ISAIA 47
47
ബാബിലോണിന്റെ നാശം
1കന്യകയായ ബാബിലോൺ പുത്രീ, ഇറങ്ങിവന്നു പൊടിയിൽ ഇരിക്കുക; കൽദായരുടെ പുത്രീ, സിംഹാസനം ഇല്ലാതെ നിലത്തിരിക്കുക. കാരണം ഇനിമേൽ നീ മൃദുല എന്നും കോമള എന്നും വിളിക്കപ്പെടുകയില്ല. 2തിരികല്ല് എടുത്തു ധാന്യം പൊടിക്കുക, നിന്റെ മൂടുപടം മാറ്റുക, നിന്റെ മേലങ്കി ഉരിഞ്ഞ്, നഗ്നപാദയായി നദികളിലൂടെ കടന്നുപോകുക. 3നിന്റെ നഗ്നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടും; ഞാൻ പ്രതികാരം ചെയ്യും; ഞാൻ ആരെയും ഒഴിവാക്കുകയില്ല. 4നമ്മുടെ വീണ്ടെടുപ്പുകാരൻ-സൈന്യങ്ങളുടെ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം- ഇസ്രായേലിന്റെ പരിശുദ്ധനാണ്.
5കൽദായപുത്രീ, നിശ്ശബ്ദയായിരിക്കുക, അന്ധകാരത്തിലേക്കു പോകുക, കാരണം ജനതകളുടെ യജമാനത്തി എന്ന് ഇനിമേൽ നീ വിളിക്കപ്പെടുകയില്ല. 6ഞാൻ എന്റെ ജനത്തോടു കോപിച്ചു എന്റെ അവകാശത്തെ ഞാൻ അശുദ്ധമാക്കി; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചു. നീ അവരോടു കരുണ കാട്ടിയില്ല; വൃദ്ധരുടെ മേൽപോലും നിന്റെ ഭാരമേറിയ നുകം നീ വച്ചു. 7നീ പറഞ്ഞു: “ഞാൻ എന്നേക്കും യജമാനത്തി ആയിരിക്കും” തന്മൂലം നീ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുകയോ അതിന്റെ അവസാനം ഓർക്കുകയോ ചെയ്തില്ല.
8അതുകൊണ്ട് ഞാൻ മാത്രം, ഞാനല്ലാതെ മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയോ, പുത്രനഷ്ടം അറിയുകയോ ഇല്ല എന്നു ഹൃദയത്തിൽ പറയുന്നവളേ, സുഖഭോഗിനിയും സുരക്ഷിതയും ആയവളേ, ഇതു കേൾക്കുക. 9ഒരു ദിവസം ഒരു നിമിഷത്തിൽത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്റെ മന്ത്രവാദങ്ങൾ എത്ര അധികമായിരുന്നാലും നിന്റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂർണ അളവിൽ നിനക്കു ഭവിക്കും.
10നിനക്കു നിന്റെ ദുഷ്ടതയിൽ സുരക്ഷിതത്വം തോന്നി; നീ പറഞ്ഞു: “ആരുമെന്നെ കാണുന്നില്ല.” നിന്റെ ജ്ഞാനവും നിന്റെ അറിവും നിന്നെ വഴിതെറ്റിച്ചു. “ഞാൻ മാത്രം ഞാനല്ലാതെ മറ്റാരുമില്ല” എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു. 11എന്നാൽ നിനക്കു പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാൻ കഴിയാത്ത ആപത്ത് നിന്റെമേൽ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.
12നിന്റെ യൗവനംമുതൽ നീ അധ്വാനിച്ചു ചെയ്തുവരുന്ന നിന്റെ ആഭിചാരകത്തിലും നിരവധി മന്ത്രവാദങ്ങളിലും ഉറച്ചുനില്ക്കുക. ഒരുപക്ഷേ നിനക്കു വിജയം കൈവന്നേക്കാം; ഒരുപക്ഷേ ഉഗ്രഭീതി ഉളവാക്കാൻ നിനക്കു കഴിഞ്ഞേക്കാം. 13നിന്റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളിൽ പ്രവചിക്കുകയും ചെയ്യുന്ന അവർ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. 14കണ്ടാലും, അവർ വയ്ക്കോൽ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയിൽനിന്ന് അവർക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാൻ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല! 15ഇങ്ങനെയാകുന്നു നീ അധ്വാനിച്ചിരിക്കുന്നത്. നിന്റെ യൗവനംമുതൽ നിന്റെകൂടെ വ്യാപാരം ചെയ്തവർ, അവർ അവരുടെതന്നെ ദിക്കുകളിൽ അലയുന്നു; അവിടെ ആരും നിന്നെ രക്ഷിക്കുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 47: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: