൽ തന്റെ അങ്കിയും അലക്കുന്നു.
12വീഞ്ഞു കുടിച്ച് അവന്റെ കണ്ണു ചുവക്കും;
പാൽ കുടിച്ച് അവന്റെ പല്ലു വെളുക്കും.
13സെബൂലൂന്റെ പാർപ്പിടം കടൽക്കര.
അവന്റെ തീരം കപ്പലുകളുടെ
അഭയസങ്കേതം.
അവന്റെ ദേശം സീദോൻവരെ
വ്യാപിച്ചിരിക്കും.
14ഇസ്സാഖാർ ബലമുള്ള കഴുത.
അവൻ ആട്ടിൻതൊഴുത്തുകളുടെ
ഇടയിൽ കിടക്കും.
15വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര
മായും അവൻ കണ്ടു.
അതുകൊണ്ട് ചുമടെടുക്കുന്നതിന് അവൻ
ചുമൽ താഴ്ത്തിക്കൊടുത്തു.
അങ്ങനെ അവൻ അടിമവേലയ്ക്ക്
നിർബന്ധിതനായി.
16ഇസ്രായേലിലെ മറ്റുഗോത്രങ്ങൾപോലെ
ദാൻ സ്വന്തം ജനങ്ങൾക്കു ന്യായംവിധിക്കും.
17ദാൻ വഴിയിൽ ഒരു സർപ്പം,
പാതയിൽ ഒരു അണലി,
അവൻ കുതിരയുടെ കുതികാലിൽ കടിക്കും;
അതിന്മേൽ യാത്ര ചെയ്യുന്നവർ
മലർന്നുവീഴും.
18സർവേശ്വരാ, വിടുതലിനായി ഞാൻ
കാത്തിരിക്കുന്നു.
19ഗാദിനെ കൊള്ളക്കാർ കവർച്ചചെയ്യും.
എന്നാൽ അവൻ അവരെ
പിന്തുടർന്നോടിക്കും.
20ആശേരിന്റെ ആഹാരം സമ്പുഷ്ടമായിരിക്കും;
സ്വാദിഷ്ടമായ രാജകീയഭോജനം
അവനു ലഭിക്കും.
21നഫ്താലി സ്വതന്ത്രയായ മാൻപേട.
അത് അഴകുള്ള മാൻപേടകൾക്കു
ജന്മം നല്കുന്നു.
22യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം;
നീരുറവിന്നരികെ നില്ക്കുന്ന
ഫലസമൃദ്ധമായ വൃക്ഷം തന്നെ.
അതിന്റെ ചില്ലകൾ മതിലിലേക്ക് ചാഞ്ഞു
കിടക്കുന്നു
23വില്ലാളികൾ അവനെ ക്രൂരമായി
ആക്രമിച്ചു;
അമ്പും വില്ലുമായി പിന്തുടർന്നു
മുറിവേല്പിച്ചു
24എന്നാൽ അവന്റെ വില്ല് ചഞ്ചലമാകയില്ല;
യാക്കോബിന്റെ ശക്തിയും,
ഇസ്രായേലിന്റെ പാറയും
ഇടയനുമായവന്റെ കരങ്ങളാൽ അവന്റെ
ഭുജങ്ങൾ കരുത്തുകാട്ടി.
25നിന്റെ പിതാവിന്റെ ദൈവം നിന്നെ
സഹായിക്കും.
സർവശക്തനായ ദൈവം മീതെ ആകാശ
ത്തിൽനിന്നുള്ള അനുഗ്രഹങ്ങളാലും താഴെ
ആഴങ്ങളിൽനിന്നുള്ള അനുഗ്രഹങ്ങളാലും
നിന്നെ ധന്യനാക്കും;
സ്തനങ്ങളുടെയും ഗർഭാശയത്തിന്റെയും
അനുഗ്രഹങ്ങൾ നിനക്കു നല്കും.
26നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ ശാശ്വത
ഗിരിനിരകളെക്കാൾ കരുത്തുറ്റതാണ്.
അവ യോസേഫിന്റെ ശിരസ്സിൽ,
സഹോദരന്മാരിൽ ഉൽക്കൃഷ്ടനായവന്റെ
നെറുകയിൽ ആവസിക്കട്ടെ.
27ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതൽ അവൻ ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു.
28ഇവരാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാർ; അവരിൽ ഓരോരുത്തർക്കും ചേർന്നവിധം അവരെ അനുഗ്രഹിച്ച് യാക്കോബു പറഞ്ഞ വാക്കുകൾ ഇവയായിരുന്നു.
യാക്കോബിന്റെ അന്ത്യം
29യാക്കോബു പുത്രന്മാരോടു കല്പിച്ചു: “ഞാൻ മരിച്ച് എന്റെ പിതാക്കന്മാരോട് ചേരാൻ പോകുന്നു. കനാൻദേശത്ത് മമ്രെക്കു കിഴക്കു ഹിത്യനായ എഫ്രോനിൽനിന്നു വാങ്ങിയ മക്പേലായിലെ ഗുഹയിൽ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ സംസ്കരിക്കണം. 30ആ ഗുഹയും അതിന്റെ ചുറ്റുമുള്ള നിലവും ഹിത്യനായ എഫ്രോനിൽനിന്നു ശ്മശാനമായി ഉപയോഗിക്കാൻ അബ്രഹാം വിലയ്ക്കു വാങ്ങിയതാണ്. 31അവിടെ അബ്രഹാമിനെയും ഭാര്യ സാറായെയും സംസ്കരിച്ചു. അവിടെത്തന്നെയാണ് ഇസ്ഹാക്കിനെയും റിബേക്കായെയും സംസ്കരിച്ചത്; എന്റെ ഭാര്യ ലേയായെ ഞാൻ സംസ്കരിച്ചതും അവിടെയാണ്. 32ആ നിലവും അതിലെ ഗുഹയും ഹിത്യരിൽനിന്നു വിലകൊടുത്തു വാങ്ങിയതാണ്.” 33ഇപ്രകാരം പുത്രന്മാരോട് ആജ്ഞാപിച്ചശേഷം യാക്കോബു കട്ടിലിൽ കിടന്ന്; അന്ത്യശ്വാസം വലിച്ചു. അങ്ങനെ യാക്കോബ് തന്റെ പിതാക്കന്മാരോടു ചേർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 49: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: