ISAIA 55
55
ദൈവം കാരുണ്യം കാട്ടും
1ദാഹിക്കുന്നവരേ വരുവിൻ, ഇതാ നിങ്ങൾക്കു വെള്ളം. നിർധനരേ, ധാന്യം വാങ്ങി ഭക്ഷിക്കുവിൻ. വില കൂടാതെ വീഞ്ഞും പാലും വാങ്ങുവിൻ. 2അപ്പമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു പണം ചെലവിടുന്നു? സംതൃപ്തി നല്കാത്തതിനുവേണ്ടി എന്തിനധ്വാനിക്കുന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേൾക്കുവിൻ. നല്ലതായുള്ളതു ഭക്ഷിച്ച് ഉല്ലസിച്ചുകൊള്ളുവിൻ. 3ഞാൻ പറയുന്നതു ശ്രദ്ധയോടെ കേൾക്കാൻ എന്റെ അടുത്തു വരുവിൻ. നിങ്ങളുടെ ആത്മാവു ജീവിക്കേണ്ടതിന് ഇതു കേൾക്കുവിൻ. ഞാൻ നിങ്ങളുമായി ഒരു ശാശ്വതഉടമ്പടി ഉണ്ടാക്കും. ദാവീദിനോടുള്ള അചഞ്ചലവും സുനിശ്ചിതവുമായ സ്നേഹത്തിന്റെ ഉടമ്പടിതന്നെ. 4ഇതാ, ഞാനവനെ ജനതകൾക്കു സാക്ഷിയും നേതാവും അധിപനും ആക്കിയിരിക്കുന്നു. 5നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സർവേശ്വരൻ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ.
6കണ്ടെത്താവുന്ന സമയത്തു സർവേശ്വരനെ അന്വേഷിക്കുവിൻ. സമീപത്തുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. 7ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ. 8എന്റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 9ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ എന്റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമായിരിക്കുന്നു.
10ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നല്കുന്നു. 11എന്റെ നാവിൽനിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്റെ ലക്ഷ്യം നിറവേറ്റും. ഞാൻ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവർത്തിക്കും.
12ആനന്ദത്തോടെ നിങ്ങൾ പുറപ്പെടും. സമാധാനത്തോടെ നയിക്കപ്പെടും. നിങ്ങളുടെ മുമ്പിൽ കുന്നുകളും മലകളും ആർത്തുപാടും. വൃക്ഷങ്ങൾ താളമടിക്കും. 13മുൾച്ചെടിക്കു പകരം സരളമരവും പറക്കാരയ്ക്കു പകരം സുഗന്ധിയും മുളച്ചുവരും. അതു സർവേശ്വരന് ഒരു സ്മാരകമായിരിക്കും; ഒരിക്കലും നശിപ്പിക്കപ്പെടാത്ത ശാശ്വതമായ അടയാളം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 55: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: