ISAIA 4
4
1അന്ന് ഏഴു സ്ത്രീകൾ ഒരുവനെ പിടിച്ചു നിർത്തി പറയും: “ഞങ്ങൾ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കൾ ഞങ്ങളുടെ ഭർത്താവാണെന്നു പറഞ്ഞാൽ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”
യെരൂശലേം പുനരുദ്ധരിക്കപ്പെടുന്നു
2അന്നു സർവേശ്വരൻ വളർത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്കുന്ന ഫലം ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും. 3സർവേശ്വരൻ ന്യായവിധിയുടെയും ദഹനത്തിന്റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോൾ, 4ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധർ എന്നു വിളിക്കപ്പെടും. 5അപ്പോൾ അവിടുന്നു സീയോൻപർവതത്തിന്മേലും അവിടെ സമ്മേളിക്കുന്നവരുടെമേലും പകൽ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ പ്രകാശവും സ്ഥാപിക്കും. അവിടുത്തെ മഹത്ത്വം എല്ലാറ്റിനും മുകളിൽ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. 6അതു പകൽ തണലേകും. കൊടുങ്കാറ്റിലും മഴയിലും രക്ഷാസങ്കേതവും ആയിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: