HEBRAI മുഖവുര

മുഖവുര
ആദ്യകാലത്ത് ക്രൈസ്തവസഭയ്‍ക്ക് നിരവധി പീഡനങ്ങൾ സഹിക്കേണ്ടിവന്നു. ക്രിസ്ത്യാനികൾ വിശ്വാസം പരിത്യജിക്കുമോ എന്നു ശങ്കിക്കത്തക്ക ഒരു വിപൽസന്ധിയായിരുന്നു അത്. ഈ ഘട്ടത്തിൽ അവരെ ധൈര്യപ്പെടുത്തുന്നതിനാണ് ലേഖകൻ ഈ കത്തെഴുതിയത്. ദൈവത്തിന്റെ ആത്യന്തികമായ വെളിപാടാണ് ക്രിസ്തു എന്ന് എഴുത്തുകാരൻ സമർഥിക്കുന്നു. മൂന്നു കാര്യങ്ങൾ അദ്ദേഹം ഊന്നിപ്പറയുന്നു.
1. പീഡനം സഹിച്ച് തന്റെ പിതാവായ ദൈവത്തെ അനുസരിച്ച യേശു നിത്യനായ ദൈവപുത്രനാണ്. പഴയനിയമത്തിലെ പ്രവാചകന്മാരെയും മാലാഖമാരെയുംകാൾ എന്നല്ല മോശയെക്കാൾ പോലും ഉന്നതനാണു യേശു.
2. പഴയനിയമത്തിലെ പുരോഹിതന്മാരെക്കാൾ ശ്രേഷ്ഠനായ നിത്യ മഹാപുരോഹിതനാണ് യേശു എന്നു ദൈവം തന്നെ പ്രഖ്യാപനം ചെയ്തിരിക്കുന്നു.
3. യേശുവിൽ വിശ്വസിക്കുന്നതുമൂലം പാപത്തിൽനിന്നും ഭയത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കപ്പെടുന്നു.
മഹാപുരോഹിതനായ യേശു ആണു യഥാർഥ രക്ഷ മനുഷ്യനു നല്‌കുന്നത്. എബ്രായ മതത്തിലെ മൃഗബലികളും ആചാരങ്ങളും യഥാർഥ രക്ഷയുടെ നിഴൽ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ മഹാപൗരോഹിത്യം എന്നതാണ് ഈ ലേഖനത്തിലെ മുഖ്യ പ്രമേയം.
അവസാനത്തോളം വിശ്വസ്തരായിരിക്കുവാൻ അനുവാചകരോട് അഭ്യർഥിക്കുന്നു. എത്രതന്നെ കഷ്ടതകളും പീഡനങ്ങളും ഉണ്ടായാലും യേശുവിൽ ദൃഷ്‍ടിയുറപ്പിച്ചുകൊണ്ടു മുന്നോട്ടുപോകുവാൻ ലേഖകൻ ഉദ്ബോധിപ്പിക്കുന്നു. ചില ഉപദേശങ്ങളും മുന്നറിയിപ്പുകളും നല്‌കിക്കൊണ്ട് ലേഖനം ഉപസംഹരിക്കുന്നു.
പ്രതിപാദ്യക്രമം
ക്രിസ്തു ദൈവത്തിന്റെ പൂർണമായ വെളിപാട് 1:1-3
ക്രിസ്തു മാലാഖമാരെക്കാൾ മഹോന്നതൻ 1:4-2:18
ക്രിസ്തു മോശയെക്കാളും യോശുവയെക്കാളും ഉന്നതൻ 3:1-4:13
ക്രിസ്തുവിന്റെ പരമോന്നതമായ പൗരോഹിത്യം 4:14-7:28
ക്രിസ്തുവിന്റെ ഉടമ്പടിയുടെ ശ്രേഷ്ഠത 8:1-9:28
ക്രിസ്തുവിന്റെ പരമബലിയുടെ ശ്രേഷ്ഠത 10:1-39
വിശ്വാസം പരമപ്രധാനം 11:1-12:29
അവസാനത്തെ ഉദ്ബോധനം 13:1-25

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക