HOSEA 12
12
1എഫ്രയീം കാറ്റിനെ മേയ്ക്കുന്നു; പകൽ മുഴുവൻ കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവർ വ്യാജവും അക്രമവും വർധിപ്പിക്കുന്നു; അസ്സീറിയായുമായി അവർ ഉടമ്പടി ചെയ്യുന്നു. ഈജിപ്തിലേക്ക് എണ്ണകൊണ്ടുപോകുന്നു.
2യെഹൂദായ്ക്കെതിരായി സർവേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്കും; 3അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോൾ അവൻ ദൈവത്തോടു മല്ലിട്ടു. 4അവൻ ദൈവദൂതനോടു പോരാടി ജയിച്ചു. അവൻ കരഞ്ഞു; ദൈവകൃപയ്ക്കുവേണ്ടി അപേക്ഷിച്ചു; അവൻ ബെഥേലിൽവച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു. 5അവിടുന്നു സർവശക്തനായ ദൈവം; സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. 6അതുകൊണ്ട്, നിന്റെ ദൈവത്തിന്റെ സഹായത്തോടുകൂടി നീ തിരിച്ചുവരിക; സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുക, നിന്റെ ദൈവത്തെ നിരന്തരം കാത്തിരിക്കുക.
ന്യായവിധി വചനങ്ങൾ
7കള്ളത്തുലാസ് കൈയിലുള്ള വ്യാപാരിയാണ് ഇസ്രായേൽ; അവൻ പരപീഡനം ആഗ്രഹിക്കുന്നു. 8എഫ്രയീം പറഞ്ഞു: “ഹാ, ഞാൻ ധനികനാണല്ലോ; എനിക്കുവേണ്ടി ഞാൻ ധനം സമ്പാദിച്ചു. എന്നാൽ അവന്റെ സർവസമ്പാദ്യവും കൊടുത്താലും അവൻ ചെയ്തിട്ടുള്ള തിന്മകൾക്കു പരിഹാരം ആകുകയില്ല. 9നീ ഈജിപ്തിൽ ആയിരുന്നപ്പോൾ മുതൽ ഞാനായിരുന്നു നിന്റെ ദൈവമായ സർവേശ്വരൻ. പണ്ടത്തെപ്പോലെ ഞാൻ നിന്നെ വീണ്ടും കൂടാരങ്ങളിൽ വസിപ്പിക്കും.
10പ്രവാചകന്മാരോടു ഞാൻ സംസാരിച്ചു; അവർക്കു നിരവധി ദർശനങ്ങൾ അരുളിയതും അവരിൽകൂടി അനേകം ദൃഷ്ടാന്തകഥകൾ നല്കിയതും ഞാൻ തന്നെയാണ്. 11ഗിലെയാദിൽ അകൃത്യങ്ങൾ ഉണ്ടെങ്കിൽ നിശ്ചയമായും അവർ നശിക്കും. ഗിൽഗാലിൽ അവർ കാളകളെ ബലികഴിക്കുന്നു; അവരുടെ ബലിപീഠങ്ങളും വയലിലെ ഉഴവുചാലുകളിൽ ഉള്ള കല്ക്കൂനപോലെ ആയിത്തീരും. 12യാക്കോബ് അരാംദേശത്തേക്കു പലായനം ചെയ്തു. ഭാര്യയെ ലഭിക്കാൻവേണ്ടി ഇസ്രായേൽ അവിടെ ദാസ്യവൃത്തി ചെയ്തു; അതിനുവേണ്ടിത്തന്നെ അവൻ ആടിനെ മേയ്ച്ചു. 13ഒരു പ്രവാചകൻ മുഖാന്തരം സർവേശ്വരൻ ഇസ്രായേലിനെ ഈജിപ്തിൽനിന്നു കൊണ്ടുവന്നു. ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു; 14എഫ്രയീം അത്യധികമായ പ്രകോപനം ഉളവാക്കി. അതിനാൽ അവിടുന്ന് അവന്റെമേൽ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ വരുത്തും. അവന്റെ പരിഹാസങ്ങൾ അവനിലേക്കുതന്നെ തിരിച്ചുവരുത്തും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HOSEA 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: